Your Image Description Your Image Description

ജറൂസലേം: ഗാസ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം മൂന്ന് ഇസ്രയേല്‍ ബന്ദികള്‍ക്കും 183 പലസ്തീന്‍ തടവുകാര്‍ക്കും കൂടി മോചനം. കരാര്‍ പ്രകാരം ഇന്ന് 3 ഇസ്രയേല്‍ ബന്ദികളെ ഹമാസാണ് ആദ്യം മോചിപ്പിച്ചത്. ഇതിന് പിന്നാലെ 183 പലസ്തീനികളെ ഇസ്രയേലും മോചിപ്പിച്ചു.

അതിനിടെ ബന്ദികളെ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ടുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഹമാസ് രംഗത്തെത്തുകയും ചെയ്തു. ബന്ദികളെ കൈകാര്യം ചെയ്തത് അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചെന്നാണ് ഹമാസ് പറഞ്ഞത്. സമ്പൂര്‍ണ വിജയമെന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സ്വപ്നം പരാജയപ്പെടുത്തിയെന്നും ഹമാസ് പ്രസ്താവനയിലൂടെ അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *