Your Image Description Your Image Description

കൊച്ചി: ആറുമാസം പ്രായമുള്ള നായക്കുട്ടിയെ ജീപ്പ് കയറ്റി കൊന്ന സംഭവത്തിൽ കേസെടുത്ത് പൊലീസ്. മൂവാറ്റുപുഴ സ്വദേശി അനീഷിനെതിരെയാണ് കേസ്. മാറാടി ചിറ്റാത്തുകുടി ഏലിയാസിന്റെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്. തെരുവുനായകള്‍ക്ക് ആഹാരം നല്‍കുന്നതിനുള്ള വിരോധം തീർക്കാനാണ് പ്രതി നായയെ കൊന്നത്. ഫെബ്രുവരി 18നായിരുന്നു സംഭവം. തെരുവുനായകള്‍ക്ക് ഭക്ഷണവും മരുന്നും വാക്‌സിനും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഏലിയാസ് മുന്‍കൈ എടുക്കുന്നതിൽ അനീഷിന് വിരോധമുണ്ടയിരുന്നു. ഫെബ്രുവരി 18ന് രാത്രി 9 മണിയോടെ പ്രദേശവാസിയായ ഏലിയാസിന്റെ വീടിന് മുൻപിൽ ജീപ്പുമായി എത്തിയ അനീഷ് ഗെയ്റ്റിന് വെളിയില്‍ റോഡരികില്‍ ഉറങ്ങിക്കിടന്ന നായക്കുട്ടിയുടെ ദേഹത്തുകൂടി ജീപ്പ് കയറ്റിയിറക്കുകയായിരുന്നു.

ഫെബ്രുവരി 17ന് രാത്രി തെരുവുനായ്ക്കളെ വളര്‍ത്തുന്നു എന്ന് പറഞ്ഞ് ഏലിയാസിനെ അനീഷ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. തെരുവ്നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിൽ ഇതിനുമുൻപും പലതവണ അനീഷ് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. നായ്ക്കൾ നാട്ടിൽ പെരുകി വരാൻ കാരണം നിങ്ങളുടെ ഇത്തരത്തിലുള്ള സേവനങ്ങളാണെന്നും അനീഷ് വിമർശിച്ചു. ഇതിന് പിന്നാലെയാണ് കേസിനാസ്പദമായ സംഭവം. അരുത്, അങ്ങനെ ചെയ്യരുതെന്ന് വിളിച്ചു പറഞ്ഞിട്ടും നായയുടെ മുകളിലൂടെ ജീപ്പിന്റെ മുന്‍ചക്രം കയറ്റിയെന്ന് ഏലിയാസ് പറഞ്ഞു. ജീവനുവേണ്ടി പിടയുന്ന നായക്കുട്ടിയുടെ വിഡിയോ സഹിതം മൂവാറ്റുപുഴ പൊലീസിന് കൈമാറിയ പരാതിയില്‍ തെളിവായി നല്‍കിയിട്ടുണ്ട്. അതേസമയം പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്ന് മൃഗസംരക്ഷണ സംഘടനയായ ദയയും പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *