Your Image Description Your Image Description

തിരുവല്ല : മേപ്രാലിൽ പുല്ലരിയിൽ വൈദ്യുതലൈനിൽനിന്നും വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. പൊട്ടിവീണ വൈദ്യുതലൈനിൽനിന്നും ഷോക്കേറ്റാണ് മരണം സംഭവിച്ചത് . മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി (48)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് സംഭവം നടന്നത് .

മേപ്രാൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പള്ളിക്ക് സമീപത്തായി പൊട്ടിവീണു കിടന്ന വൈദ്യുതലൈനിൽനിന്നുമാണ് റെജിക്ക് വൈദ്യുതാഘാതമേറ്റത്. രാവിലെ ആറുമണിക്ക് വള്ളത്തിൽ പുല്ലരിയാൻ പോയ റെജി വീട്ടിൽ തിരിച്ച് വീട്ടിൽ എത്താത്തതിനാൽ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *