Your Image Description Your Image Description

മുംബൈ: മൊബൈല്‍ഫോണില്‍ ലുഡോ ഗെയിം കളിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തെ തുടർന്ന് 19-കാരനെ കുത്തിക്കൊന്നു. താനെ മുംബ്ര സ്വദേശിയായ സൂഫിയാന്‍ ഷേഖ് ആണ് അക്രമണത്തിൽ കൊല്ലപ്പെട്ടത് .

സംഭവത്തില്‍ പ്രതികളായ മറ്റ് കണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ശംസുദ്ദീന്‍ സയ്യിദ്, ഇമ്രാന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. അതേസമയം കേസിലെ മറ്റൊരുപ്രതിയായ ആസിഫ് ഒളിവിലാണ്.

ഞായറാഴ്ച രാത്രി 11 മണിക്കായിരുന്നു സംഭവം നടന്നത് . ലുഡോ ഗെയിം കളിക്കുന്നതിനിടെ സൂഫിയാനും പ്രതികളിലൊരാളായ ആസിഫും തമ്മില്‍ തര്‍ക്കമുണ്ടായി. അപ്പോൾ മറ്റൊരു പ്രതിയായ ഇമ്രാന്‍ കത്തിയുമായി ഇവരുടെ അടുത്തേക്ക് വരുകയായിരുന്നു . ശേഷം ഇമ്രാന്‍ കൈമാറിയ കത്തി ഉപയോഗിച്ച് ശംസുദ്ദീനാണ് സൂഫിയാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.എന്നിട്ട് ഉടൻ തന്നെ കുത്തേറ്റ സൂഫിയാനെ കല്‍വാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല . സംഭവശേഷം രക്ഷപ്പെട്ട പ്രതികളെ പിന്നീട് പോലീസ് പിടികൂടി. അതേസമയം ഒളിവില്‍പോയ ആസിഫിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *