നിവിന്‍ പോളി നായകനായ മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രം ഒടിടിയിലേക്ക്; ജൂലൈ 5 ന് സ്ട്രീമിംഗ് ആരംഭിക്കും
Cinema Kerala Kerala Mex Kerala mx
1 min read
48

നിവിന്‍ പോളി നായകനായ മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രം ഒടിടിയിലേക്ക്; ജൂലൈ 5 ന് സ്ട്രീമിംഗ് ആരംഭിക്കും

June 19, 2024
0

നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രം ഒടിടിയിലേക്ക്. മെയ് 1 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ഷാരിസ് മുഹമ്മദ് തിരക്കഥയൊരുക്കിയ ചിത്രത്തിന്‍റെ നിര്‍മ്മാണം മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയിരുന്നു. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രമെന്നാണ് അണിയറക്കാര്‍ വിശേഷിപ്പിച്ചിരുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. ജൂലൈ

Continue Reading
സെപ്റ്റോ ആപ്പിലൂടെ വാങ്ങിയ ഹെർഷെ ചോക്ലേറ്റ് സിറപ്പിൽ ചത്ത എലിയെ കണ്ടെത്തിയതായി പരാതി
Kerala Kerala Mex Kerala mx
1 min read
25

സെപ്റ്റോ ആപ്പിലൂടെ വാങ്ങിയ ഹെർഷെ ചോക്ലേറ്റ് സിറപ്പിൽ ചത്ത എലിയെ കണ്ടെത്തിയതായി പരാതി

June 19, 2024
0

ഓൺലൈനിൽ നിന്ന് വാങ്ങിയ ഹെർഷെ ചോക്ലേറ്റ് സിറപ്പിൽ ചത്ത എലിയെ കണ്ടെത്തി. പ്രാമി ശ്രീധർ എന്ന യുവതിയാണ് ഇതുസംബന്ധിച്ച പരാതിയുമായി വന്നത്. ചോക്ലേറ്റ് സിറപ്പ് ബോട്ടിൽ നിന്ന് എലിയെ എടുക്കുന്ന വീഡിയോ അവർ ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിടുകയായിരുന്നു. സെപ്റ്റോ ആപ്പിലൂടെ വാങ്ങിയ ഹെർഷെ ചോക്ലേറ്റ് സിറപ്പിലാണ് ചത്ത എലിയും മുടിയിഴകളും കണ്ടെത്തിയതെന്ന് പ്രാമി ശ്രീധർ വീഡിയോയിൽ പറയുന്നു. ബ്രൗണി കേക്കുകൾക്കൊപ്പം കഴിക്കാനാണ് ഞങ്ങൾ ഹെർഷെ ചോക്ലേറ്റ് സിറപ്പ് സെപ്‌റ്റോയിൽ നിന്ന്

Continue Reading
വള്ളിക്കുന്ന് മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 278 ലെത്തി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ ആരോഗ്യ വകുപ്പ്
Kerala Kerala Mex Kerala mx Malappuram
1 min read
41

വള്ളിക്കുന്ന് മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 278 ലെത്തി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ ആരോഗ്യ വകുപ്പ്

June 19, 2024
0

മലപ്പുറം: വള്ളിക്കുന്ന് മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 278 ലെത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ ആരോഗ്യ വകുപ്പ് നോഡല്‍ ഓഫീസറെ നിയമിച്ചു. മഞ്ഞപ്പിത്തം കൂടുതൽ ആളുകളിലേക്ക് പടരുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്‍റെ നടപടി. വള്ളിക്കുന്ന്, മൂന്നിയൂർ, തേഞ്ഞിപ്പലം പഞ്ചായത്തുകളിലെ മഞ്ഞപ്പിത്തം കഴിഞ്ഞ ദിവസം തൊട്ടടുത്ത ചേലേമ്പ്ര പഞ്ചായത്തിലേക്ക് കൂടി വ്യാപിച്ചു. വള്ളിക്കുന്ന് 168, മുന്നിയൂർ 80, തേഞ്ഞിപ്പലം11, ചേലേമ്പ 19 എന്നിങ്ങനെയാണ് രോഗബാധിതരുടെ ഇപ്പോഴത്തെ കണക്ക്. വീടുകള്‍ കയറിയിറങ്ങി ബോധവത്ക്കരണം

Continue Reading
അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇര, കൊല്ലപ്പെട്ട മധുവിന്‍റെ അമ്മ മല്ലിക്കെതിരെ ഭീഷണി; കേസ് പരിഗണിക്കുന്നത് മാറ്റി
Kerala Kerala Mex Kerala mx Palakkad
1 min read
39

അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇര, കൊല്ലപ്പെട്ട മധുവിന്‍റെ അമ്മ മല്ലിക്കെതിരെ ഭീഷണി; കേസ് പരിഗണിക്കുന്നത് മാറ്റി

June 19, 2024
0

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന്‍റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന മല്ലിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കേസ് ഓഗസ്‌റ്റ് 29 ലേക്ക് മാറ്റിയത്. മല്ലിയുടെ അപേക്ഷയും മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി കോടതി ഫയലിൽ സ്വീകരിച്ചു. മധുവധക്കേസ് വിചാരണ വേളയിലായിരുന്നു അമ്മ മല്ലിയെയും സഹോദരിയെയും രണ്ട് പേർ ഭീഷണിപ്പെടുത്തിയത്. മുക്കാലിയിലെ ഒറ്റമൂലി ചികിത്സാ കേന്ദ്രം നടത്തിപ്പുകാരായ അബ്ബാസ്, ഷിഫാൻ എന്നിവരായിരുന്നു കേസിലെ

Continue Reading
കണ്ണൂർ എരഞ്ഞോളിയിലെ ബോംബ് സ്ഫോടനം; സിപിഎം ജില്ലാ കമ്മിറ്റിക്കും ഏരിയ കമ്മിറ്റിയ്ക്കും എല്ലാം അറിയാമെന്ന് കെ സുരേന്ദ്രൻ
Kannur Kerala Kerala Mex Kerala mx
0 min read
58

കണ്ണൂർ എരഞ്ഞോളിയിലെ ബോംബ് സ്ഫോടനം; സിപിഎം ജില്ലാ കമ്മിറ്റിക്കും ഏരിയ കമ്മിറ്റിയ്ക്കും എല്ലാം അറിയാമെന്ന് കെ സുരേന്ദ്രൻ

June 19, 2024
0

കണ്ണൂർ: കണ്ണൂർ എരഞ്ഞോളിയിലെ ബോംബ് സ്ഫോടനം സംബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റിക്കും ഏരിയ കമ്മിറ്റിയ്ക്കും എല്ലാം അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉത്തരവാത്തപ്പെട്ട നേതാക്കളുടെ നേതൃത്വത്തിൽ ആണ് ബോംബ് നിർമാണം. തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ നിന്നും ശ്രദ്ധ തിരിക്കാൻ ആണോ സ്ഫോടനം എന്ന് സംശയമുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സ്വാധീനമുള്ള ക്രിമിനലുകളാണ് കണ്ണൂരിലുള്ളതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സംഘർഷങ്ങളിൽ ഏർപ്പെട്ടിരുന്നവർ ഇപ്പോൾ സ്വർണ്ണക്കടത്തിന് പോകുന്നു. പാർട്ടിയുടെ സ്വാധീനം

Continue Reading
പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് കേരളത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തും; റോബർട്ട് വദ്ര
Kerala Kerala Mex Kerala mx National
1 min read
48

പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് കേരളത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തും; റോബർട്ട് വദ്ര

June 19, 2024
0

ഡൽഹി: പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് കേരളത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് ഭര്‍ത്താവ് റോബർട്ട് വദ്ര. നിയമസഭ തെരിഞ്ഞെടുപ്പിൽ പ്രിയങ്കയുടെ സാന്നിധ്യം പാർട്ടിയെ സഹായിക്കും. വയനാടിനായുള്ള രാഹുലിൻ്റെ പദ്ധതികൾ പ്രിയങ്ക മുന്നോട്ട് കൊണ്ടുപോകുമെന്നും റോബർട്ട് വദ്ര പറഞ്ഞു. പ്രിയങ്ക മത്സരിക്കുന്നത് താൻ രാഷ്ട്രീയത്തിൽ വരുന്നതിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. അടുത്ത അവസരത്തിൽ ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയ വദ്ര, കുടുംബവാഴ്ചയെന്ന ആക്ഷേപം ഇനി വിലപോകില്ലെന്നും പറഞ്ഞു. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും അദ്ദേഹം

Continue Reading
ലോക്സഭ സ്പീക്കറുടെ കാര്യത്തിൽ സമവായത്തിലെത്താനാകാതെ എൻഡിഎ;സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതില്‍ വെള്ളിയാഴ്ചക്കകം അഭിപ്രായം അറിയിക്കാൻ സഖ്യകക്ഷികളോട് ബിജെപി
Kerala Kerala Mex Kerala mx National
1 min read
75

ലോക്സഭ സ്പീക്കറുടെ കാര്യത്തിൽ സമവായത്തിലെത്താനാകാതെ എൻഡിഎ;സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതില്‍ വെള്ളിയാഴ്ചക്കകം അഭിപ്രായം അറിയിക്കാൻ സഖ്യകക്ഷികളോട് ബിജെപി

June 19, 2024
0

ഡൽഹി: ലോക്സഭ സ്പീക്കറുടെ കാര്യത്തിൽ സമവായത്തിലെത്താനാകാതെ എൻഡിഎ.സ്പീക്കർ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതില്‍ വെള്ളിയാഴ്ചക്കകം അഭിപ്രായം അറിയിക്കാൻ സഖ്യകക്ഷികളോട് ബിജെപി ആവശ്യപ്പെട്ടു. സ്പീക്കർ തെരഞ്ഞെടുപ്പിന് 6 ദിവസം മാത്രമേ ശേഷിക്കുമ്പോള്‍ ആര് സ്പീക്ക‌റാകും എന്നതില്‍ ഇനിയും എൻഡിഎയില്‍ തീരുമാനമായിട്ടില്ല.ബിജെപി എംപി തന്നെ സ്ഫീക്കർ സ്ഥാനം വഹിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. സഖ്യകക്ഷികളില്‍ നിന്ന് ജെഡിയു ഉള്‍പ്പെടെയുള്ള പാർട്ടികളും ഇതിനെ പിന്തുണക്കുന്നുണ്ട്. മുന്‍ ലോക്സഭ സ്പീക്കർ ഓം ബിർളയുടേത് അടക്കമുള്ള പേരുകളാണ് നേതൃത്വത്തിന്‍റെ പരിഗണനയില്‍ ഉള്ളത്.

Continue Reading
എമിഗ്രേഷന്‍ ചെക്ക് പോയിന്‍റിന് അനുമതി ലഭിച്ചു; പ്രതീക്ഷകളുടെ തീരത്ത് കൊല്ലം തുറമുഖം
Kerala Kerala Mex Kerala mx Kollam
1 min read
40

എമിഗ്രേഷന്‍ ചെക്ക് പോയിന്‍റിന് അനുമതി ലഭിച്ചു; പ്രതീക്ഷകളുടെ തീരത്ത് കൊല്ലം തുറമുഖം

June 19, 2024
0

കൊല്ലം: എമിഗ്രേഷന്‍ ചെക്ക് പോയിന്‍റിന് അനുമതി ലഭിച്ചതോടെ പ്രതീക്ഷകളുടെ തീരത്താണ് കൊല്ലം തുറമുഖം. ആഡംബര കപ്പലുകള്‍ അടക്കമുള്ളവ തുറമുഖത്തില്‍ നങ്കൂരമിടുന്നത് ജില്ലയില്‍ വന്‍ വികസന സാധ്യതകളാണ് തുറന്നിടുന്നത്. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കൊല്ലം തുറമുഖത്ത് എമിഗ്രേഷന്‍ ചെക്ക് പോയിന്‍റിന് അനുമതി നല്‍കിയത്. ടൂറിസം അടക്കം ജില്ലയുടെ വികസന സ്വപ്നങ്ങള്‍ക്ക് ഇത് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. വിദേശരാജ്യങ്ങളിലെ സഞ്ചാരികള്‍ അടക്കമുള്ളവര്‍ക്ക് തുറമുഖം വഴി നേരിട്ട് കൊല്ലത്ത് എത്താം. ആഡംബര കപ്പലുകള്‍

Continue Reading
അബുദാബിയില്‍ ഗോവണിയിൽ നിന്ന് തെന്നി വീണ് മലയാളി വിദ്യാര്‍ത്ഥിക്ക് ​ദാരുണാന്ത്യം
Kerala Kerala Mex Kerala mx World
1 min read
66

അബുദാബിയില്‍ ഗോവണിയിൽ നിന്ന് തെന്നി വീണ് മലയാളി വിദ്യാര്‍ത്ഥിക്ക് ​ദാരുണാന്ത്യം

June 19, 2024
0

അബുദാബി: യുഎഇയിലെ അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂർ മാടായി പുതിയങ്ങാടി സ്വദേശിയും അബുദാബിയിൽ ഡിഗ്രി വിദ്യാർഥിയുമായ അമൻ റാസിഖ് (23) ആണ് മരിച്ചത്. ഗോവണിയിൽ നിന്ന് തെന്നി വീണാണ് അന്ത്യം സംഭവിച്ചത്. അബുദാബി യൂണിവേഴ്സിറ്റിയിൽ റിസർച്ചറായ ഡോ. മുഹമ്മദ് റാസിഖിന്റെയും കെസി ഫാത്തിബിയുടെയും മകനാണ്. സഹോദരങ്ങൾ: റോഷൻ, റൈഹാൻ

Continue Reading
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
58

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

June 19, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 ജില്ലകളിലാണ് ഞായറാഴ്ച മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ ജില്ലകളിൽ ശനിയാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലെ‍ മഴ മുന്നറിയിപ്പ് ഓറഞ്ച് അലർട്ട് 21-06-2024: മലപ്പുറം,

Continue Reading