Kerala Kerala Mex Kerala mx Kollam
1 min read
57

കൊല്ലത്ത് ഹോസ്റ്റലിൻ്റെ മൂന്നാംനിലയിൽനിന്ന് വീണ് പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു

February 8, 2025
0

ചാത്തന്നൂർ : ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ആൾത്തുളയുടെ മൂടി തകർന്നുവീണ് പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു. തൃശ്ശൂർ തോളൂർ പള്ളാട്ടിൽ മനോജിന്റെയും ശർമിളയുടെയും മകൾ പി.എം.മനീഷ (26)യാണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി 7.15-ഓടെ ചാത്തന്നൂർ തിരുമുക്ക് എം.ഇ.എസ്. എൻജിനിയറിങ് വനിതാ ഹോസ്റ്റലിലായിരുന്നു അപകടം. കൊല്ലം മേവറം മെഡിസിറ്റി മെഡിക്കൽ കോളേജിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശനിയാഴ്‌ച രാവിലെ 10.21-ഓടെയാണ് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചത്. മനീഷയുടെ ബന്ധുക്കൾ ബുധനാഴ്ച രാവിലെതന്നെ ആശുപത്രിയിൽ

Continue Reading
Business Kerala Kerala Mex Kerala mx
0 min read
59

പുതിയ ആദായനികുതി ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗത്തിൽ അംഗീകാരം

February 8, 2025
0

ന്യൂഡൽഹി: പുതിയ ആദായനികുതി ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. നികുതിനിരക്കിൽ മാറ്റങ്ങളില്ല. അടുത്ത ആഴ്ച ബിൽ സഭയിൽ അവതരിപ്പിക്കുമെങ്കിലും ഇതു പാർലമെന്റിന്റെ സ്ഥിരം സമിതിക്കു വിടാനാണ് തീരുമാനം. ഏകദേശം അഞ്ചര ലക്ഷം വാക്കുകളാണ് നിലവിലെ (1961) ആദായനികുതി നിയമത്തിലുള്ളത്. എന്നാൽ പുതിയ ബില്ലിൽ ഏകദേശം രണ്ടരലക്ഷം വാക്കുകൾ മാത്രമെന്നാണ് ഉള്ളു എന്നാണ് വിവരം. കാലഹരണപ്പെട്ട പല വ്യവസ്ഥകളും ഒഴിവാക്കും. 1961നു ശേഷമുണ്ടായ ഭേദഗതികളും മറ്റും പുതിയ നിയമത്തിൽ ലളിതമാക്കും.

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
65

ശ്രേയസ് ടീമിലെത്തിയത് ദൈവത്തിന്‍റെ ഇടപെടല്‍ മൂലം: ഹർഭജന്‍ സിംഗ്

February 8, 2025
0

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കാല്‍മുട്ടിനേറ്റ പരിക്കിനെ തുടർന്ന് വിരാട് കോഹ്‌ലി വിട്ടു നിന്നപ്പോള്‍ പകരക്കാരനായി യശസ്വി ജയ്സ്വാള്‍ ടീമിലെത്തുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ കോഹ്‌ലിക്ക് പകരമാണ് താന്‍ അവസാന നിമിഷം ടീമിലെത്തിയതെന്ന് മത്സരശേഷം ശ്രേയസ് അയ്യര്‍ വെളിപ്പെടുത്തിയിരുന്നു. പ്ലേയിംഗ് ഇലവനില്‍ വിരാട് കോഹ്‌ലിക്ക് പകരം കളിക്കണമെന്ന് മത്സരത്തിന് തൊട്ടുമുമ്പ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് തന്നോട് പറഞ്ഞതെന്ന് ശ്രേയസ് വെളിപ്പെടുത്തിയിരുന്നു. വിരാട് കോഹ്‌ലിക്ക് പകരം ശ്രേയസ് അയ്യര്‍

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
95

കള്ളനും ഭഗവതിയും; യുട്യൂബ് സ്ട്രീമിംഗ് ആരംഭിച്ചു.

February 8, 2025
0

ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് കള്ളനും ഭഗവതിയും . 2023 മാര്‍ച്ചില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. പിന്നീട് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി സ്ട്രീമിംഗ്. ഇപ്പോഴിതാ ചിത്രം യുട്യൂബിലൂടെ സ്ട്രീമിംഗ് ആരംഭിച്ചു. ചിത്രത്തിന്‍റെ ഹിന്ദി ഡബ്ബിംഗ് പതിപ്പ് നേരത്തെ യുട്യൂബില്‍ എത്തി മികച്ച കാഴ്ച നേടിയിരുന്നു. പിന്നാലെയാണ് മലയാളം പതിപ്പും യുട്യൂബില്‍ എത്തിയിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ഇന്നലെയായിരുന്നു

Continue Reading
Kerala Kerala Mex Kerala mx World
1 min read
58

ഗാസ വെടിനിര്‍ത്തല്‍: മൂന്ന് ഇസ്രയേല്‍ ബന്ദികള്‍ക്കും 183 പലസ്തീന്‍ തടവുകാര്‍ക്കും കൂടി മോചനം

February 8, 2025
0

ജറൂസലേം: ഗാസ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം മൂന്ന് ഇസ്രയേല്‍ ബന്ദികള്‍ക്കും 183 പലസ്തീന്‍ തടവുകാര്‍ക്കും കൂടി മോചനം. കരാര്‍ പ്രകാരം ഇന്ന് 3 ഇസ്രയേല്‍ ബന്ദികളെ ഹമാസാണ് ആദ്യം മോചിപ്പിച്ചത്. ഇതിന് പിന്നാലെ 183 പലസ്തീനികളെ ഇസ്രയേലും മോചിപ്പിച്ചു. അതിനിടെ ബന്ദികളെ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ടുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഹമാസ് രംഗത്തെത്തുകയും ചെയ്തു. ബന്ദികളെ കൈകാര്യം ചെയ്തത് അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചെന്നാണ് ഹമാസ് പറഞ്ഞത്. സമ്പൂര്‍ണ വിജയമെന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ

Continue Reading
Kerala Kerala Mex Kerala mx
1 min read
49

ഹേമാ കമ്മിറ്റി; പരാതിക്കാർക്ക് ബുദ്ധിമുട്ടുണ്ടായാൽ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി

February 8, 2025
0

ഡല്‍ഹി: ഹേമാ കമ്മിറ്റിക്ക് മുന്‍പാകെ മൊഴിനല്‍കിയവരെ പ്രത്യേക അന്വേഷണസംഘം( എസ്.ഐ.ടി.) പീഡിപ്പിക്കുന്നതായി തോന്നിയാല്‍ ഹൈക്കോടതിയില്‍ അറിയിക്കാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. തെളിവും രേഖകളുമില്ലാതെയാണോ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതെന്ന് ഹൈക്കോടതിക്ക് പരിശോധിക്കാം. എസ്.ഐ.ടി. മുന്‍പാകെ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുണ്ടോയെന്നും ഹൈക്കോടതി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് നിര്‍മാതാവ് സജിമോന്‍ പാറയില്‍, നടി മാലാ പാര്‍വതി, മേക്കപ്പ്

Continue Reading
Kerala Kerala Mex Kerala mx National
1 min read
52

ഡല്‍ഹിക്കാരുടെ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള ഈ പോരാട്ടം തുടരും: രാഹുൽ ഗാന്ധി

February 8, 2025
0

ഡല്‍ഹി: ഡല്‍ഹി ജനവിധിയെ വിനയപൂര്‍വം അംഗീകരിക്കുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അര്‍പ്പണ ബോധത്തിന് നന്ദി. പിന്തുണച്ച എല്ലാ വോട്ടര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ഡല്‍ഹിയുടെ പുരോഗതിക്കും ഡല്‍ഹിക്കാരുടെ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള ഈ പോരാട്ടം തുടരും. മലിനീകരണത്തിനും വിലക്കയറ്റത്തിനും അഴിമതിക്കും എതിരെയാകും പോരാട്ടമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങള്‍ മാറ്റത്തിനുവേണ്ടി വോട്ട് രേഖപ്പെടുത്തിയെന്നും കാര്യങ്ങള്‍ നടക്കുന്ന രീതിയില്‍

Continue Reading
Kerala Kerala Mex Kerala mx
1 min read
51

ഐസിയു പീഡന കേസ്: അതിജീവിതയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതില്‍ വീഴ്ച

February 8, 2025
0

കോഴിക്കോട്: ഐസിയു പീഡന കേസില്‍ അതിജീവിതയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗൗരവമുള്ള കേസായിട്ടും പരിചയസമ്പന്നയല്ലാത്ത ഡോക്ടറെ കൊണ്ടാണ് വൈദ്യ പരിശോധന നടത്തിയതെന്നും മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളുടെ വാര്‍ഡുകളില്‍ പുരുഷ അറ്റന്റര്‍മാരെ നിയോഗിക്കുന്നത് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെടണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്. ശരീരത്തിലെ മുറിവുകള്‍ കൃത്യമായി രേഖപ്പെടുത്താതെയും വേണ്ട രീതിയില്‍ പരിശോധന

Continue Reading
Kerala Kerala Mex Kerala mx National
0 min read
52

ബില്ല് പിടിച്ചു വയ്ക്കൽ: തമിഴ്നാട് ഗവർണർക്ക് സുപ്രീംകോടതിയുടെ വിമർശനം

February 8, 2025
0

ഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവയ്ക്കാൻ തമിഴ്നാട് ഗവർണർ സ്വന്തമായി നടപടിക്രമം രൂപപെടുത്തിയതിനെതിരെ സുപ്രീം കോടതിയുടെ വിമർശനം. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി നിഷേധിക്കുന്നത് എത്രയും വേഗം നിയമസഭയെ അറിയിക്കേണ്ടതല്ലേ എന്നും കോടതി ചോദിച്ചു. ഗവർണർ ആർ.എൻ. രവി മൂന്നു വർഷമായി ബില്ലുകൾ പിടിച്ചുവയ്ക്കുന്നത് ചോദ്യം ചെയ്യുന്ന ഹർജികൾ പരിഗണിക്കുന്ന ബെഞ്ച് ഗവർണറെ തുടർച്ചയായി രണ്ടാം ദിവസമാണ് വിമർശിക്കുന്നത്. നടപടിയെടുക്കാതെ ഗവർണർക്ക് വെറുതെയിരിക്കാൻ കഴിയുമോയെന്നു ജഡ്ജിമാരായ ജെ.ബി. പർദിവാല, ആർ.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
47

ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; ഗർഭസ്ഥ ശിശു മരിച്ചു

February 8, 2025
0

ചെന്നൈ: തമിഴ്‌നാട് വെല്ലൂരില്‍ ഓടുന്ന ട്രെയിനില്‍ വെച്ച് ഗര്‍ഭിണിക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിൽ യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. വ്യാഴാഴ്ചയാണ് ട്രെയിനില്‍ വച്ച് നാലുമാസം ഗര്‍ഭിണിയായ ആന്ധ്ര ചിറ്റൂര്‍ സ്വദേശിക്ക് നേരേ ലൈംഗികാതിക്രമം നടന്നത്. തിരുപ്പൂരിലെ വസ്ത്രനിര്‍മാണ ശാലയില്‍ തയ്യൽ ജോലി ചെയ്യുന്ന 36കാരി തിരുപ്പതിയിലേക്കുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവം.ട്രാക്കില്‍ പരിക്കുകളോടെ കണ്ടെത്തിയ യുവതിയെ നാട്ടുകാര്‍ വെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയിരുന്നു. സംഭവത്തില്‍ ഹേമരാജ് എന്നയാളെ പൊലീസ്

Continue Reading