Your Image Description Your Image Description

റിയൽമി പി3 5ജി ഇന്ത്യയിൽ അ‌വതരിപ്പിച്ച് റിയൽമി.സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 ചിപ്സെറ്റ് കരുത്തിൽ എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണാണിത്. കൂടാതെ 6050 എംഎം² എയ്‌റോസ്‌പേസ്-ഗ്രേഡ് കൂളിംഗ് സിസ്റ്റവും ഗെയിമിങ്ങിനായി 90 എഫ്‌പിഎസ് പിന്തുണയും ഇതിലുണ്ട്. മാർച്ച് 19 മുതലാകും ഈ റിയൽമി 5ജി ഫോൺ വിൽപ്പനയ്ക്ക് എത്തുക.

6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1500Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 2000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.2.3GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. അഡ്രിനോ 810 ജിപിയു, 6GB / 8GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി പി3 5ജിയിൽ നൽകിയിരിക്കുന്നത്. അ‌തിൽ f/1.8 അപ്പേർച്ചർ ഉള്ള 50MP മെയിൻ ക്യാമറ, 2MP പോർട്രെയിറ്റ് ക്യാമറ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു. ഫ്രണ്ടിൽ സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി f/2.4 അപ്പേർച്ചറുള്ള 16MP ക്യാമറയും നൽകിയിട്ടുണ്ട്.ഡ്യുവൽ സിം (നാനോ + നാനോ), 5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, Beidou/GPS/GLONASS/Galileo/QZSS, USB ടൈപ്പ്-C, NFC, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 163.15×75.65×7.97mm വലിപ്പം, 194 ഗ്രാം ഭാരം എന്നിവ ഇതിലുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *