Kerala Kerala Mex Kerala mx
1 min read
43

ഭർത്യവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവ് പ്രഭിന് സസ്പെൻഷൻ

February 8, 2025
0

മലപ്പുറം: എളങ്കൂരിലെ ഭർത്യവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പ്രഭിന് സസ്പെൻഷൻ. ആരോഗ്യ വകുപ്പാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായ പ്രഭിനെ സസ്പെൻസ്‌ ചെയ്തത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിട്ടുള്ളത്. കോടതി റിമാൻ്റ് ചെയ്ത പ്രഭിൻ ഇപ്പോൾ ജയിലിലാണ്. അതേസമയം കഴിഞ്ഞ മാസമാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ(25)യെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രഭിനും വീട്ടുകാരും യുവതിയെ ഉപദ്രവിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ

Continue Reading
Kerala Kerala Mex Kerala mx
0 min read
43

സംസ്ഥാനത്ത് നാളെയും താപനില ഉയരും

February 8, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. അതേസമയം ഫെബ്രുവരി 11ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ

Continue Reading
Kerala Kerala Mex Kerala mx
1 min read
47

CUET PG 2025 അപേക്ഷാ പരിധി ഇന്ന് അവസാനിക്കും

February 8, 2025
0

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് ഫോർ പോസ്റ്റ് ഗ്രാജുവേറ്റ് (CUET-PG) 2025-ലേക്കുള്ള അപേക്ഷാ പ്രക്രിയ ഇന്ന് രാത്രി 11.50 ന് അവസാനിക്കും. കേന്ദ്ര സർവകലാശാലകളിലെയും മറ്റ് ഉന്നത സർക്കാർ സ്ഥാപനങ്ങളിലെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും ഡൽഹി സർവകലാശാല പോലുള്ള സ്ഥാപനങ്ങളിലെ ബിഎഡ് കോഴ്സുകളിലേക്കും പ്രവേശനം നേടുന്നതിനുള്ള പരീക്ഷയാണിത്. ഉദ്യോഗാർത്ഥികൾ അവസാന തീയതിക്ക് മുമ്പ് ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.ac.in/CUET-PG-യിൽ അപേക്ഷകൾ സമർപ്പിക്കണം. ജനുവരി രണ്ടിന് ആരംഭിച്ച രജിസ്ട്രേഷൻ ഫെബ്രുവരി 1 ന്

Continue Reading
Kerala Kerala Mex Kerala mx Look back New year Politics National
1 min read
52

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ ദൈവം ശിക്ഷിച്ചു; ആം ആദ്മിയുടെ തോൽവിയിൽ പ്രതികരിച്ച് സ്വാതി മലിവാൾ

February 8, 2025
0

ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടിക്കേറ്റ തോൽവിയിൽ പ്രതികരണവുമായി രാജ്യസഭാ എം.പി സ്വാതി മലിവാൾ. സ്ത്രീകളെ ഉപദ്രവിക്കുന്നവരെ ദൈവം ശിക്ഷിക്കുന്നുവെന്നാണ് സ്വാതി പ്രതികരിച്ചത്. “ചരിത്രം പരിശോധിച്ചാൽ, സ്ത്രീകൾക്കെതിരെ എന്തെങ്കിലും അതിക്രമം നടത്തുന്നവരെ ദൈവം ശിക്ഷിക്കുന്നതായി കാണാം. അഹംഭാവവും അഹങ്കാരവും ഏറെ നാൾ നീണ്ടുപോകില്ല. രാവണന്റെ അഹങ്കാരം പോലും അവസാനിച്ചില്ലേ, ഇദ്ദേഹം വെറും കെജ്‌രിവാൾ മാത്രമാണ്” -സ്വാതി മലിവാൾ പറഞ്ഞു. കെജ്‌രിവാൾ മുഖ്യമന്ത്രിയായിരിക്കെ, പാർട്ടി അംഗമായ തന്നെ അദ്ദേഹത്തിന്റെ വസതിയിൽവെച്ച് ഉപദ്രവിച്ചെന്ന്

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
50

എലപ്പുള്ളി പഞ്ചായത്ത് ഭരണം മദ്യക്കമ്പനിക്ക് വേണ്ടി സിപിഎം അട്ടിമറിക്കുന്നു: വികെ ശ്രീകണ്ഠന്‍

February 8, 2025
0

പാലക്കാട്: ബ്രൂവറിക്ക് എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് ഭരണസമിതി സമ്മതമറിയിച്ചെന്നത് തെറ്റായ പ്രചരണമെന്ന് കോണ്‍ഗ്രസ് എംപി വി.കെ ശ്രീകണ്ഠന്‍. പഞ്ചായത്ത് ഭരണത്തെ മദ്യക്കമ്പനിക്ക് വേണ്ടി അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് വി.കെ ശ്രീകണ്ഠന്‍ ആരോപിച്ചു. നാളിതുവരെ പഞ്ചായത്തില്‍ പ്രശ്‌നമുണ്ടായിരുന്നില്ല. മദ്യക്കമ്പനി സിപിഎമ്മിന്റെ പഞ്ചായത്ത് അംഗങ്ങളെ സ്വാധീനിച്ചു. പഞ്ചായത്തില്‍ സിപിഎം അവിശ്വാസം കൊണ്ടുവരുന്നത് എന്തിനെന്ന് ശ്രീകണ്ഠന്‍ എംപി ചോദിച്ചു. 15 ഏക്കര്‍ സ്ഥലമാണ് ഒരു വ്യക്തിക്കോ കമ്പനിക്കോ കൈയ്യില്‍ വെയ്ക്കാവുന്നത്. പിന്നെ എങ്ങനെ 24

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
61

സാമ്പത്തിക തട്ടിപ്പ്: ശ്രീതു ഇനി അട്ടക്കുളങ്ങര ജയിലിൽ

February 8, 2025
0

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായ ശ്രീതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് തീർന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയതിനു ശേഷം അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. മൂന്നുദിവസം ശ്രീതുവിനെ കസ്റ്റഡിയിൽ കിട്ടിയിട്ടും കേസുമായി ബന്ധപ്പെട്ട് തെളിവുകൾ കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ ശ്രീതുവിനെ തിരികെ കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് ദേവേന്ദുവിൻ്റെ മരണത്തിൽ പങ്കുണ്ടോ എന്ന കാര്യത്തിൽ ധാരണ ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു അന്വേഷണസംഘം. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ ഹരികുമാറിനെയും ശ്രീതുവിനെയും

Continue Reading
Kerala Kerala Mex Kerala mx National
0 min read
62

ഡൽഹി തിരഞ്ഞെടുപ്പ്; ആം ആദ്മി മുന്നിൽ

February 8, 2025
0

ഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ നിലവിൽ ആം ആദ്മി പാർട്ടിയാണ് മുന്നിൽ നിൽക്കുന്നത്. തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന്റെ ആദ്യ ഘട്ടങ്ങളിൽ ബി ജെ പി ആയിരുന്നു മുന്നിൽ ഉണ്ടായത്. എന്നാൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബി ജെ പിയും ആം ആദ്മിയും തമ്മിൽ നടക്കുന്നത്.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
53

പാലാരിവട്ടത്ത് ട്രാൻസ് വുമണിന് ക്രൂരമർദനം

February 8, 2025
0

കൊച്ചി: പാലാരിവട്ടത്ത് ട്രാൻസ് വുമണിന് ക്രൂരമർദനമേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. ട്രാൻസ് ജെൻഡേർസ് ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമായിരുന്നു സംഭവം. മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തിരുന്ന ട്രാൻസ് വുമണാണ് ആക്രമിക്കപ്പെട്ടത്. ട്രാൻസ് വുമണിനെ ഒരാൾ അസഭ്യം പറയുകയും ഇരുമ്പ് വടി കൊണ്ട് മർദിക്കുകയുമായിരുന്നു. മർദനത്തിൽ ട്രാൻസ് വുമണിന് കാലിനും കൈവിരലിനും പരിക്കേറ്റു. തുടർന്ന് ട്രാൻസ് വുമണ്‍ പാലാരിവട്ടം

Continue Reading
Kasaragod Kerala Kerala Mex Kerala mx
0 min read
46

കാസർഗോഡ് ഭൂചലനം

February 8, 2025
0

കാസർകോട്: വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനമനുഭവപ്പെട്ടു. പുലർച്ചെ 1.35 ഓടെയാണ് സംഭവം. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്. പരപ്പ, മാലോം, നർക്കിലക്കാട്, പാലംകല്ല് ഭാഗത്തും അനുഭവപ്പെട്ടു. ഈ പ്രദേശങ്ങളിൽ അഞ്ച് സെക്കൻഡ് നേരം അസാധാരണ ശബ്ദം കേട്ടതായി നാട്ടുകാർ അറിയിച്ചു. തടിയൻ വളപ്പ് ഭാഗത്തും ഭൂചലനം ഉണ്ടായി. ചുള്ളിക്കര കാഞ്ഞിരത്തടിയിൽ പലരും വീട്ടിൽ നിന്നും ഭൂചലനത്തെ തുടർന്ന് പുറത്തേക്ക് ഓടി. ഫോൺ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
55

എല്ലാ ബില്ലുകളും ഇനി വാട്സാപ്പിൽ അടക്കാം; പുത്തൻ ഫീച്ചർ ഉടൻ

February 8, 2025
0

തിരുവനന്തപുരം: ഇന്ത്യയില്‍ ബില്‍ പേയ്‌മെന്‍റ് സംവിധാനം തയ്യാറാക്കാനൊരുങ്ങി മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് 2.25.3.15 ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനില്‍ ഡയറക്ട് ബില്‍ പേയ്‌മെന്‍റ് ഫീച്ചര്‍ മെറ്റ പരീക്ഷിക്കുന്നതായി ഗാഡ്‌ജറ്റ് 360 റിപ്പോര്‍ട്ട് ചെയ്തു. വാട്സ്ആപ്പില്‍ ഇതിനകം തന്നെ യുപിഐ പെയ്മെന്‍റ് സംവിധാനമുണ്ട്. ഇതിന്‍റെ തുടര്‍ച്ചയായാണ് ബില്‍ പേയ്‌മെന്‍റുകള്‍ നടത്താന്‍ വാട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറിന്‍റെ ബീറ്റാ ടെസ്റ്റിംഗ് നടത്തുന്നത്. ആന്‍ഡ്രോയ്ഡ് അതോറിറ്റിയാണ് ഈ ബീറ്റാ ടെസ്റ്റിംഗ് കണ്ടെത്തിയത്. വാട്സ്ആപ്പില്‍

Continue Reading