Your Image Description Your Image Description

മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര​യി​ൽ പ്ലൈ​വു​ഡ് കമ്പനിയിൽ തീ​പി​ടു​ത്തം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30 ഓ​ടെ പാ​യി​പ്ര മാ​നാ​റി​യി​ലെ പ്ലൈ​വു​ഡ് കമ്പനിയി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. ഇ​രി​ങ്ങോ​ൾ കാ​നാ​പു​റം കെ.​എം. ഷാ​ന​വാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്രീ​മി​യ​ർ പ്ലൈ​വു​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്.

ഉ​ട​ൻ ഫ​യ​ർ എ​ക്സ്റ്റിം​ഗ്യൂ​ഷ​ർ ഉ​പ​യോ​ഗി​ച്ച് തീ ​അ​ണ​ച്ച​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. തീ​പീ​ടു​ത്ത​ത്തി​ൽ സ്ഥാ​പ​ന​ത്തി​ലെ മെ​ഷി​ന​റി​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. അ​ന്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. മൂ​വാ​റ്റു​പു​ഴ അ​ഗ്നി​ര​ക്ഷാ സേ​ന​യും സ്ഥ​ല​ത്തെ​ത്തി​ തീ അണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *