Your Image Description Your Image Description

തിരുവനന്തപുരം: ട്രെയിൻ യാത്രയ്‌ക്കിടെ യാത്രക്കാരന്റെ മൊബൈൽ ഫോണും പണവും കവർന്ന കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തൂത്തുകുടി സുബ്രമണ്യപുരം ചെട്ടി സ്ട്രീറ്റിൽ തിലക് രാജ് രാമചന്ദ്രനെയാണ് (37) റെയിൽവേ പൊലീസ് പിടികൂടിയത്.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന മാവേലി എക്‌സ്‌പ്രസിൽ കഴിഞ്ഞ ഡിസംബർ 26നായിരുന്നു കവർച്ച.കൊല്ലത്തുനിന്നും ജനറൽ കമ്പാർട്ട്‌മെന്റിൽ കയറിയ ഇയാൾ ബർത്തിൽ ഉറങ്ങിക്കിടന്ന തിരുവനന്തപുരം സ്വദേശിയുടെ 30,000ന്റെയും ​8,000ത്തിന്റെയും രണ്ട് മൊബൈൽ ഫോണുകളും 3000 രൂപയുടെ പവർ ബാങ്കും 2500 രൂപയുമാണ് കവർന്നത്.

തിരുവനന്തപുരത്തു നിന്ന് കടന്നുകളഞ്ഞ ഇയാളെ കഴിഞ്ഞദിവസം തൂത്തുക്കൂടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മോഷ്ടിച്ച മൊബൈൽ ഫോണുകളിലൊന്നിൽ സ്വന്തം സിം ഉപയോഗിച്ചതാണ് പ്രതിയെ പിടികൂടാൻ റെയിൽവേ പൊലീസിനെ സഹായിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *