അതിരപ്പിള്ളിയിലെ കാട്ടുകൊമ്പന് ശ്വാസം പുറത്തുപോകുന്നത് മസ്തകത്തിലെ മുറിവിലൂടെ; വളരെ ക്ഷീണിതനും, അണുബാധാ സാധ്യതയും
Kerala Kerala Mex Kerala mx
0 min read
32

അതിരപ്പിള്ളിയിലെ കാട്ടുകൊമ്പന് ശ്വാസം പുറത്തുപോകുന്നത് മസ്തകത്തിലെ മുറിവിലൂടെ; വളരെ ക്ഷീണിതനും, അണുബാധാ സാധ്യതയും

February 20, 2025
0

കോടനാട്: മസ്തകത്തിന് മുറിവേറ്റ അതിരപ്പിള്ളിയിലെ കാട്ടുകൊമ്പൻ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ഇപ്പോഴും ക്ഷീണിതനാണെന്നും ശ്വാസം പുറത്തുപോകുന്നത് മസ്തകത്തിലെ മുറിവിലൂടെയാണെന്നും തുമ്പികൈയിലേക്കും മുറിവ് വ്യാപിച്ചതായും ഡോക്ടർമാർ പറഞ്ഞു. അണുബാധാ സാധ്യതയും തള്ളികളയാനായിട്ടില്ല. ഡോക്ടർമാർ പറയുന്നത് അഭയാരണ്യത്തിൽ രണ്ടുമാസത്തെ ചികിത്സ വേണ്ടി വരുമെന്നാണ്. കാട്ടുകൊമ്പൻ മയക്കം വിട്ടെങ്കിലും ക്ഷീണം മാറിയിട്ടില്ല. രാവിലെ ഭക്ഷണം എടുത്തുതുടങ്ങിയിരുന്നെങ്കിലും തുമ്പികൈ ഉപയോ​ഗിച്ച് വെള്ളം എടുക്കുന്നതിൽ പ്രയാസം നേരിടുന്നുണ്ട്. വായിലേക്ക് ഹോസിട്ട് വെള്ളം കൊടുക്കാനാണ് ശ്രമിക്കുന്നത്. മുറിവിലേക്ക്

Continue Reading
ബ്രൂവറി വിഷയത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്
Kerala Kerala Mex Kerala mx
0 min read
37

ബ്രൂവറി വിഷയത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

February 20, 2025
0

തിരുവനന്തപുരം: ബ്രൂവറി വിഷയത്തിൽ മുഖ്യമന്ത്രിയേയും സിപിഐയേയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐ നിലപാടില്ലാത്ത പാർട്ടിയായി മാറിയെന്നും ബ്രൂവറി വിഷയത്തിൽ എംഎൻ സ്മാരകത്തിൽ തന്നെ പോയി സിപിഐയെ അപമാനിക്കുന്ന സാഹചര്യമുണ്ടായെന്നും വി ഡി സതീശൻ പറഞ്ഞു. എലപ്പുള്ളിയിൽ ഒരു കാരണവശാലും ബ്രൂവറി അനുവദിക്കാൻ സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സാധാരണ സിപിഐയെ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തിയായിരുന്നു അപമാനിച്ചിരുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. എന്നാൽ, ബ്രുവറി

Continue Reading
ദേശീയ ദിനാഘോഷം; കുവൈത്തിൽ 23 സുരക്ഷാ കേന്ദ്രങ്ങൾ സജ്ജം
Kerala Kerala Mex Kerala mx Pravasi
1 min read
44

ദേശീയ ദിനാഘോഷം; കുവൈത്തിൽ 23 സുരക്ഷാ കേന്ദ്രങ്ങൾ സജ്ജം

February 20, 2025
0

കുവൈത്ത് സിറ്റി: രാജ്യത്ത് നടക്കാനിരിക്കുന്ന ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സുരക്ഷ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങൾ നടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. എല്ലാ ഗവർണറേറ്റുകളിലും 23 സുരക്ഷാ പരിശോധന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതു സുരക്ഷാ വിഭാഗത്തിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ അലി അൽ ഉസ്താദാണ് ഈ വിവരം അറിയിച്ചത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദ്ദേശാനുസരണമാണ് ക്രമീകരണങ്ങളെല്ലാം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
ഡൽഹിയെ ഇനി രേഖ ഗുപ്ത നയിക്കും; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
Kerala Kerala Mex Kerala mx National
1 min read
38

ഡൽഹിയെ ഇനി രേഖ ഗുപ്ത നയിക്കും; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

February 20, 2025
0

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയില്‍ തയ്യാറാക്കിയ സത്യപ്രതിജ്ഞാ വേദിയില്‍ ലെഫ്. ഗവര്‍ണര്‍ വി കെ സക്സേന സത്യവാചകം ചെല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിർന്ന ബിജെപി നേതാക്കളും എൻഡിഎ സഖ്യകക്ഷികളും പങ്കെടുത്ത ചടങ്ങിൽ ഗുപ്തയെ കൂടാതെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആറ് എംഎൽഎമാരായ പർവേഷ് വർമ, ആശിഷ് സൂദ്, പങ്കജ് സിംഗ്, മഞ്ജീന്ദർ സിംഗ് സിർസ, കപിൽ മിശ്ര, രവീന്ദർ ഇന്ദ്രജ് എന്നിവരും മന്ത്രിമാരായി

Continue Reading
കെ. ചന്ദ്ര​ശേഖർ റാവുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചയാൾ കുത്തേറ്റ് മരിച്ചു; കൊലപാതകത്തിൽ രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് പൊലീസ്
Kerala Kerala Mex Kerala mx National
0 min read
44

കെ. ചന്ദ്ര​ശേഖർ റാവുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചയാൾ കുത്തേറ്റ് മരിച്ചു; കൊലപാതകത്തിൽ രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് പൊലീസ്

February 20, 2025
0

ഹൈദരാബാദ്: മുൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്ര​ശേഖർ റാവുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച രാജലിംഗമൂർത്തി കൊല്ലപ്പെട്ടനിലയിൽ. ബുധനാഴ്ച രാത്രി 7.30 ഓടെ മോട്ടോർ സൈക്കിളിൽ പോവുകയായിരുന്ന രാജലിംഗമൂർത്തിയെ രണ്ട് പേർ കത്തി വച്ച് കുത്തുകയായിരുന്നു, ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മൂർത്തി മരിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. അതേസമയം, കൊലപാതകത്തിൽ രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നത്. ഭൂമി തർക്കത്തെ തുടർന്നാണ് രാജലിംഗമൂർത്തി

Continue Reading
ആനയെ എഴുന്നള്ളിക്കുന്ന പരിസരവും ക്ഷേത്രവും ഉൾപ്പെടെ ഉത്സവക്കമ്മിറ്റി ഇൻഷുർ ചെയ്യണം; ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റി
Kerala Kerala Mex Kerala mx
1 min read
35

ആനയെ എഴുന്നള്ളിക്കുന്ന പരിസരവും ക്ഷേത്രവും ഉൾപ്പെടെ ഉത്സവക്കമ്മിറ്റി ഇൻഷുർ ചെയ്യണം; ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റി

February 20, 2025
0

കോഴിക്കോട്: ആന എഴുന്നള്ളിപ്പില്‍ ജില്ലയിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റി. വിലക്ക് ഏര്‍പ്പെടുത്തിയ ഫെബ്രുവരി 21 വരെ മുന്‍കൂര്‍ അനുമതി ലഭിച്ചവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഒരു ആനയെ എഴുന്നള്ളിച്ച് ഉത്സവങ്ങള്‍ നടത്താന്‍ അനുമതി നല്‍കാനും ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയില്‍ നിന്നുള്ള ആനകളെ മാത്രമേ ഉത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ പാടൂള്ളൂ. ഈ മാസം 21ന് ശേഷം കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്നതിന്

Continue Reading
ധോണി ഫാന്‍സ് ആപ്പ് പുറത്തിറക്കി; ആശയത്തിന് പിന്നില്‍ മലയാളി സംരംഭകന്‍
Kerala Kerala Mex Kerala mx Sports
2 min read
48

ധോണി ഫാന്‍സ് ആപ്പ് പുറത്തിറക്കി; ആശയത്തിന് പിന്നില്‍ മലയാളി സംരംഭകന്‍

February 20, 2025
0

കൊച്ചി: മലയാളി സംരംഭകന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ഐഡി വികസിപ്പിച്ച ധോണി ഫാന്‍സ് ആപ്പ് (www.dhoniapp.com )പുറത്തിറക്കി. മുംബൈയിലെ ജെ.ഡബ്ല്യു മാരിയറ്റില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ ക്രിക്കറ്റ് താരം എം.എസ് ധോണി ആപ്പിന്റെ ലോഞ്ചിങ് നിര്‍വഹിച്ചു. മലയാളിയും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ധോണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ആരാധകരുമായി പങ്കിടുന്ന പ്ലാറ്റ്‌ഫോമാണിത്. സംരംഭകനും കോട്ടയം പാലാ സ്വദേശിയുമായ അഡ്വ. സുഭാഷ് മാനുവലിന്റേതായിരുന്നു ലോയല്‍റ്റി

Continue Reading
കുംഭമേളയ്‌ക്കെത്തിയ സ്ത്രീകൾ സ്നാനം ചെയ്യുന്ന വീഡിയോ വിൽപ്പനയ്ക്ക്; മെറ്റയുടെ സഹായം തേടി പോലീസ്
Kerala Kerala Mex Kerala mx National
1 min read
44

കുംഭമേളയ്‌ക്കെത്തിയ സ്ത്രീകൾ സ്നാനം ചെയ്യുന്ന വീഡിയോ വിൽപ്പനയ്ക്ക്; മെറ്റയുടെ സഹായം തേടി പോലീസ്

February 20, 2025
0

പ്രയാഗ്‌രാജ്: മഹാ കുംഭമേളയിൽ വനിതാ തീർത്ഥാടകർ കുളിക്കുന്നതിന്റെ വീഡിയോകൾ പോസ്റ്റ് ചെയ്യുകയും വിറ്റഴിക്കുകയും ചെയ്തതിന് രണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ കേസെടുത്തതായി ഉത്തർപ്രദേശ് പോലീസ് അറിയിച്ചു. മത സമ്മേളനവുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്നതും കുറ്റകരവുമായ ഇത്തരം വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കണം എന്ന ഉത്തര്‍പ്രദേശ് പോലീസ് മേധാവി പ്രശാന്ത് കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുള്ളത്. കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതും വസ്ത്രം മാറുന്നതും ഉൾപ്പെടെയുള്ള വീഡിയോകൾ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം,

Continue Reading
മലയാളിയുടെ അരി ഉപഭോഗം 50 ശതമാനം കുറഞ്ഞുവെന്ന് സര്‍ക്കാര്‍ കണക്ക്
Kerala Kerala Mex Kerala mx
1 min read
42

മലയാളിയുടെ അരി ഉപഭോഗം 50 ശതമാനം കുറഞ്ഞുവെന്ന് സര്‍ക്കാര്‍ കണക്ക്

February 20, 2025
0

ഒരു നേരമെങ്കിലും ചോർ കഴിക്കാത്ത മലയാളികൾ കാണില്ലെന്നാണ് പൊതുവെ മല്ലുസിനെ പറ്റിയുള്ള ധാരണ. എന്നാൽ കണക്കുകൾ നേരെ മറിച്ചാണ്. പഴംകഞ്ഞി കടകളും പൊതിച്ചോറും വീട്ടിലൂണും എല്ലാം ഉണ്ടെങ്കിലും നിലവിൽ മലയാളികൾക്കിടയിൽ ചോറിന് വലിയ സ്ഥാനമില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കേരളത്തിൽ അരി ഉപഭോഗം ഗണ്യമായ തോതില്‍ കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക് മന്ത്രാലയം വ്യക്തമാക്കി. 2011 – 12 കാലത്ത് സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ പ്രതിമാസം 7.39 കിലോഗ്രാം അരി

Continue Reading
കല്ലമ്പലത്ത് അറബിക് കോളെജ് ഹോസ്റ്റലിൽ പതിമൂന്നുകാരന് പീഡനം
Kerala Kerala Mex Kerala mx
0 min read
39

കല്ലമ്പലത്ത് അറബിക് കോളെജ് ഹോസ്റ്റലിൽ പതിമൂന്നുകാരന് പീഡനം

February 20, 2025
0

തിരുവനന്തപുരം: കല്ലമ്പലത്ത് അറബിക് കോളെജ് ഹോസ്റ്റലിൽ പതിമൂന്നുകാരൻ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ വൈസ് പ്രിൻസിപ്പൽ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിയുടെ പരാതിയിൽ അതേ കോളെജിലെ വിദ്യാർഥികളായ കിളിമാനൂർ തട്ടത്തുമല സ്വദേശി ഷെമീർ (24), കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശി മുഹ്സിൻ (22), വിവരം മറച്ചുവെച്ചതിന് അറബിക് കോളെജ് വൈസ് പ്രിൻസിപ്പൽ കല്ലമ്പലം സ്വദേശി റഫീഖ് (54) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കല്ലമ്പലത്തിനു സമീപം പ്രവർത്തിക്കുന്ന അറബിക് കോളേജ് ഹോസ്റ്റലിൽ

Continue Reading