മഴക്കാലം; ബഹ്റൈനിൽ കൊതുകുകളുടെ പ്രജനനം തടയുന്നതിനുമുള്ള മുൻകരുതൽ നടപടികൾക്ക് തുടക്കം
ബഹ്റൈനിൽ മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി വെള്ളക്കെട്ട് പരിഹരിക്കുന്നതിനും കൊതുകുകളുടെ പ്രജനനം തടയുന്നതിനുമുള്ള മുൻകരുതൽ നടപടികൾക്ക് സർക്കാർ കർമപദ്ധതികൾ തയാറാക്കി. പ്രതിരോധ പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളമുള്ള മഴവെള്ള സംഭരണി മെച്ചപ്പെടുത്തുന്നതിന് മൂന്നു മുനിസിപ്പൽ കൗൺസിലുകളുമായി ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് സഹകരിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതിന് കാരണമാകുന്ന അവശിഷ്ടങ്ങളും മറ്റും നീക്കംചെയ്യുന്നതിനായി ശുചീകരണ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ രാജ്യത്ത് പെയ്ത കനത്ത മഴയെ തുടർന്നാണ് കർമപദ്ധതി തയാറാക്കിയത്.
സൗദിയിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇളവ് ലഭിക്കുന്ന ആനുകൂല്യം അടുത്ത മാസം അവസാനിക്കും
സൗദിയിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇളവ് ലഭിക്കുന്ന ആനുകൂല്യം അടുത്ത മാസം അവസാനിക്കും.സമയപരിധി അവസാനിച്ചാൽ ലംഘനങ്ങൾക്കുള്ള പിഴ പഴയ തുകയായി മാറും. നിയമലംഘകന് ഒറ്റയടിക്ക് പിഴ അടക്കാം അല്ലെങ്കിൽ ഓരോ ലംഘനത്തിനും പ്രത്യേകം പിഴ അടക്കാം. ട്രാഫിക് നിയമങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും അത് ട്രാഫിക് സുരക്ഷക്ക് വേണ്ടിയാണെന്നും അധികൃതർ കൂടിച്ചേർത്തു. അതേസമയം ഗസ്സക്കെതിരെ ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചതിനെ സൗദി മന്ത്രിസഭായോഗം അപലപിച്ചു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ
മോട്ടോറോള എഡ്ജ് 60 ഫ്യൂഷൻ ഉടൻ വിപണിയിലേക്ക്
മോട്ടോറോള എഡ്ജ് 60 ഫ്യൂഷൻ ഉടൻ വിപണിയിലേക്ക്.ടിപ്സ്റ്റർ ആയ അഭിഷേക് യാദവാണ് എഡ്ജ് 60 ഫ്യൂഷൻ ഏപ്രിൽ രണ്ടിന് രാജ്യത്ത് ഔദ്യോഗികമായി പുറത്തിറങ്ങുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഹാൻഡ്സെറ്റിന്റെ ആദ്യ വിൽപ്പന ഏപ്രിൽ ഒമ്പതിന് ആയിരിക്കുമെന്ന് ടിപ്സ്റ്റർ കൂട്ടിച്ചേർക്കുന്നു. 8 ജിബി റാമും 256 ജിബി സ്റ്റോറേജോടും കൂടിയായിരിക്കും ഫോൺ വിപണിയിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 8 ജിബി + 128 ജിബി, 12 ജിബി + 256 ജിബി കോൺഫിഗറേഷനുകളോടെ
കുവൈത്തിൽ വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥയെന്ന് മുന്നറിയിപ്പ്
കുവൈത്തിൽ വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥയെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച വരെ ഇടിമിന്നലും പൊടിക്കാറ്റിനോടും കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥ നിഗമനം. രാജ്യത്തെ ഒരു ഉപരിതല ന്യൂനമർദം ബാധിച്ചിട്ടുണ്ടെന്നും ഇത് മുകളിലെ അന്തരീക്ഷത്തിലെ മറ്റൊരു ന്യൂനമർദ്ദവുമായി ചേർന്ന് ക്രമേണ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി മേഘങ്ങൾ വർധിക്കാൻ തുടങ്ങും. ഇത് ശനിയാഴ്ച വരെ നേരിയതും ഇടക്കിടെയുള്ളതുമായ മഴക്ക് സാധ്യത സൃഷ്ടിക്കും. ശനിയാഴ്ച വൈകുന്നേരം വരെ ഇടക്കിടെ നേരിയതോ
കുഞ്ചാക്കോ ബോബന്റെ കിടിലന്‍ പോലീസ് വേഷം; ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഒടുവില്‍ ഒടിടിയില്‍
കുഞ്ചാക്കോ ബോബൻ നായകനായി വന്നതാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 50 കോടി ക്ലബിലെത്തിയിരുന്നു. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഒടുവില്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലൂടെ എത്തിയ ചാക്കോച്ചൻ ചിത്രത്തിന് മികച്ച പ്രതികരണമാണ്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്റഫ്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ
അശാസ്ത്രീയ ഷെഡ്യൂള്‍ പരിഷ്കരണം; കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സി സർവിസുകൾ കുറയുന്നു
കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ അശാസ്ത്രീയ ഷെഡ്യൂള്‍ പരിഷ്കരണത്തെ തുടര്‍ന്ന് സർവിസുകൾ കുറയുന്നു. യാത്രാക്ലേശം അതിരൂക്ഷം. കലക്ഷനും ഗണ്യമായി കുറയുന്നു. സർവിസ് നടത്തുന്ന ബസുകളില്‍ നിന്നുതിരിയാന്‍ ഇടമില്ല. നാലുമാസം മുമ്പ് ശരാശരി പത്ത് ലക്ഷത്തോളം രൂപ കലക്ഷന്‍ നേടിയിരുന്ന ഡിപ്പോയിൽ അടുത്തിടെ അത് ആറുമുതല്‍ ഏഴ് ലക്ഷം രൂപവരെയാണ്. ശരിയായ ഷെഡ്യൂള്‍ പരിഷ്കരണം നടത്താത്തതും കിലോമീറ്ററുകള്‍ കുറക്കുന്നതും സമാന്തര സർവിസുകളെ സഹായിക്കാൻ ഉച്ചനേരങ്ങളിൽ മണിക്കൂറുകളോളം സർവിസ് നടത്താത്തുമാണ് കലക്ഷന്‍ കുറവിന് കാരണമെന്നാണ് അറിയുന്നത്.
കുവൈത്തിൽ വിദേശ മദ്യവുമായി ഇന്ത്യൻ പൗരനുള്‍പ്പെടെ നാലു പേർ പിടിയിൽ
കുവൈത്തിൽ ലഹരിവസ്തുക്കൾക്കെതിരായ പരിശോധനയിൽ 919 കുപ്പി വിദേശ മദ്യവുമായി ഇന്ത്യൻ പൗരനുള്‍പ്പെടെ നാലു പേർ പിടിയിൽ. ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിയിലായവരിൽ രണ്ട് കുവൈത്ത് പൗരന്മാർ, ഒരു സൗദി പൗരൻ, ഒരു ഇന്ത്യൻ പൗരൻ എന്നിവർ ഉൾപ്പെടുന്നു. ഇവരിൽനിന്ന് 919 കുപ്പി വിദേശ മദ്യവും ഏകദേശം 200 മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തു. പ്രതികളെയും പിടിച്ചെടുത്ത
ബഹ്റൈനിൽ ചെറിയപെരുന്നാൾ മാർച്ച് 30തിനായിരിക്കുമെന്ന് പ്രവചനം
ബഹ്റൈനിൽ ഈ വർഷത്തെ ചെറിയ പെരുന്നാൾ മാർച്ച് 30നായിരിക്കുമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. മാർച്ച് 29 ശനിയാഴ്ച റമദാൻ 29 പൂർത്തിയാക്കി, മാർച്ച് 30 ശവ്വാൽ ഒന്നായിരിക്കുമെന്ന് ഖാസിം സർവകലാശാലയിലെ മുൻ കാലാവസ്ഥ പ്രഫസറും സൗദി വെതർ ആൻഡ് ക്ലൈമറ്റ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റുമായ ഡോ. അബ്ദുല്ല അൽ മിസ്നാദ് എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി. റമദാൻ ആരംഭിച്ച അതേ ദിവസംതന്നെ, അതായത്, ശനിയാഴ്ച റമദാൻ അവസാനിക്കുമെന്നും മാർച്ച് 30നുതന്നെ ഈദായിരിക്കുമെന്നുമാണ്
ബഹ്റൈനിൽ നിയമവിരുദ്ധമായി ചെമ്മീൻ പിടിച്ച ഇന്ത്യക്കാർക്ക് തടവും പിഴയും
ബഹ്റൈനിൽ നിയമവിരുദ്ധമായി ചെമ്മീൻ പിടിച്ച മൂന്ന് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് ഒരു മാസത്തെ തടവും 1500 ദീനാർ പിഴയും ചുമത്തി കോടതി. ശിക്ഷ പൂർത്തിയാകുമ്പോൾ ഇവരെ നാടുകടത്തും. കുറ്റക്കാരാണെന്ന് ലോവർ ക്രിമിനൽ കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷാവിധി. പിടിച്ചെടുത്ത ചെമ്മീൻ, ബോട്ട്, വലകൾ എന്നിവ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്ത് നിരോധിച്ച ബോട്ടം ട്രോൾ വലകൾ ഉപയോഗിച്ച് മീൻ പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മൂന്നുപേരും കോസ്റ്റ് ഗാർഡിന്റെ പിടിയിലായത്. കോസ്റ്റ് ഗാർഡിനെ കണ്ട്
വേനൽ കടുത്തു;മൂവാറ്റുപുഴയിൽ കുടിവെള്ളക്ഷാമം രൂക്ഷം
വേനൽ കടുത്തതോടെ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. 11 പഞ്ചായത്തുകളിലും നഗരസഭയിലും സ്ഥിതി ഭിന്നമല്ല. ഉയർന്ന പ്രദേശങ്ങളിലാണ് സ്ഥിതി രൂക്ഷമായത്. നഗരസഭയിലെ കുന്നപിള്ളി മല, കിഴക്കേക്കര, ഓലിപ്പാറ തുടങ്ങിയ പ്രദേശങ്ങളിലും പോത്താനിക്കാട് പഞ്ചായത്തിലെ വാക്കത്തിപ്പാറ, എരപ്പ് പാറ, കൂരംകുന്ന് ഈറ്റക്കൊമ്പ് പള്ളി ഭാഗം, ഏഴാം വാർഡിലെ 49ാം നമ്പർ അംഗൻവാടി, ആവോലി പഞ്ചായത്തിൽ എലുവിച്ചിറ, കാവന, തണ്ടുംപുറം, മഞ്ഞള്ളുർ പഞ്ചായത്തിലെ പാണ പാറ, തെക്കുംമല, ചാറ്റു പാറ