Your Image Description Your Image Description

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയില്‍ തയ്യാറാക്കിയ സത്യപ്രതിജ്ഞാ വേദിയില്‍ ലെഫ്. ഗവര്‍ണര്‍ വി കെ സക്സേന സത്യവാചകം ചെല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിർന്ന ബിജെപി നേതാക്കളും എൻഡിഎ സഖ്യകക്ഷികളും പങ്കെടുത്ത ചടങ്ങിൽ ഗുപ്തയെ കൂടാതെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആറ് എംഎൽഎമാരായ പർവേഷ് വർമ, ആശിഷ് സൂദ്, പങ്കജ് സിംഗ്, മഞ്ജീന്ദർ സിംഗ് സിർസ, കപിൽ മിശ്ര, രവീന്ദർ ഇന്ദ്രജ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ബിജെപിയുടെ സുഷമ സ്വരാജ്, കോൺഗ്രസിൻ്റെ ഷീല ദീക്ഷിത്, എഎപിയുടെ അതിഷി എന്നിവർക്ക് ശേഷം ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത. ഒന്‍തോളം പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടെങ്കിലും വനിത-ഒബിസി-മധ്യവര്‍ഗത്തിന്റെ പ്രതിനിധി എന്നീ മൂന്ന് ഘടകങ്ങള്‍ രേഖ ഗുപ്തക്ക് തുണയായി. ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും ബിജെപി മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമാണ് രേഖാ ഗുപ്ത. രേഖ ഗുപ്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *