Auto Kerala Kerala Mex Kerala mx Top News
1 min read
50

ടെസ്‌ല ഇന്ത്യയിലേക്ക്, ആദ്യത്തെ ഷോറൂം മുംബൈയിൽ

March 4, 2025
0

ടെസ്‌ല തങ്ങളുടെ ആദ്യ ഷോറൂം മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലുള്ള മേക്കർ മാക്സിറ്റിയിൽ തുറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ ആദ്യത്തെ ഷോറൂമിനായി കമ്പനി മുംബൈയില്‍ ഏകദേശം 4000 ചതുരശ്ര അടി സ്ഥലം വാടകയ്‌ക്കെടുത്തിട്ടുണ്ട്. ഏകദേശം 3000 ചതുരശ്ര അടി വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന കാർ ഷോറൂം മേക്കർ മാക്സിറ്റിയിലെ വാണിജ്യ ടവറിൻ്റെ താഴത്തെ നിലയിലാണ് സ്ഥിതി ചെയ്യുന്നത്. 35 ലക്ഷം രൂപയായിരിക്കും ഇതിന്റെ പ്രതിമാസ വാടക. രാജ്യത്തെ ഏറ്റവും വിലയേറിയ

Continue Reading
Kerala Kerala Mex Kerala mx National Top News World
1 min read
53

ടിബറ്റിൽ ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത

March 4, 2025
0

ടിബറ്റിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ടിബറ്റിലുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.44നാണ് ഭൂചലനമുണ്ടായത്. അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ ഭൂചലനത്തിന്റെ ആഘാതമുണ്ടായി. ശക്തമായ ഭൂചലനമായിരുന്നെങ്കിലും ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടിബറ്റാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ടിബറ്റിലുണ്ടായിരുന്നു.

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
48

റമദാനിൽ ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവരെ നാടുകടത്തും; കടുത്ത നടപടിയുമായി കുവൈത്ത്

March 4, 2025
0

റമദാൻ മാസത്തിൽ ഭിക്ഷാടനത്തിൽ ഏര്‍പ്പെട്ടതിന് പിടിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്തുന്നതിനും സ്പോൺസറിനെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനും ആഭ്യന്തര മന്ത്രാലയം നടപടികൾ സ്വീകരിച്ചു തുടങ്ങി. കൂടാതെ യാചനയ്ക്കായി ഉപയോഗിക്കുന്ന മാർക്കറ്റുകൾ, മാളുകൾ, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ യാചകരെ കണ്ടെത്തുന്നതിന് സുരക്ഷാ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം പിടിക്കപ്പെട്ടാൽ അവരെ ഉടൻ അറസ്റ്റ് ചെയ്ത് നാടുകടത്തും. വിവിധ ഗവർണറേറ്റുകളിൽ ആവശ്യക്കാരെ സഹായിക്കുന്ന ചാരിറ്റബിൾ സെന്‍ററുകളും ചാരിറ്റികളും ഉണ്ട്. സഹായം ആവശ്യമുള്ളവര്‍ക്ക് ഈ ഔദ്യോഗിക

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
58

ചെറിയ ബജറ്റിൽ ഗെയിമിംഗ് ഫോൺ നോക്കുകയാണോ; പരിചയപ്പെടാം 15,000 രൂപയിൽ താഴെ ലഭിക്കുന്ന ഫോണുകൾ

March 4, 2025
0

വെറും15000 രൂപയ്ക്കോ അല്ലെങ്കിൽ അതിലും കുറഞ്ഞ വിലക്കോ 2025ൽ ലഭിക്കുന്ന മികച്ച ഗെയിമിംഗ് ഫോണുകൾ ഏതൊക്കെയെന്ന് ഒന്ന് പരിചയപ്പെട്ടാലോ. 1) CMF Phone 1 CMF ഫോൺ 1 ൽ 6.67 ഇഞ്ച് അമോൾഡ് സ്‌ക്രീനാണ് ഉള്ളത്. 4nm സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. 50MP, 2MP ഡ്യുവൽ ക്യാമറ സിസ്റ്റം ഇതിൽ ഉൾപ്പെടുന്നു. 5000mAh ബാറ്ററി ഉൾപ്പെടുത്തിയിട്ടുണ്ട്. 2) Realme 20Hz

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
55

രോഹിത് ശർമക്കെതിരെയുള്ള പരാമർശം: ഷമയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

March 4, 2025
0

രോഹിത് ശർമക്കെതിരെ ബോഡി ഷെയ്മിങ് പരാമർശം നടത്തിയ കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്‌രാജ് സിങ്. പാകിസ്ഥാനിലാണ് ഇത്തരം സംഭവങ്ങൾ കണ്ടുവരുന്നതെന്നും ഞാനാണ് പ്രധാനമന്ത്രിയെങ്കിൽ പെട്ടിയുമെടുത്ത് രാജ്യം വിടാൻ പറയുമായിരുന്നെന്നും യോഗ്‌രാജ് പറഞ്ഞു. തടികൂടിയ കായികതാരമാണ് രോഹിത്തെന്നും അദ്ദേഹം ഭാരം കുറക്കണമെന്നും ഇന്ത്യ കണ്ട ഏറ്റവും മോശം ക്യാപ്റ്റൻമാരിൽ ഒരാളാണെന്നുമാണ് ഷമ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നത്. വിമർശനം

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
50

സിനിമയിലെ തിന്മ ഇൻഫ്ലുവൻസാകുമെങ്കിൽ എന്തുകൊണ്ട് നന്മ ഇൻഫ്ലുവൻസാകുന്നില്ല: ജഗദീഷ്

March 4, 2025
0

സിനിമകളിലെ വയലൻസ് പ്രേക്ഷകരെ സ്വാധീനിക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച ചർച്ചകൾ സമൂഹത്തിൽ സജീവമാണ് ഇപ്പോൾ. തുടർന്ന് ഈ വിഷയത്തിൽ നടൻ ജഗദീഷ് നടത്തിയ പ്രതികരണം ശ്രദ്ധ നേടിയിരിക്കുകയാണ്. സിനിമയിലെ തിന്മകൾ കണ്ട് സ്വാധീനിക്കുന്നുണ്ടെങ്കിൽ നന്മയും സ്വാധീനിക്കുന്നില്ലേ എന്നാണ് സിനിമാ നടൻ ജഗദീഷ് ചോദിച്ചത്. മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമായ ‘മാർക്കോ’യിൽ ഒരു സുപ്രധാന വേഷത്തിൽ ജഗദീഷ് എത്തിയിരുന്നു. മാർക്കോ എന്ന സിനിമയിൽ താൻ അവതരിപ്പിച്ച ടോണി ഐസക്ക് അക്രമത്തിന്

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
45

ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥ വകുപ്പ്

March 4, 2025
0

ഒമാന്‍റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ വടക്ക്-കിഴക്കന്‍ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒമാന്‍റെ മിക്ക ഗവര്‍ണറേറ്റുകളിലും കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാര്‍ച്ച് നാല് മുതല്‍ ഏഴു വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. അതേസമയം അറബിക്കടല്‍ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പുണ്ട്. അറബി കടലില്‍ തിരമാലകള്‍ മൂന്ന് മീറ്റര്‍ വരെ ഉയരാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ശക്തമായ കാറ്റിനെ തുടര്‍ന്ന് മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
60

പച്ചകുത്തിയിരിക്കുന്നത് വലിയ തെറി; നാനിയുടെ പടത്തിന്‍റെ ടീസര്‍ വിവാദത്തില്‍ !

March 4, 2025
0

നാനി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ദ പാരഡൈസ്’. ശ്രീകാന്ത് ഒഡേലയാണ് നാനിയുടെ ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ചിത്രത്തിന്‍റെ അനൗണ്‍സ്മെന്‍റ് ടീസര്‍ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോൾ ടീസറിലെ ഒരു രംഗം വലിയ വിവാദമായിരിക്കുകയാണ്. ഇതില്‍ നായകന്‍റെ കൈയ്യില്‍ പച്ചകുത്തിയിരിക്കുന്നത് വലിയ തെറിയാണ് എന്നതാണ് പ്രശ്നമായിരിക്കുന്നത്. മലയാളത്തില്‍ അടക്കം എല്ലാ ഭാഷകളിലെ ടീസറിലും ഇതുണ്ട്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. അടുത്തിടെ സിനിമ

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
34

ഹോളി: ആകർഷകമായ വാര്‍ഷിക പാക്കേജുമായി ബിഎസ്എന്‍എല്‍

March 4, 2025
0

ഹോളി ആഘോഷം പ്രമാണിച്ച് അപ്‌ഡേറ്റുമായി പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍. 2399 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 425 ദിവസത്തെ വാലിഡിറ്റി ലഭിക്കുമെന്ന് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അറിയിച്ചു. മുമ്പ് 395 ദിവസം വാലിഡിറ്റി ലഭിച്ച സ്ഥാനത്താണ് 30 ദിവസം കൂടി അധികം ചേര്‍ത്ത് 2399 രൂപ റീച്ചാര്‍ജിന്‍റെ കാലാവധി 425 ദിവസമായി ബിഎസ്എന്‍എല്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം 2399 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 425 ദിവസക്കാലം

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
44

സൗദി അറേബ്യയിൽ വെള്ളിയാഴ്ച വരെ കനത്ത മഴ മുന്നറിയിപ്പ്

March 4, 2025
0

സൗദി അറേബ്യയിൽ കനത്ത മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും കനത്തതോ നേരിയതോ ആയ മഴയുണ്ടാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. മക്കയിലെ ചില പ്രദേശങ്ങൾ, റിയാദ്, മദീന, തബൂക്ക്, ഹെയിൽ, ഖാസിം, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി, അൽ ജൗഫ്, അൽ ബഹ, അസിർ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച വരെ മഴ മുന്നറിയിപ്പ് നൽകിയത്. കനത്ത മഴയെ തുടർന്ന് സ്കൂളുകൾക്കും മക്ക എജുക്കേഷൻ

Continue Reading