Your Image Description Your Image Description

പ്രശാന്ത് നീല്‍ ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. വമ്പന്‍ ആക്ഷന്‍ സീക്വന്‍സ് ഉള്‍പ്പെടുന്ന ഷെഡ്യൂളാണ് ആരംഭിച്ചിരിക്കുന്നത്. 2026 ജനുവരി 26 റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാതാക്കള്‍ തന്നെയാണ് ഷൂട്ടിങ് സെറ്റിന്റെ ചിത്രം പങ്കുവെച്ചത്.

ഇന്ത്യന്‍ സിനിമയുടെ ചരിത്രപുസ്തകങ്ങളില്‍ അടയാളം ഇടാന്‍, മണ്ണ് അതിന്റെ ഭരണത്തെ സ്വാഗതം ചെയ്യുന്നു’ എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആക്ഷന്റെയും ആവേശത്തിന്റെയും ഒരു പുതിയ അല ജനങ്ങളിലേക്ക് അടിക്കാന്‍ പോകുന്നു, എന്നും പോസ്റ്റിനു കീഴില്‍ അണിയറപ്രവര്‍ത്തകര്‍ കുറിച്ചിട്ടുണ്ട്. ചിത്രത്തില്‍ നായികയാകുന്നത് രുക്മിണി വാസന്ത് ആണ്. ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ ടോവിനോ തോമസും, ബിജു മേനോനും എത്തും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *