Your Image Description Your Image Description

റമദാൻ മാസത്തിൽ ഭിക്ഷാടനത്തിൽ ഏര്‍പ്പെട്ടതിന് പിടിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്തുന്നതിനും സ്പോൺസറിനെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനും ആഭ്യന്തര മന്ത്രാലയം നടപടികൾ സ്വീകരിച്ചു തുടങ്ങി. കൂടാതെ യാചനയ്ക്കായി ഉപയോഗിക്കുന്ന മാർക്കറ്റുകൾ, മാളുകൾ, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ യാചകരെ കണ്ടെത്തുന്നതിന് സുരക്ഷാ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

അതേസമയം പിടിക്കപ്പെട്ടാൽ അവരെ ഉടൻ അറസ്റ്റ് ചെയ്ത് നാടുകടത്തും. വിവിധ ഗവർണറേറ്റുകളിൽ ആവശ്യക്കാരെ സഹായിക്കുന്ന ചാരിറ്റബിൾ സെന്‍ററുകളും ചാരിറ്റികളും ഉണ്ട്. സഹായം ആവശ്യമുള്ളവര്‍ക്ക് ഈ ഔദ്യോഗിക ചാരിറ്റബിൾ സ്ഥാപനങ്ങളിലേക്ക് പോകാമെന്ന് അധികൃതർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *