Your Image Description Your Image Description

ഡല്‍ഹി: ഗ്രേറ്റ് ഇന്ത്യ ടാലന്റ് ഷോയില്‍ അശ്ലീലരൂപത്തില്‍ തമാശ പറഞ്ഞത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ അശ്ലീല ഉള്ളടക്കമുള്ള യാതൊന്നും പ്രചരിപ്പിക്കരുതെന്ന് ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് നല്‍കിയ ഉപദേശത്തില്‍, ഉള്ളടക്കത്തിന്റെ പ്രായാധിഷ്ഠിതമായ വര്‍ഗീകരണം കര്‍ശനമായി പാലിക്കുന്നതുള്‍പ്പെടെ ഐ.ടി നിയമങ്ങള്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടു. നിയമ വിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനും ഒ.ടി.ടി പ്ലാറ്റ് ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കി.

ഒ.ടി.ടി പ്ലാറ്റ്ഫോമുകളും സാമൂഹമാധ്യമങ്ങളും വിദ്വേഷ പ്രചാരണത്തിനും, അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വ്യാപകമായി ഉപയോഗിക്കുന്നു എന്നതാണ് നിര്‍ദേശത്തിന് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം സൂചിപ്പിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം പറയുന്നു. പ്രായാധിഷ്ഠിത ഉള്ളടക്ക വര്‍ഗീകരണം നടത്തി ‘എ’ റേറ്റുചെയ്ത ഉള്ളടക്കങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കണമെന്നും ഇക്കാര്യത്തില്‍ നിമയം അനുശാസിക്കുന്ന ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *