Your Image Description Your Image Description
Your Image Alt Text

 

 

സംവിധായകൻ സിദ്ദിഖ് അവതരിപ്പിച്ച് എമിറേറ്റ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന പൊറാട്ട് നാടകം എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. സംവിധായകൻ നാദിർഷയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്. സിദ്ദിഖിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന നൗഷാദ് സാഫ്റോൺ സംവിധാനം ചെയ്ത ചിത്രത്തിന് രാഹുൽ രാജിന്റേതാണ് സംഗീതം. നാട്ടുപാട്ടിൻ്റെ ഈണമുള്ള നാഴൂരി പാല് എന്നു തുടങ്ങുന്ന പാട്ടിന്റെ വരികൾ എഴുതിയത് ബി കെ ഹരിനാരായണനാണ്. പാടിയിരിക്കുന്നത് രാഹുൽ രാജും സിത്താര കൃഷ്ണകുമാറും ചേർന്ന്. വടക്കൻ കേരളത്തിലെ ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന ദൃശ്യങ്ങൾ പകർത്തിയത് നൗഷാദ് ഷെരീഫാണ്.

സൈജു കുറുപ്പ് നായകനായെത്തുന്ന ചിത്രത്തിൽ രാഹുൽ മാധവ്, സുനിൽ സുഖദ, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, നിർമൽ പാലാഴി, ബാബു അന്നൂർ, ഷുക്കൂർ വക്കീൽ, ഐശ്വര്യ മിഥുൻ, ജിജിന, ചിത്ര ഷേണായ്, ചിത്ര നായർ തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ മോഹൻലാൽ, ഈശോ എന്നീ സിനിമകളുടെയും ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിൻ്റെയും തിരക്കഥാകൃത്ത് സുനീഷ് വാരനാട് ആണ്. കാഞ്ഞങ്ങാട്, നീലേശ്വരം പ്രദേശങ്ങളിൽ 30 ദിവസത്തെ ഒറ്റ ഷെഡ്യൂളിൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിൽ കോതാമൂരിയാട്ടം, പൊറാട്ട് നാടകം തുടങ്ങിയ കലാരൂപങ്ങൾ പശ്ചാത്തലമായി വരുന്നു. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം വടക്കൻ കേരളത്തിലെ ഗോപാലപുരം എന്ന ഗ്രാമത്തിൽ 21 ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്.

കോ-പ്രൊഡ്യൂസർ ഗായത്രി വിജയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാസർ വേങ്ങര, ഛായാഗ്രഹണം നൗഷാദ് ഷെരീഫ്, ചിത്രസംയോജനം രാജേഷ് രാജേന്ദ്രൻ, വസ്ത്രാലങ്കാരം സൂര്യ രവീന്ദ്രൻ, ചമയം ലിബിൻ മോഹൻ, കല സുജിത് രാഘവ്, പിആർഒ മഞ്ജു ഗോപിനാഥ്, മുഖ്യ സംവിധാന സഹായി അനിൽ മാത്യൂസ് പൊന്നാട്ട്, സഹസംവിധാനം കെ ജി രാജേഷ് കുമാർ, നിർമാണ നിർവ്വഹണം ഷിഹാബ് വെണ്ണല, സ്റ്റിൽസ് രാംദാസ് മാത്തൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആന്റണി കുട്ടമ്പുഴ, ലൊക്കേഷൻ മാനേജർ പ്രസൂൽ അമ്പലത്തറ.

Leave a Reply

Your email address will not be published. Required fields are marked *