Your Image Description Your Image Description

ടെസ്‌ല തങ്ങളുടെ ആദ്യ ഷോറൂം മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലുള്ള മേക്കർ മാക്സിറ്റിയിൽ തുറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ ആദ്യത്തെ ഷോറൂമിനായി കമ്പനി മുംബൈയില്‍ ഏകദേശം 4000 ചതുരശ്ര അടി സ്ഥലം വാടകയ്‌ക്കെടുത്തിട്ടുണ്ട്. ഏകദേശം 3000 ചതുരശ്ര അടി വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന കാർ ഷോറൂം മേക്കർ മാക്സിറ്റിയിലെ വാണിജ്യ ടവറിൻ്റെ താഴത്തെ നിലയിലാണ് സ്ഥിതി ചെയ്യുന്നത്. 35 ലക്ഷം രൂപയായിരിക്കും ഇതിന്റെ പ്രതിമാസ വാടക.

രാജ്യത്തെ ഏറ്റവും വിലയേറിയ വാണിജ്യ റിയൽ എസ്റ്റേറ്റ് കേന്ദ്രമാണ് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സ് അഥവാ ബികെസി. നിരവധി കാർ പാർക്കിംഗ് സ്ഥലങ്ങളും ഈ സ്ഥലത്ത് ഉൾപ്പെടും. ടെസ്‌ല ഈ സ്ഥലം അഞ്ച് വർഷത്തേക്ക് വാടകയ്ക്കെടുത്തിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുംബൈയ്ക്ക് പുറമെ ഡൽഹിയിലും ഒരു ഷോറൂം തുറക്കാൻ ടെസ്‌ല പദ്ധതിയിടുന്നുണ്ട്. `ഡൽഹി ഷോറൂമിനായി ടെസ്‌ല 4,000 ചതുരശ്ര അടി സ്ഥലം കണ്ടുവെച്ചിട്ടുണ്ട്. ഇതിന്റെ വാടക പ്രതിമാസം 25 ലക്ഷം രൂപ ആയിരിക്കും.

അമേരിക്കയിൽ വെച്ച് കഴിഞ്ഞ മാസം ഇലോൺ മസ്‌കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ബഹിരാകാശം, മൊബിലിറ്റി, സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യയിലെ ഡൽഹി, മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകൾ ടെസ്‌ല പ്രഖ്യാപിച്ചത്. ഇതിനായി, കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ 13 തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *