Your Image Description Your Image Description

 

 

ഗുഡ്ഗാവ്: ഫ്‌ളാറ്റിൽ ഡെലിവറിക്ക് എത്തിയ സ്വിഗി ജീവനക്കാരൻ ഷൂ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസി ടിവിയിൽ. ഗുഡ്ഗാവിലെ ഒരു ഫ്‌ളാറ്റിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ രോഹിത്ത് അറോറ എന്ന എക്‌സ് അക്കൗണ്ട് ഉടമയാണ് പുറത്തുവിട്ടത്. തന്റെ സുഹൃത്തിന്റെ നൈക്ക് കമ്പനിയുടെ ഷൂ സ്വിഗി ജീവനക്കാരൻ മോഷ്ടിക്കുന്ന ദൃശ്യങ്ങളെന്ന രീതിയിലാണ് രോഹിത് വീഡിയോ പുറത്തുവിട്ടത്.

ഡെലിവറിക്ക് എത്തിയപ്പോൾ മുതൽ സ്വിഗി ജീവനക്കാരൻ ഫ്‌ളാറ്റിന്റെ മുന്നിലുണ്ടായിരുന്ന വിവിധ തരം ഷൂ നോക്കുന്നത് സിസി ടിവി ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ ചുറ്റിനും നോക്കി നിരീക്ഷിക്കുന്നു. അൽപ സമയത്തിന് ശേഷം ഫ്‌ളാറ്റിൽ നിന്നൊരു സ്ത്രീ പുറത്തുവന്ന് സാധനങ്ങൾ വാങ്ങിയ ശേഷം ഡോർ അടയ്ക്കുന്നു. പിന്നാലെ ഇയാൾ ഫോൺ നോക്കി അൽപ നേരം സ്ഥലത്ത് തന്നെ നിൽക്കുന്നു. ശേഷം സ്റ്റെപ്പ് ഇറങ്ങി പോയ ശേഷം തലയിൽ കെട്ടിയിരുന്ന തോർത്ത് എടുത്ത് മുഖം തുടയ്ക്കുന്നു. പിന്നാലെ മടങ്ങിയെത്തി തോർത്തിൽ ഷൂ പൊതിഞ്ഞ് കൊണ്ട് പോകുന്നതാണ് സിസി ടിവിയിൽ പതിഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *