Your Image Description Your Image Description

ഇടുക്കി : ജില്ലയിലെ കായികവികസനത്തിന് ഉണർവേകാൻ ആറ് ഡേ-ബോര്‍ഡിംഗ് സെന്‍ററുകൾ ഡിസംബർ 1 ന് പ്രവർത്തനം ആരംഭിക്കുന്നു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലാണ് പദ്ധതിക്ക് പിന്നിൽ. ഹൈറേഞ്ച് സ്പോര്‍ട്സ് അക്കാഡമി പെരുവന്താനം, കാല്‍വരിമൗണ്ട് ഹൈസ്കൂള്‍ കാല്‍വരിമൗണ്ട്, എസ്.എന്‍.വി.എച്ച്.എസ്.എന്‍.ആര്‍.സിറ്റി, മൂന്നാര്‍ സർക്കാർ ഹൈസ്കൂള്‍ (എച്ച്.എ.റ്റി.സി മൂന്നാര്‍), മൂലമറ്റം ഗവണ്‍മെന്‍റ് ഹൈസ്കൂള്‍, സെന്‍റ് ജോര്‍ജ് ഹൈസ്കൂള്‍ വാഴത്തോപ്പ് എന്നിവിടങ്ങളിലാണ് ഡേ ബോര്‍ഡിംഗ് സെന്‍റര്‍ അനുവദിച്ചിട്ടുളളത്.

25 മുതല്‍ 30 വരെ കുട്ടികളെ തിരഞ്ഞടുത്തുകൊണ്ട് ഡിസംബര്‍ 1 മുതല്‍ സെന്‍ററുകളുടെ പ്രവര്‍ത്തനം ആരംഭിക്കും. നിലവില്‍ അതത് സ്കൂളുകളിലെ കായിക അധ്യാപകർ കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയും പിന്നീട് സ്പോര്‍ട്സ് കൗണ്‍സില്‍ മുഖേന പരിശീലകരെ നിയോഗിക്കുന്നതുമാണ്.

ഡേ ബോര്‍ഡിംഗ് സ്കീമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന മുഴുവന്‍ കുട്ടികള്‍ക്കും പാല്‍,മുട്ട, പഴം തുടങ്ങി പ്രതിദിനം 40 രൂപയുടെ പോഷകാഹാരം നല്‍കുന്നതാണെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് റോമിയോ സെബാസ്റ്റ്യന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *