Your Image Description Your Image Description

ഹൈദരാബാദ്: മുൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്ര​ശേഖർ റാവുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച രാജലിംഗമൂർത്തി കൊല്ലപ്പെട്ടനിലയിൽ. ബുധനാഴ്ച രാത്രി 7.30 ഓടെ മോട്ടോർ സൈക്കിളിൽ പോവുകയായിരുന്ന രാജലിംഗമൂർത്തിയെ രണ്ട് പേർ കത്തി വച്ച് കുത്തുകയായിരുന്നു, ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മൂർത്തി മരിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. അതേസമയം, കൊലപാതകത്തിൽ രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നത്. ഭൂമി തർക്കത്തെ തുടർന്നാണ് രാജലിംഗമൂർത്തി കുത്തേറ്റ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.

കലേശ്വരം പദ്ധതിയുടെ ഭാഗമായുള്ള മേഡിഗാദ ബാരേജ് നിർമാണത്തിൽ മുഖ്യമന്ത്രി അഴിമതി നടത്തിയെന്നായിരുന്നു ഇയാളുടെ ആരോപണം. മേഡിഗഡ്ഡ ബാരേജിൻ്റെ ചില തൂണുകൾ മുക്കിയതിനെ തുടർന്ന് കെ.ചന്ദ്ര​ശേഖർ റാവുവിനും മറ്റുള്ളവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജലിംഗമൂർത്തി 2023 ഒക്ടോബറിൽ കോടതിയിൽ സ്വകാര്യ പരാതി നൽകിയിരുന്നു. കെ.സി.ആറിന് പുറമേ അനന്തരവനും മുൻ മന്ത്രിയുമായ ടി.ഹരിഷ് റാവുവിനെതിരെയും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. കോടതി വാദം കേൾക്കുന്നതിന് ഒരു ദിവസം മുൻപാണ് രാജലിംഗമൂർത്തിയെ ടൗണിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *