Your Image Description Your Image Description

ഫെബ്രുവരിയിൽ ഹ്യുണ്ടായി ഓറയ്ക്ക് ബമ്പർ കിഴിവാണ് ലഭിക്കുന്നത്. ഈ കാലയളവിൽ ഹ്യുണ്ടായി ഓറ വാങ്ങുന്നതിലൂടെ ഉപഭോക്താക്കൾക്ക് 53,000 രൂപ വരെ ലാഭിക്കാൻ കഴിയുമെന്ന് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കിഴിവ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം.

ഇതിൽ പവർട്രെയിനായി ഉപഭോക്താക്കൾക്ക് 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കുന്നു. ഈ എഞ്ചിൻ പരമാവധി 83 bhp പവറും 114 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇതിനുപുറമെ, കാറിൽ സിഎൻജി ഓപ്ഷനും ഓറയിൽ ലഭ്യമാണ്. സിഎൻജി മോഡിൽ ഈ കാറിന് പരമാവധി 69 ബിഎച്ച്പി കരുത്തും 95.2 എൻഎം പരമാവധി ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും.

കൂടാതെ ഇതിൽ എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ തുടങ്ങിയ സവിശേഷതകൾ ഹ്യുണ്ടായി ഓറയിൽ നൽകിയിട്ടുണ്ട്. ഈ കാറിൽ ആറ് എയർബാഗുകളും ഉണ്ട്. വിപണിയിൽ മാരുതി ഡിസയർ, ഹോണ്ട അമേസ് തുടങ്ങിയ കാറുകളോടാണ് ഹ്യുണ്ടായി ഓറ മത്സരിക്കുന്നത്. 6.54 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായി ഓറയുടെ പ്രാരംഭ എക്സ്-ഷോറൂം വില.

അതേസമയം ഹ്യുണ്ടായി മോട്ടോർ ഇന്ത്യ അടുത്തിടെ പെട്രോൾ, സിഎൻജി ഇന്ധന ഓപ്ഷനുകളുള്ള പുതിയ ഓറ കോർപ്പറേറ്റ് ട്രിം വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇവയ്ക്ക് യഥാക്രമം 7.48 ലക്ഷം രൂപയും 8.47 ലക്ഷം രൂപയും എക്സ്-ഷോറൂം വിലയുണ്ട്. പുതിയ ഹ്യുണ്ടായി ഓറ കോർപ്പറേറ്റ് ട്രിം എസ്-ന് മുകളിലും എസ്എക്സ് ട്രിമ്മുകൾക്ക് താഴെയുമാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. എസ് വേരിയന്റുകളേക്കാൾ ഏകദേശം 10,000 രൂപ കൂടുതൽ വില ഉണ്ടിതിന്. ഓറ സെഡാൻ മോഡൽ ലൈനപ്പ് നിലവിൽ 6.54 ലക്ഷം രൂപ മുതൽ 9.11 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില.

Leave a Reply

Your email address will not be published. Required fields are marked *