Your Image Description Your Image Description

ബ​ഹ്റൈ​നി​ൽ മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​നും കൊ​തു​കു​ക​ളു​ടെ പ്ര​ജ​ന​നം ത​ട​യു​ന്ന​തി​നു​മു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ക​ർ​മ​പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി. പ്ര​തി​രോ​ധ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള മ​ഴ​വെ​ള്ള സം​ഭ​ര​ണി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് മൂ​ന്നു മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലു​ക​ളു​മാ​യി ക്യാ​പി​റ്റ​ൽ ട്ര​സ്റ്റീ​സ് ബോ​ർ​ഡ് സ​ഹ​ക​രി​ച്ചി​ട്ടു​ണ്ട്.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന അ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റും നീ​ക്കം​ചെ​യ്യു​ന്ന​തി​നാ​യി ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് പെ​യ്‌​ത ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഏ​പ്രി​ൽ 15, 16 തീ​യ​തി​ക​ളി​ൽ ശ​രാ​ശ​രി 67.6 മി​ല്ലി​മീ​റ്റ​ർ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. രാ​ജ്യ​ത്ത് റെ​ക്കോ​ഡു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​ത്തു​ട​ങ്ങി​യ​തി​ന് ശേ​ഷ​മു​ള്ള ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ മ​ഴ​യാ​ണി​ത്.

Leave a Reply

Your email address will not be published. Required fields are marked *