Kerala Kerala Mex Kerala mx Latest News World
1 min read
49

ടെല്‍ അവീവില്‍ മൂന്ന് ബസുകളില്‍ സ്‌ഫോടനം; ഭീകരാക്രമണമാണെന്ന് ഇസ്രയേല്‍

February 21, 2025
0

ഇസ്രയേലിലെ ടെല്‍ അവീവില്‍ മൂന്ന് ബസുകളില്‍ സ്‌ഫോടനം. രണ്ട് ബസുകളിലെ ബോംബ് നിര്‍വീര്യമാക്കി. സ്‌ഫോടനം നടന്നത് നിര്‍ത്തിയിട്ടിരുന്ന ബസുകളിലായതിനാല്‍ ആളപായമില്ല. സ്‌ഫോടനം ഭീകരാക്രമണമാണെന്ന് ഇസ്രയേല്‍ ആരോപിച്ചു. ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ തുടങ്ങി മൂന്നാഴ്ച്ച പിന്നിടുമ്പോഴാണ് ഇസ്രയേലില്‍ വീണ്ടും ആക്രമണമുണ്ടാവുന്നത്. നാലര ലക്ഷത്തോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇസ്രയേലിലെ നഗരമാണ് ടെല്‍ അവീവ്. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പുറപ്പെടാനിരുന്ന ബസ്സ് ആയിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. ആ സമയത്താണ് സ്‌ഫോടനമുണ്ടാവുന്നതെങ്കില്‍ വലിയ സ്‌ഫോടനമായി മാറുമായിരുന്നു.

Continue Reading
Kerala Kerala Mex Kerala mx Latest News Tech
1 min read
53

കിടിലൻ ഫീച്ചറുകൾ; വരുന്നു വണ്‍പ്ലസ് 13 മിനി

February 21, 2025
0

ന്യൂഡല്‍ഹി: വണ്‍പ്ലസ് ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ‘വണ്‍പ്ലസ് 13 മിനി’ എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണ്‍ 6000mAh ബാറ്ററി ഉള്‍പ്പെടെ ഹൈഎന്‍ഡ് സ്‌പെസിഫിക്കേഷനുകളോടെ വരുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വണ്‍പ്ലസ് 13 സീരീസ് പുറത്തിറങ്ങിയത്. അതേസമയം, ഒരു കോംപാക്റ്റ് സ്മാര്‍ട്ട്‌ഫോണ്‍ ആണെങ്കിലും വണ്‍പ്ലസ് 13 മിനി നിരവധി ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വണ്‍പ്ലസ് 13 മിനിയുടെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ 6000mAh

Continue Reading
Kerala Kerala Mex Kerala mx Latest News Tech
1 min read
43

‘അനന്ത’; ഗൂഗിളിന്റെ നാലാമത്തെ ഓഫീസ് സമുച്ചയം ബെംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു

February 21, 2025
0

ഗൂഗിളിന്റെ നാലാമത്തെ ഓഫീസ് സമുച്ചയം ബെംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു. ‘അനന്ത’ എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പസ് ലോകത്തിലെ തന്നെ തങ്ങളുടെ വലിയ ഓഫീസുകളില്‍ ഒന്നാണെന്ന് ഗൂഗിള്‍ ബ്ലോഗില്‍ വ്യക്തമാക്കി. ബെംഗളൂരുവില്‍ മഹാദേവപുരയിലാണ് പുതിയ ക്യാമ്പസ്. ‘പരിധിയില്ലാത്തത്‌’ എന്ന് അര്‍ഥം വരുന്ന സംസ്‌കൃതം വാക്കില്‍നിന്നാണ് ഓഫീസ് സമുച്ചയത്തിന് ഗൂഗിള്‍ പേരിട്ടിരിക്കുന്നത്. അതേസമയം 16 ലക്ഷം സ്‌ക്വയര്‍ഫീറ്റിലുള്ള ഓഫീസ് കെട്ടിടത്തിന് 5,000-ലേറെ ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ്, സേര്‍ച്ച്, ഗൂഗിള്‍ പേ, ക്ലൗഡ്, മാപ്‌സ്,

Continue Reading
Kerala Kerala Mex Kerala mx Latest News Tech
1 min read
59

വാങ്ങിയവര്‍ക്ക് പണം തിരികെ നല്‍കും; ഹ്യുമേന്‍ ‘എഐ പിന്‍’ ഫെബ്രുവരി 28 ന് പ്രവര്‍ത്തനരഹിതമാവുമെന്ന് കമ്പനി

February 21, 2025
0

ബ്രിട്ടീഷ് ഹ്യുമേന്‍ എഐ എന്ന കമ്പനി ‘എഐ പിന്‍’ എന്ന പുത്തന്‍ സാങ്കേതിക വിദ്യ 2023 ല്‍ അവതരിപ്പിച്ചിരുന്നു. ഇത് സ്മാര്‍ട്ഫോണുകള്‍ ഉള്‍പ്പടെ വിവിധ ഉപകരണങ്ങളെ ഈ ലോകത്ത് നിന്ന് അപ്രത്യക്ഷമാക്കിയേക്കാവുന്ന ഒരുഗ്രന്‍ സാങ്കേതിക വിദ്യ എന്നാണ് അറിയപ്പെട്ടത്. പക്ഷെ ഇതിന്റെ അവതരിപ്പിക്കപ്പെട്ട ഈ ഉപകരണത്തിന്റെ വളര്‍ച്ച എങ്ങുമെത്തിയില്ല. ഇപ്പോഴിതാ കമ്പനിയുടെ ആസ്തികളെല്ലാം വിറ്റഴിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹ്യുമേന്‍ എഐ. 11.6 കോടി ഡോളറിന് എച്ച്പിയാണ് ഹ്യുമേന്‍ എഐയുടെ ആസ്തികള്‍ ഏറ്റെടുത്തത്.

Continue Reading
Cinema Kerala Kerala Mex Kerala mx Latest News
1 min read
71

ആക്ഷന്റെയും ആവേശത്തിന്റെയും പുതിയ അല; ജൂനിയര്‍ എന്‍ടിആര്‍-പ്രശാന്ത് നീല്‍ ചിത്രത്തിന് തുടക്കം

February 21, 2025
0

പ്രശാന്ത് നീല്‍ ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. വമ്പന്‍ ആക്ഷന്‍ സീക്വന്‍സ് ഉള്‍പ്പെടുന്ന ഷെഡ്യൂളാണ് ആരംഭിച്ചിരിക്കുന്നത്. 2026 ജനുവരി 26 റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാതാക്കള്‍ തന്നെയാണ് ഷൂട്ടിങ് സെറ്റിന്റെ ചിത്രം പങ്കുവെച്ചത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രപുസ്തകങ്ങളില്‍ അടയാളം ഇടാന്‍, മണ്ണ് അതിന്റെ ഭരണത്തെ സ്വാഗതം ചെയ്യുന്നു’ എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആക്ഷന്റെയും

Continue Reading
Business Kerala Kerala Mex Kerala mx Latest News
1 min read
64

നിക്ഷേപത്തിൽ പുത്തൻ സാധ്യതകൾ തേടി കേരളം; ആഗോള നിക്ഷേപ ഉച്ചകോടിക്ക് എറണാകുളത്ത് ഇന്ന് തുടക്കമാകും

February 21, 2025
0

കൊച്ചി: കേരള ആഗോള നിക്ഷേപ ഉച്ചകോടിക്ക് എറണാകുളത്ത് ഇന്ന് തുടക്കമാകും. കെഎസ്‌ഐഡിസിയാണ് രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ഉച്ചകോടി സംഘടിപ്പിക്കുന്നത്. മൂവായിരത്തോളം പേര്‍ പങ്കെടുക്കും. ബോള്‍ഗാട്ടി ലുലു അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടി ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ഉച്ചകോടിയില്‍ കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍, നൈപുണ്യ വികസനമന്ത്രി ജയന്ത് ചൗധരി, യുഎഇ

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
59

ഓട്ടോറിക്ഷകളിൽ ഫെയർമീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്ര; നിയമം മാർച്ച് ഒന്നു മുതൽ

February 20, 2025
0

സവാരി ഓട്ടോറിക്ഷകളിൽ ഫെയർമീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ. ഫെയർമീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജജ് ഈടാക്കുന്നത് സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവർമാരുമായി പതിവായി സംഘർഷത്തിന് ഇടയാക്കുന്നുണ്ടെന്നത് പരി​ഗണിച്ചാണ് തീരുമാനം. മോട്ടോർ വാഹന വകുപ്പ് കൊച്ചി സ്വദേശി കെ പി മാത്യൂസ് ഫ്രാൻസിസ് സമർപ്പിച്ച നിർദ്ദേശമാണ് മാർച്ച് ഒന്നു മുതൽ പ്രാവർത്തികമാക്കുന്നത്. ദുബായിയില്‍ ഓട്ടോറിക്ഷകളിലെ യാത്രാവേളയില്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമാവുകയോ ചെയ്താല്‍ യാത്രാസൗജന്യം( ‘If the fare

Continue Reading
Kerala Kerala Mex Kerala mx National
1 min read
41

അശ്ലീല ഉള്ളടക്കമുള്ള യാതൊന്നും പ്രചരിപ്പിക്കരുത്: ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രം

February 20, 2025
0

ഡല്‍ഹി: ഗ്രേറ്റ് ഇന്ത്യ ടാലന്റ് ഷോയില്‍ അശ്ലീലരൂപത്തില്‍ തമാശ പറഞ്ഞത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ അശ്ലീല ഉള്ളടക്കമുള്ള യാതൊന്നും പ്രചരിപ്പിക്കരുതെന്ന് ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് നല്‍കിയ ഉപദേശത്തില്‍, ഉള്ളടക്കത്തിന്റെ പ്രായാധിഷ്ഠിതമായ വര്‍ഗീകരണം കര്‍ശനമായി പാലിക്കുന്നതുള്‍പ്പെടെ ഐ.ടി നിയമങ്ങള്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടു. നിയമ വിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം

Continue Reading
Kerala Kerala Mex Kerala mx
0 min read
27

മാർച്ച് 30 ന് കേരളത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കാൻ ശ്രമമെന്ന് മന്ത്രി എം ബി രാജേഷ്

February 20, 2025
0

മാലിന്യമുക്ത നവകേരളം ലക്ഷ്യം കൈവരിക്കുന്നതിന് സർക്കാർ വകുപ്പുകൾ വിവിധ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകുമ്പോൾ സമൂഹം ഉത്തരവാദിത്തം കാട്ടണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഉത്തരവാദിത്ത ബോധമില്ലാതെ മാലിന്യം വലിച്ചെറിയുന്ന സമീപനത്തിനും മനോഭാവത്തിനും മാറ്റം ഉണ്ടാകണം. ഇക്കാര്യത്തിൽ അലംഭാവം കാട്ടിയാൽ പിഴയും ശിക്ഷയുമുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മാലിന്യമുക്ത ഹരിത എക്സൈസ് ഓഫീസ് തീവ്രയത്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എക്സൈസ് ആസ്ഥാനത്ത് നിർവഹിച്ച്

Continue Reading
Kerala Kerala Mex Kerala mx Kozhikode
0 min read
37

താമരശ്ശേരിയിൽ വനിതാ സിവിൽ എക്സൈസ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതി അറസ്റ്റിൽ

February 20, 2025
0

താമരശ്ശേരിയിൽ വനിതാ സിവിൽ എക്സൈസ് ഓഫീസറെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. ചമൽ പൂവൻമല സ്വദേശി രാജേഷിനെ അറസ്റ്റു ചെയ്ത താമരശ്ശേരി പൊലീസ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജനുവരി ഒന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ചമൽ അങ്ങാടിയിൽ ചാരായം വിറ്റവരെ പിടികൂടാൻ എത്തിയപ്പോഴായിരുന്നു അസഭ്യം പറയും കയ്യേറ്റവും. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ഇന്ന് രാവിലെ താമരശ്ശേരി സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങുകയായിരുന്നു.

Continue Reading