Your Image Description Your Image Description

ഗൂഗിളിന്റെ നാലാമത്തെ ഓഫീസ് സമുച്ചയം ബെംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു. ‘അനന്ത’ എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പസ് ലോകത്തിലെ തന്നെ തങ്ങളുടെ വലിയ ഓഫീസുകളില്‍ ഒന്നാണെന്ന് ഗൂഗിള്‍ ബ്ലോഗില്‍ വ്യക്തമാക്കി. ബെംഗളൂരുവില്‍ മഹാദേവപുരയിലാണ് പുതിയ ക്യാമ്പസ്. ‘പരിധിയില്ലാത്തത്‌’ എന്ന് അര്‍ഥം വരുന്ന സംസ്‌കൃതം വാക്കില്‍നിന്നാണ് ഓഫീസ് സമുച്ചയത്തിന് ഗൂഗിള്‍ പേരിട്ടിരിക്കുന്നത്.

അതേസമയം 16 ലക്ഷം സ്‌ക്വയര്‍ഫീറ്റിലുള്ള ഓഫീസ് കെട്ടിടത്തിന് 5,000-ലേറെ ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ്, സേര്‍ച്ച്, ഗൂഗിള്‍ പേ, ക്ലൗഡ്, മാപ്‌സ്, പ്ലേ, ഡീപ്‌മൈന്‍ഡ് ടീമുകള്‍ ഇവിടെ പ്രവര്‍ത്തിക്കും. കാഴ്ചപരിമിതര്‍ക്കും സഹായകരമായ രീതിയിലാണ് ഫ്‌ളോറിങ് ക്രമീകരിച്ചിരിക്കുന്നത്. ആളുകള്‍ ഒത്തുചേരുന്ന പ്രധാനസ്ഥലത്തിന് ‘സഭ’ എന്നാണ് പേരിട്ടിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് ഓഫീസ് സമുച്ചയം നിര്‍മിച്ചിട്ടുള്ളത്. മുന്‍ഭാഗത്ത് ഇലക്ട്രോ ക്രോമിക് ഗ്ലാസ് ക്രമീകരിച്ചിരിക്കുന്നു. ജോഗിങ്ങിനുള്ള പ്രത്യേക സൗകര്യം, മഴവെള്ളസംഭരണികള്‍, മലിനജല പുനരുപയോഗ സംവിധാനം എന്നിവയും പുതിയ കെട്ടിടത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *