ലോക്സഭാ തിരഞ്ഞെടുപ്പ്: 8 മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് പോളിംഗ് 46.02 ശതമാനം
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
27

ലോക്സഭാ തിരഞ്ഞെടുപ്പ്: 8 മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് പോളിംഗ് 46.02 ശതമാനം

April 26, 2024
0

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് 8 മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. നിലവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് 46.02 ശതമാനമാണ്. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്. നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രേഖപ്പെടുത്തി. കണ്ണൂർ മണ്ഡലത്തിലാണ് കൂടുതൽ പോളിംഗ് നടന്നത്. ഇരുപത് മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം 1. തിരുവനന്തപുരം – 44.66 2. ആറ്റിങ്ങല്‍ – 47.23 3. കൊല്ലം – 44.72 4. പത്തനംതിട്ട –

Continue Reading
‘മതേതരത്വമാണ് ഈ നാടിന്റെ പ്രത്യേകത, സർക്കാരും അങ്ങനെ തന്നെയാകണം’; മാർ റാഫേൽ തട്ടിൽ
Kerala Kerala Mex Kerala mx Loksabha election 2024
0 min read
31

‘മതേതരത്വമാണ് ഈ നാടിന്റെ പ്രത്യേകത, സർക്കാരും അങ്ങനെ തന്നെയാകണം’; മാർ റാഫേൽ തട്ടിൽ

April 26, 2024
0

കൊച്ചി: മതേതരത്വമാണ് ഈ നാടിന്റെ പ്രത്യേകതയെന്നും അതുകൊണ്ട് ഇവിടുത്തെ സർക്കാരും അപ്രകാരമാകണമെന്നും സിറോ മലബാർ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ. എല്ലാവർക്കും ഒരുപോലെ തുല്യത കിട്ടുന്ന, എല്ലാവർക്കും സുരക്ഷിതത്വം കിട്ടുന്ന നാടാണിത്. ആ നാടു ഭരിക്കുന്ന സർക്കാരും അങ്ങനെ തന്നെയാകണം. വളരെ നിർബന്ധമായിട്ടുള്ള പൗരാവകാശമാണ് വോട്ടവകാശം. ആരും വോട്ടു ചെയ്യാതെ മാറിനിൽക്കരുത്. കാക്കനാട് തെങ്ങോട് ഗവൺമെന്റ് സ്കൂളിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാർ ജോർജ് ആലഞ്ചേരിയും

Continue Reading
‘തൃശൂരിൽ സുരേഷ് ഗോപി ജയിക്കും’, ‘ ചേട്ടനൊക്കെ വീട്ടിൽ’, ‘ഞാൻ അദ്ദേഹത്തിന്റെ ആരുമല്ല, അപ്പോൾപ്പിന്നെ പ്രാർഥിക്കേണ്ട കാര്യമില്ല’
Kerala Kerala Mex Kerala mx Loksabha election 2024 Top News
0 min read
25

‘തൃശൂരിൽ സുരേഷ് ഗോപി ജയിക്കും’, ‘ ചേട്ടനൊക്കെ വീട്ടിൽ’, ‘ഞാൻ അദ്ദേഹത്തിന്റെ ആരുമല്ല, അപ്പോൾപ്പിന്നെ പ്രാർഥിക്കേണ്ട കാര്യമില്ല’

April 26, 2024
0

തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനാണ് തന്റെ വോട്ടെന്നും പത്മജ വ്യക്തമാക്കി. ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ മാത്രം. തന്റെ പ്രസ്ഥാനം വേറെയാണ്. സഹോദരനു വേണ്ടി പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ? താൻ സഹോദരിയല്ലെന്നും തന്നെ വേണ്ടെന്നു പറഞ്ഞതും മുരളീധരനാണ്, അപ്പോൾപ്പിന്നെ പ്രാർഥിക്കേണ്ട കാര്യമില്ലെന്നും ചോദ്യത്തിനു മറുപടിയായി പത്മജ പറഞ്ഞു. ‘‘ഞാൻ ഏതു പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നോ, അവർക്കു വോട്ടു

Continue Reading
‘ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണം’, ‘രാജ്യത്തിന് ഗുണമുള്ളവർക്ക് വോട്ട് ചെയ്യണം’
Kerala Kerala Mex Kerala mx Loksabha election 2024
0 min read
25

‘ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണം’, ‘രാജ്യത്തിന് ഗുണമുള്ളവർക്ക് വോട്ട് ചെയ്യണം’

April 26, 2024
0

ചങ്ങനാശേരി: തിരഞ്ഞെടുപ്പുകളിൽ സമദൂര നിലപാടാണ് എൻഎസ്എസ് സ്വീകരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്തിൽ വോട്ടു ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്യങ്ങൾ തിരിച്ചറിയാൻ കഴിവുള്ളവരാണ് സമുദായ അംഗങ്ങൾ. അവർക്ക് ഇഷ്‌ടമുള്ളവർക്ക് വോട്ട് ചെയ്യാം. രാജ്യത്തിന് ഗുണമുള്ള ആളുകൾക്ക് വോട്ട് ചെയ്യാനാണ് എൻഎസ്എസ് ആഹ്വാനം ചെയ്തത്‌. ഇതു സംബന്ധിച്ച് ഔദ്യോഗിക ആഹ്വാനമൊന്നുമില്ല. മാധ്യമങ്ങളിലൂടെ നൽകിയ അറിയിപ്പുകൾ മാത്രമാണുള്ളത്. തിരഞ്ഞെടുപ്പിൽ ജനാധിപത്യവും

Continue Reading
ലോക്സഭാ തിരഞ്ഞെടുപ്പ്: 6 മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് 40.21% പേർ വോട്ടു രേഖപ്പെടുത്തി
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
28

ലോക്സഭാ തിരഞ്ഞെടുപ്പ്: 6 മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് 40.21% പേർ വോട്ടു രേഖപ്പെടുത്തി

April 26, 2024
0

ലോക്സഭാ തിരഞ്ഞെടുപ്പ് 6 മണിക്കൂറുകൾ പിന്നിട്ടതോടെ സംസ്ഥാനത്താകെ 40.21% പേർ വോട്ടു രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ആലപ്പുഴ, കണ്ണൂർ, പാലക്കാട്, ആറ്റിങ്ങൽ, ചാലക്കുടി മണ്ഡലങ്ങളിലാണ്. ആലപ്പുഴയിൽ 42.25%, കണ്ണൂരിൽ 42.09%, പാലക്കാട്ട് 41.99%, ആറ്റിങ്ങലി‍ൽ 41.91%, ചാലക്കുടിയിൽ 41.81% എന്നിങ്ങനെയാണു പോളിങ്. പൊന്നാനി മണ്ഡലത്തിൽ ഇപ്പോഴും പോളിങ് കുറവാണ്- 35.90%. ആകെ. 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്. വോട്ടർമാരുടെ നീണ്ടനിര ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുന്നണികളും സ്ഥാനാർഥികളും.

Continue Reading
‘കേരളത്തിൽ 2004 ആവർത്തിക്കും’, ‘ശ്വസിക്കുന്ന വായുവിൽപോലും ബിജെപി-വർഗീയ വിരുദ്ധതയുള്ളവരാണ് ഇടതുപക്ഷക്കാർ’
Kerala Kerala Mex Kerala mx Loksabha election 2024
0 min read
28

‘കേരളത്തിൽ 2004 ആവർത്തിക്കും’, ‘ശ്വസിക്കുന്ന വായുവിൽപോലും ബിജെപി-വർഗീയ വിരുദ്ധതയുള്ളവരാണ് ഇടതുപക്ഷക്കാർ’

April 26, 2024
0

കോഴിക്കോട്: ബിജെപി വിരുദ്ധ നിലപാടിന്റെ ഗ്യാരന്റി കാർഡാണ് ഇടതുപക്ഷമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിൽ 2004 ആവർത്തിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ശ്വസിക്കുന്ന വായുവിൽ പോലും ബിജെപി വിരുദ്ധവും വർഗീയ വിരുദ്ധവുമായ നിലപാടുള്ളവരാണ് ഇടതുപക്ഷക്കാർ. ബിജെപിയെ എതിരിടാൻ ഇടതുപക്ഷം വേണം എന്ന ചിന്ത പ്രബലമാണെന്നും മന്ത്രി റിയാസ് പറഞ്ഞു. കോട്ടുളി എയുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘കേരളത്തിൽ 2004 ആവർത്തിക്കും. ബിജെപിയെ എതിരിടാൻ ഇടതുപക്ഷം

Continue Reading
ഒരേ നമ്പറില്‍ രണ്ട് കാര്‍ഡ്; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ടു ചെയ്യാനായില്ല
Kerala Kerala Mex Kerala mx Loksabha election 2024
1 min read
25

ഒരേ നമ്പറില്‍ രണ്ട് കാര്‍ഡ്; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ടു ചെയ്യാനായില്ല

April 26, 2024
0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. ഏബ്രഹാമിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ല. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡിന്റെ അതേ നമ്പറില്‍ മറ്റൊരു തിരിച്ചറിയല്‍ കാര്‍ഡ് കൂടി ഉള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഏബ്രഹാമിന്റെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ മറ്റൊരു സ്ത്രീയുടെ പേരിലാണ് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജഗതി സ്കൂളിലായിരുന്നു ഏബ്രഹാമിനു വോട്ട്. അദ്ദേഹം കലക്ടര്‍ക്ക് പരാതി നല്‍കി.

Continue Reading
ലോക്സഭ തിരഞ്ഞെടുപ്പ്: ആദ്യ 5 മണിക്കൂറിൽ ഏറ്റവും കൂടുതൽ പോളിങ് ആറ്റിങ്ങലിൽ, കുറവ് പൊന്നാനി മണ്ഡലത്തിൽ
Kerala Kerala Mex Kerala mx Loksabha election 2024 Top News
0 min read
22

ലോക്സഭ തിരഞ്ഞെടുപ്പ്: ആദ്യ 5 മണിക്കൂറിൽ ഏറ്റവും കൂടുതൽ പോളിങ് ആറ്റിങ്ങലിൽ, കുറവ് പൊന്നാനി മണ്ഡലത്തിൽ

April 26, 2024
0

ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യ 5 മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തി ആറ്റിങ്ങൽ മണ്ഡലം. 33.18% ആണു നിലവിലെ പോളിങ്. ഏറ്റവും കുറവ് പോളിങ് പൊന്നാനി മണ്ഡലത്തിലാണ്; 27.20%. സംസ്ഥാനത്താകെ ഇതു വരെ 31.06% വോട്ടർമാർ സമ്മതിദാന അവകാശം രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസ് അറിയിച്ചു. ആകെ. 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്. വോട്ടർമാരുടെ നീണ്ടനിര ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുന്നണികളും സ്ഥാനാർഥികളും. പ്രമുഖ നേതാക്കളെല്ലാം രാവിലെ

Continue Reading
“എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല”; രൺജി പണിക്കർ
Kerala Kerala Mex Kerala mx
1 min read
29

“എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല”; രൺജി പണിക്കർ

April 26, 2024
0

കൊച്ചി: തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്നും സംവിധായകനും തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ. ജനാധിപത്യം ഒട്ടും സുന്ദരമല്ലാത്ത രാഷ്ട്രീയത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രതിസന്ധിക്കുള്ള പരിഹാരവും ജനാധിപത്യം തന്നെ കണ്ടെത്തുമെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. വോട്ടു രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രണ്‍ജി പണിക്കർ നിലപാട് വ്യക്തമാക്കിയത്. ‘‘എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല. ജനാ‌ധിപത്യത്തിന്റെ നിലനിൽപിനു വേണ്ടി, അല്ലെങ്കിൽ അതിന്റെയൊരു അപകടസന്ധിയെ തരണം ചെയ്യുന്നതിനായി വോട്ടു

Continue Reading
ലോക്സഭ തിരഞ്ഞെടുപ്പ്: നാല് മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ 26.26% പോളിങ്
Kerala Kerala Mex Kerala mx Loksabha election 2024 Top News
0 min read
27

ലോക്സഭ തിരഞ്ഞെടുപ്പ്: നാല് മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ 26.26% പോളിങ്

April 26, 2024
0

ലോക്സഭാ തിരഞ്ഞെടുപ്പ് ആദ്യ നാലു മണിക്കൂറുകൾ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് കനത്ത് പോളിങ്. കണക്കുകൾ പ്രകാരം പോളിങ് 26.26% എത്തി. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ മാത്രമാണ് പോളിങ് 25 ശതമാനത്തിൽ താഴെയുള്ളത്. ആകെ. 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്. വോട്ടർമാരുടെ നീണ്ടനിര ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുന്നണികളും സ്ഥാനാർഥികളും. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിനിമാ താരങ്ങളും രാവിലെതന്നെ വോട്ട് ചെയ്തവരിൽ ഉൾപ്പെടുന്നു. അതേസമയം, പല ബൂത്തുകളിലും രാവിലെ

Continue Reading