പുതിയ എഐ ഫീച്ചറുമായി ഗൂഗിൾ പേ
പുതിയ എഐ ഫീച്ചറുമായി ഗൂഗിൾ പേ.ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ ഇടപാട് നടത്താന്‍ പാകത്തിലുള്ള ഫീച്ചറാണ് ഗൂഗിള്‍ പേ അവതരിപ്പിക്കാനൊരുങ്ങുന്നത്.വോയിസ് കമാന്റ് വഴി അതായത് പറഞ്ഞ് കൊടുത്താല്‍ ഇടപാട് നടത്താനാകും എന്നാണ് പുതിയ ഫീച്ചര്‍. അടുത്ത് തന്നെ ഫീച്ചര്‍, ഗൂഗിള്‍ പേ ആപ്പില്‍ ലഭ്യമായിത്തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഗൂഗിള്‍ പേയുടെ പ്രൊഡക്ട് മാനേജര്‍ ശരത് ബുലുസു ഇക്കാര്യം സ്ഥിരികരിക്കുന്നുണ്ട്. എന്നാല്‍ ഫീച്ചറിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തുന്നില്ല. ഗൂഗിള്‍ പേയില്‍ വോയ്സ്
ലഹരിക്കെതിരെ ശിക്ഷകൾ കടുപ്പിക്കാനൊരുങ്ങി സൗദി
ലഹരിക്കെതിരെ ശിക്ഷകൾ കടുപ്പിക്കാനൊരുങ്ങി സൗദി.മെത്താംഫെറ്റമിനുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രവർത്തനങ്ങളും ഇടപാടുകളും വലിയ കുറ്റകൃത്യങ്ങളുടെ ഗണത്തിൽപ്പെടുത്തി തടവ് ശിക്ഷ ഉൾപ്പെടെ കനത്ത ശിക്ഷ നൽകാൻ സൗദി അറ്റോർണി ജനറൽ ഷെയ്‌ഖ് സൗദ് അൽ മുജിബ് അംഗീകാരം നൽകി. ലഹരിക്കെതിരെ കനത്ത നടപടികൾ സ്വീകരിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായാണ് മെത്താംഫെറ്റമിനുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും വലിയ കുറ്റകൃത്യങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി തടവ് ശിക്ഷ നൽകാനുമുള്ള തീരുമാനത്തിന് അറ്റോർണി ജനറൽ അംഗീകാരം നൽകിയത്.
കുവൈത്തിൽ പള്ളികളിൽ രാഷ്ട്രീയ പരാമർശങ്ങൾക്ക് വിലക്ക്
കുവൈത്തിൽ പള്ളികളിൽ രാഷ്ട്രീയ പരാമർശങ്ങൾക്ക് വിലക്ക് . വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും രാജ്യങ്ങൾക്കുമെതിരെ ഇമാമുമാർ അഭിപ്രായ പ്രകടനം നടത്തരുതെന്നും ഇസ്‌ലാമികകാര്യ മന്ത്രാലയത്തിലെ മസ്ജിദ് വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ബദർ അൽ ഒതൈബി പറഞ്ഞു. പണ്ഡിതരുൾപ്പെടെ പുറത്തുനിന്നുള്ള ആരും പള്ളിയിൽ പ്രസംഗിക്കാനോ മതഗ്രന്ഥങ്ങളും ലഘുലേഖകളും വിതരണം ചെയ്യാനോ പാടില്ല. അനധികൃത പണപ്പിരിവും അനുവദിക്കില്ല. പള്ളിയിൽ അനുമതിയില്ലാതെ അറ്റകുറ്റപ്പണിയോ ഭേദഗതികളോ ചെയ്യരുത്.
സൗദിയിൽ തെരുവ് കച്ചവടക്കാരെ ശാക്തീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി
സൗദിയിൽ തെരുവ് കച്ചവടക്കാരെ ശാക്തീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി.‘ബസ്ത ഖൈർ’ എന്ന് പേരിട്ടിട്ടുള്ള പദ്ധതിയിലൂടെ എല്ലാ പ്രദേശങ്ങളിലെയും തെരുവ് കച്ചവടക്കാരുടെ വികസനത്തിന് പിന്തുണ നൽകുകയാണ് മുനിസിപ്പൽ ഭവന മന്ത്രാലയം ലക്ഷ്യമിടുന്നത്. റമസാൻ അവസാനം വരെ തുടരുന്ന ഈ സംരംഭം വിവിധ മേഖലകളിലുടനീളമുള്ള 600ലധികം തെരുവ് കച്ചവടക്കാരെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയത്തിൽ ഈ വിഭാഗത്തിന്റെ ചുമതലയുള്ള രാജകുമാരി നൊജൂദ് ബിൻത് ഹസ്ലുൽ ബിൻ അബ്ദുൽ അസീസ് പറഞ്ഞു.
റിയൽമി പി3 5ജി ഇന്ത്യയിൽ അവതരിപ്പിച്ച് റിയൽമി
റിയൽമി പി3 5ജി ഇന്ത്യയിൽ അവതരിപ്പിച്ച് റിയൽമി.സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 ചിപ്സെറ്റ് കരുത്തിൽ എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണാണിത്. കൂടാതെ 6050 എംഎം² എയ്‌റോസ്‌പേസ്-ഗ്രേഡ് കൂളിംഗ് സിസ്റ്റവും ഗെയിമിങ്ങിനായി 90 എഫ്‌പിഎസ് പിന്തുണയും ഇതിലുണ്ട്. മാർച്ച് 19 മുതലാകും ഈ റിയൽമി 5ജി ഫോൺ വിൽപ്പനയ്ക്ക് എത്തുക. 6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1500Hz വരെ
“യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ”; ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്ത്
യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളട എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ റിലീസായി. രഞ്ജിത്ത് സജീവ്, ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, ഡോക്ടർ റോണി, മനോജ് കെ യു,സംഗീത, മീര വാസുദേവ്,മഞ്ജു പിള്ള, സാരംഗി ശ്യാം, തുടങ്ങിയവർക്കൊപ്പംഅൽഫോൻസ് പുത്രൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറിൽ ആൻ, സജീവ്,അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
സൗദി അറേബ്യയിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നത് പുനരാരംഭിക്കാനൊരുങ്ങി ഇന്തൊനീഷ്യ
സൗദി അറേബ്യയിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നത് പുനരാരംഭിക്കാനൊരുങ്ങി ഇന്തൊനീഷ്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം പ്രകാരം ഇന്തൊനീഷ്യൻ തൊഴിലാളികൾക്ക് 6 ലക്ഷം തൊഴിലവസരങ്ങൾ നൽകും. കരാർ ഉടൻ ഒപ്പുവെച്ചാൽ, 2025 ജൂണോടെ ഇന്തൊനീഷ്യ തൊഴിലാളികളെ സൗദി അറേബ്യയിലേക്ക് അയയ്ക്കുന്നത് പുനരാരംഭിക്കാൻ കഴിയും. തൊഴിലാളി അവകാശങ്ങളുടെ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുള്ള ഗ്യാരന്റികൾ ലഭിച്ച ശേഷം, ഇന്തൊനീഷ്യൻ തൊഴിലാളികളെ രാജ്യത്തേക്ക് വിന്യസിക്കുന്നതിനുള്ള 10 വർഷത്തെ വിലക്ക് അവസാനിപ്പിച്ചാണ് ഇന്തൊനീഷ്യയുമായി സൗദി ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുക. ഇരു രാജ്യങ്ങളിലെയും
കുവൈത്തിൽ തുടർച്ചയായി ആറ് മാസം പ്രവർത്തിച്ചില്ലെങ്കിൽ വാണിജ്യ ലൈസൻസ് റദ്ദാക്കും
കുവൈത്തിൽ തുടർച്ചയായി ആറ് മാസം പ്രവർത്തിക്കാത്ത വാണിജ്യ ലൈസൻസുകൾ റദ്ദാക്കുന്നതിനുള്ള ഒരു വ്യവസ്ഥ ചേർക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം പദ്ധതിയിടുന്നതായി പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തുടക്കം മുതൽ ഉപയോഗത്തിലില്ലാത്തതോ ഒരു ജോലിയിലും ഏർപ്പെട്ടിട്ടില്ലാത്തതോ ആയ ധാരാളം ലൈസൻസുകൾ പരിഗണിച്ചതിന് ശേഷം ഈ നിയമം കർശനമായി നടപ്പിലാക്കുമെന്ന് സ്രോതസ്സുകൾ സൂചിപ്പിച്ചു. റിപ്പോർട്ട് അനുസരിച്ച്, നിലവിലുള്ള കമ്പനി നിയമത്തിൽ ഈ ആർട്ടിക്കിൾ അനുസരിച്ച് തുടർച്ചയായി ആറ് മാസത്തേക്ക് പ്രവർത്തനം നടത്തിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന്
ആശ വർക്കർമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ പിൻവലിച്ച് സർക്കാർ
ആശ വർക്കർമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി. ഓണറേറിയം തുക ലഭിക്കാനുള്ള 10 മാനദണ്ഡങ്ങളാണ് ഒഴിവാക്കിയതെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.ഇൻസെന്റീവിനുള്ള മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്.ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയമിച്ച കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഉത്തരവ്. ആശാ സമരത്തിന്‍റെ വിജയമാണെന്നും സമര സമിതി അറിയിച്ചു.നേരത്തെ ആരോഗ്യ വകുപ്പ് സമരക്കാർക്ക് വാക്കാൽ ഉറപ്പ് നൽകിയിരുന്നു. ആശാ പ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 36 ദിവസം പിന്നിട്ടിരുന്നു. സമരം
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചയാൾ അറസ്റ്റിൽ. മലപ്പുറം കോട്ടക്കലിലാണ് സംഭവം. വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ ആണ് പിടിയിലായത്. 2020ൽ പ്ലസ് വൺ വിദ്യാർഥിനി ആയിരിക്കെ തുടങ്ങിയ പീഡനം2025 വരെ മാർച്ച് വരെ തുടർന്നെന്നാണ് പൊലീസ് പറയുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടി ഇയാളെ പരിചയപ്പെട്ടിരുന്നത്. ചികിത്സക്ക് പിന്നാലെ ലഹരിയിൽ നിന്ന് മോചിതയായ ശേഷമാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.