വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
33

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.

July 17, 2024
0

തിരുവനന്തപുരം: തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി അലോഷ്യസാണ്(45) മരിച്ചത്. അപകടത്തിൽ അലോഷ്യസി ന്റെ ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപെട്ടു. മത്സ്യബന്ധനം നടത്തുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത് .        

Continue Reading
ജയിലിൽ തടവുപുള്ളികൾ തമ്മിൽ ഏറ്റുമുട്ടൽ , ഒരാൾക്ക് ​ പരിക്ക്,
Kasaragod Kerala Kerala Mex Kerala mx
1 min read
30

ജയിലിൽ തടവുപുള്ളികൾ തമ്മിൽ ഏറ്റുമുട്ടൽ , ഒരാൾക്ക് ​ പരിക്ക്,

July 16, 2024
0

കാസർകോട്: കാസർകോട് ജില്ലാ ജയിലിൽ തടവുപുള്ളികൾ തമ്മിൽ സംഘർഷത്തിൽ ഒരാൾക്ക് പരിക്ക് . പെരിയടുക്കം സ്വദേശി മനുവും മൈലാട്ടി സ്വദേശി ശരണും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത് . ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ മനുവിനെ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. വിചാരണ തടവുകാരനായ മനുവും മറ്റൊരു കേസിലെ പ്രതിയായ ശരണും നിസാര കാര്യത്തിന്റെ പേരിൽ ഏറ്റുമുട്ടുകയായിരുന്നു.തുടർന്ന് ഉണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.  

Continue Reading
മുന്നറിയിപ്പ് : മാറ്റങ്ങൾ മനസിലാക്കി ഇനി നിങ്ങൾക്കും ഓസ്‌ട്രേലിയൻ നഴ്സിങ് റജിസ്‌ട്രേഷനും പിആറും നേടാൻ അവസരം
Education Kerala Kerala Mex Kerala mx
1 min read
60

മുന്നറിയിപ്പ് : മാറ്റങ്ങൾ മനസിലാക്കി ഇനി നിങ്ങൾക്കും ഓസ്‌ട്രേലിയൻ നഴ്സിങ് റജിസ്‌ട്രേഷനും പിആറും നേടാൻ അവസരം

July 16, 2024
0

ഓസ്‌ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന റജിസ്റ്റേർഡ് നഴ്സ് ആണോ നിങ്ങൾ? എന്നാൽ കേട്ടോളൂ ജൂലൈ 1 മുതൽ റജിസ്റ്റേർഡ് നഴ്സുമാർക്ക് ന്യൂസിലൻഡിൽ റജിസ്ട്രേഷൻ നേടാനുള്ള നടപടിക്രമങ്ങളിൽ കേട്ടോളൂ ജൂലൈ 1 മുതൽ റജിസ്റ്റേർഡ് നഴ്സുമാർക്ക് ന്യൂസിലൻഡിൽ റജിസ്ട്രേഷൻ നേടാനുള്ള നടപടിക്രമങ്ങളിൽ നിർണായകമായി മാറ്റം വന്നു കഴിഞ്ഞു. പുതിയ മാറ്റങ്ങളെക്കുറിച്ച് വിദഗ്ധരോട് നേരിട്ടു ചോദിച്ച അറിയാൻ ജൂലൈ 19ന് വൈകുന്നേരം 9.30 (യുകെ സമയം) ഫ്ലൈവേൾഡ് യുകെ അവസരമൊരുക്കുന്നു. മൈഗ്രെഷൻ ലോയർ

Continue Reading
സ്‌കൂള്‍ വരാന്തയില്‍ നവജാതശിശുവിനെ വരാന്തയില്‍ ഉപേക്ഷിച്ച സംഭവം; അമ്മയെ കണ്ടെത്തി
Kasaragod Kerala Kerala Mex Kerala mx
1 min read
31

സ്‌കൂള്‍ വരാന്തയില്‍ നവജാതശിശുവിനെ വരാന്തയില്‍ ഉപേക്ഷിച്ച സംഭവം; അമ്മയെ കണ്ടെത്തി

July 16, 2024
0

കാസര്‍കോട്: ദേലംപാടി പഞ്ചിക്കലില്‍ സ്‌കൂളിന്റെ വരാന്തയില്‍ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി. ദേലംപാടി സ്വദേശി 30 കാരിയായ യുവതിയാണ് പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചത്. സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ അവിവാഹിതയായ യുവതി നിലവില്‍ ആശുപത്രിയിൽ ചികിത്സയിലാണ്. ദേലംപാടി പഞ്ചിക്കല്‍ എസ്.വി.എ.യു.പി. സ്‌കൂളിന്റെ വരാന്തയില്‍ കഴിഞ്ഞദിവസമാണ് നവജാതശിശുവിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. സമീപവാസികൾ കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തി നോക്കിയപ്പോൾ കുട്ടിയെ കാണുകയും ഉടൻ ആദൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു .

Continue Reading
ലുഡോ ഗെയിം കളിക്കുന്നതിനിടെ തര്‍ക്കം; 19-കാരനെ കുത്തിക്കൊന്നു
Kerala Kerala Mex Kerala mx National
1 min read
34

ലുഡോ ഗെയിം കളിക്കുന്നതിനിടെ തര്‍ക്കം; 19-കാരനെ കുത്തിക്കൊന്നു

July 16, 2024
0

മുംബൈ: മൊബൈല്‍ഫോണില്‍ ലുഡോ ഗെയിം കളിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തെ തുടർന്ന് 19-കാരനെ കുത്തിക്കൊന്നു. താനെ മുംബ്ര സ്വദേശിയായ സൂഫിയാന്‍ ഷേഖ് ആണ് അക്രമണത്തിൽ കൊല്ലപ്പെട്ടത് . സംഭവത്തില്‍ പ്രതികളായ മറ്റ് കണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ശംസുദ്ദീന്‍ സയ്യിദ്, ഇമ്രാന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. അതേസമയം കേസിലെ മറ്റൊരുപ്രതിയായ ആസിഫ് ഒളിവിലാണ്. ഞായറാഴ്ച രാത്രി 11 മണിക്കായിരുന്നു സംഭവം നടന്നത് . ലുഡോ ഗെയിം കളിക്കുന്നതിനിടെ സൂഫിയാനും പ്രതികളിലൊരാളായ ആസിഫും

Continue Reading
ആസിഫിനെ അപമാനിച്ചതിന് രമേഷ് നാരായണനെതിരെ സോഷ്യൽ മീഡിയ ആക്രമം : വിശദീകരണവുമായി രമേഷ് നാരായണന്‍
Cinema Kerala Kerala Mex Kerala mx
1 min read
47

ആസിഫിനെ അപമാനിച്ചതിന് രമേഷ് നാരായണനെതിരെ സോഷ്യൽ മീഡിയ ആക്രമം : വിശദീകരണവുമായി രമേഷ് നാരായണന്‍

July 16, 2024
0

നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്നാരോപിച്ചു സംഗീതസംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണo . എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുക്കുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്ലര്‍ ലോജിങ് പരിപാടിക്കിടെയാണ് സംഭവം നടന്നത് .ആസിഫ് അലിയെ രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ വേണ്ടിയാണ് സംഘാടകര്‍ ക്ഷണിച്ചത്. എന്നാല്‍ രമേശ് നാരായണന്‍ ആസിഫ് അലിയില്‍നിന്ന് പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. എന്നിട്ട് സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ

Continue Reading
48-കാരൻ വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ചു
Kerala Kerala Mex Kerala mx Pathanamthitta
0 min read
38

48-കാരൻ വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ചു

July 16, 2024
0

തിരുവല്ല : മേപ്രാലിൽ പുല്ലരിയിൽ വൈദ്യുതലൈനിൽനിന്നും വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. പൊട്ടിവീണ വൈദ്യുതലൈനിൽനിന്നും ഷോക്കേറ്റാണ് മരണം സംഭവിച്ചത് . മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി (48)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് സംഭവം നടന്നത് . മേപ്രാൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പള്ളിക്ക് സമീപത്തായി പൊട്ടിവീണു കിടന്ന വൈദ്യുതലൈനിൽനിന്നുമാണ് റെജിക്ക് വൈദ്യുതാഘാതമേറ്റത്. രാവിലെ ആറുമണിക്ക് വള്ളത്തിൽ പുല്ലരിയാൻ പോയ റെജി വീട്ടിൽ തിരിച്ച് വീട്ടിൽ എത്താത്തതിനാൽ

Continue Reading
ഇന്ത്യന്‍ ബാങ്കില്‍ 1500 അപ്രന്റിസ് ഒഴിവുകള്‍ : ജൂലായ് 31 വരെ അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx
1 min read
52

ഇന്ത്യന്‍ ബാങ്കില്‍ 1500 അപ്രന്റിസ് ഒഴിവുകള്‍ : ജൂലായ് 31 വരെ അപേക്ഷിക്കാം

July 16, 2024
0

ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്കാണ് അവസരം. 1,500 ഒഴിവുണ്ട്. ഒഴിവുണ്ട്. ഇതില്‍ 44 ഒഴിവ് കേരളത്തിലാണ്. കേരളത്തിലെ ഒഴിവുകള്‍: ജനറല്‍-25, എസ്.സി.-4, ഒ.ബി.സി.-11, ഇ.ഡബ്ല്യു.എസ്.-4 (ഒരൊഴിവ് ഭിന്നശേഷിക്കാരിലെ ഒ.എച്ച്. വിഭാഗത്തിന് നീക്കിവെച്ചതാണ്). യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ നേടിയ അംഗീകൃത സര്‍വകലാശാലാബിരുദം/തത്തുല്യം. ബിരുദകോഴ്സ് 31.03.2020-നുശേഷം പൂര്‍ത്തിയാക്കിയവര്‍ക്കാണ് അവസരം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും സംസാരിക്കാനും മനസ്സിലാക്കാനും കഴിയണം. ഈ ഭാഷ പഠിച്ചതായി തെളിയിക്കുന്നതിന്

Continue Reading
തൊഴിൽ അന്വേഷകർക്ക് ഇതാ പുതിയ സന്തോഷവാർത്ത; അഭിരുചിയും നൈപുണ്യശേഷിയും വളർത്താൻ നൈപുണ്യോത്സവം
Alappuzha Kerala Kerala Mex Kerala mx
1 min read
33

തൊഴിൽ അന്വേഷകർക്ക് ഇതാ പുതിയ സന്തോഷവാർത്ത; അഭിരുചിയും നൈപുണ്യശേഷിയും വളർത്താൻ നൈപുണ്യോത്സവം

July 16, 2024
0

ആലപ്പുഴ :  യുവജനോത്സവം, കായികോത്സവം മാതൃകയിൽ വിദ്യാർഥികളെയും അഭ്യസ്തവിദ്യരെയും പങ്കെടുപ്പിച്ച് ഈ അധ്യയന വർഷം മുതൽ നൈപുണ്യോത്സവം നടത്തുമെന്നു മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 15–22 പ്രായക്കാർക്കു പങ്കെടുക്കാം. തൊഴിൽ അഭിരുചിയും നൈപുണ്യശേഷിയും വളർത്തിയെടുക്കുന്നതിനു വേണ്ടിയാണിത്. സംസ്ഥാനത്തു​ നൈപുണ്യവികസന പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും നൈപുണ്യ വാരാചരണ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ തൊഴിൽ അന്വേഷകർക്കും നൈപുണ്യ വാരാചരണ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ തൊഴിൽ അന്വേഷകർക്കും നൈപുണ്യ വികസന

Continue Reading
കേന്ദ്ര സർവകലാശാലകളിലെ പിഎച്ച്.ഡി. പ്രവേശനം : ഒരു മാസത്തോളം വൈകുമെന്ന് സൂചന
Education Kerala Kerala Mex Kerala mx
1 min read
43

കേന്ദ്ര സർവകലാശാലകളിലെ പിഎച്ച്.ഡി. പ്രവേശനം : ഒരു മാസത്തോളം വൈകുമെന്ന് സൂചന

July 16, 2024
0

ന്യൂഡൽഹി: ചോദ്യക്കടലാസ് ചോർച്ചയാരോപിച്ച് യു.ജി.സി. നെറ്റ് പരീക്ഷ റദ്ദാക്കി, പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചതോടെ കേന്ദ്രസർവകലാശാലകളിലെ പിഎച്ച്.ഡി. പ്രവേശനം ഒരുമാസത്തോളം വൈകും. അക്കാദമിക് കലണ്ടർ പാലിക്കുന്നതിനായി പിഎച്ച്.ഡി. പ്രവേശനത്തിന് പ്രത്യേക പരീക്ഷ നടത്തുമെന്ന് ജെ.എൻ.യു. അറിയിച്ചെങ്കിലും യു.ജി.സി. നിർദേശം സ്വീകരിച്ചാൽമതിയെന്നാണ് ഡൽഹി സർവകലാശാല ഉൾപ്പെടെയുള്ള കേന്ദ്ര സർവകലാശാലകളുടെ നിലപാട്. അതിനാൽ പ്രത്യേക പരീക്ഷയുണ്ടാകില്ല. റദ്ദാക്കിയ പരീക്ഷയ്ക്കു പകരമുള്ള പുനഃപരീക്ഷ ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ നാലുവരെ നടക്കും. ഇതിന്റെ ഫലം വന്നതിനുശേഷമേ

Continue Reading