Your Image Description Your Image Description

കാസർകോട്: കാസർകോട് ജില്ലാ ജയിലിൽ തടവുപുള്ളികൾ തമ്മിൽ സംഘർഷത്തിൽ ഒരാൾക്ക് പരിക്ക് . പെരിയടുക്കം സ്വദേശി മനുവും മൈലാട്ടി സ്വദേശി ശരണും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത് . ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ മനുവിനെ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു.

വിചാരണ തടവുകാരനായ മനുവും മറ്റൊരു കേസിലെ പ്രതിയായ ശരണും നിസാര കാര്യത്തിന്റെ പേരിൽ ഏറ്റുമുട്ടുകയായിരുന്നു.തുടർന്ന് ഉണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *