Your Image Description Your Image Description

വെറും15000 രൂപയ്ക്കോ അല്ലെങ്കിൽ അതിലും കുറഞ്ഞ വിലക്കോ 2025ൽ ലഭിക്കുന്ന മികച്ച ഗെയിമിംഗ് ഫോണുകൾ ഏതൊക്കെയെന്ന് ഒന്ന് പരിചയപ്പെട്ടാലോ.

1) CMF Phone 1
CMF ഫോൺ 1 ൽ 6.67 ഇഞ്ച് അമോൾഡ് സ്‌ക്രീനാണ് ഉള്ളത്. 4nm സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. 50MP, 2MP ഡ്യുവൽ ക്യാമറ സിസ്റ്റം ഇതിൽ ഉൾപ്പെടുന്നു. 5000mAh ബാറ്ററി ഉൾപ്പെടുത്തിയിട്ടുണ്ട്.

2) Realme

20Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് അമോൾഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്, കൂടാതെ 6nm പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ള മീഡിയടെക് ഡൈമെൻസിറ്റി 7050 ചിപ്‌സെറ്റും ഇതിൽ ഉൾപ്പെടുന്നു. 50MP, 2MP ഡ്യുവൽ ക്യാമറ സിസ്റ്റം ഇതിൽ ഉൾപ്പെടുന്നു. 5000mAh ബാറ്ററി ഉൾപ്പെടുത്തിയിട്ടുണ്ട്.

3) POCO M7 Pro

120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് അമോൾഡ് ഡിസ്‌പ്ലേയാണ് Poco M7 പ്രോ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 6nm പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ള മീഡിയടെക് ഡൈമെൻസിറ്റി 7050 ആണ് ഇതിന്റെ കരുത്ത്. 50MP, 2MP ഡ്യുവൽ ക്യാമറ സിസ്റ്റം ഇതിൽ ഉൾപ്പെടുന്നു. 5110mAh ബാറ്ററി ഉൾപ്പെടുത്തിയിട്ടുണ്ട്.

4) Redmi 13

6.79 ഇഞ്ച് ഐ.പി.എസ് എൽ.സി.ഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്, കൂടാതെ 4nm പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ആണ് ഇതിന്റെ കരുത്ത്. 108MP, 2MP ഡ്യുവൽ ക്യാമറ സിസ്റ്റം ഇതിൽ ഉൾപ്പെടുന്നു. 5030mAh ബാറ്ററി ഉൾപ്പെടുത്തിയിട്ടുണ്ട്.

5) Motorola G63

6.5 ഇഞ്ച് IPS LCD ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷത, കൂടാതെ 6nm പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ള മീഡിയടെക് ഡൈമെൻസിറ്റി 7025 ആണ് ഇതിന്റെ കരുത്ത്. 50MP, 8MP ഡ്യുവൽ ക്യാമറ സിസ്റ്റം ഇതിൽ ഉൾപ്പെടുന്നു. 5030mAh ബാറ്ററി ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *