ഹജ്ജിന് ഇന്ത്യയിൽ നിന്നെത്തിയ തീർഥാടകരിൽ 289 ഹാജിമാരടങ്ങുന്ന ആദ്യ സംഘം മടങ്ങി
Kerala Kerala Mex Kerala mx World
0 min read
45

ഹജ്ജിന് ഇന്ത്യയിൽ നിന്നെത്തിയ തീർഥാടകരിൽ 289 ഹാജിമാരടങ്ങുന്ന ആദ്യ സംഘം മടങ്ങി

June 23, 2024
0

റിയാദ്: ഹജ്ജ് കർമം നിർവഹിക്കാൻ ഇന്ത്യയിൽ നിന്നെത്തിയ തീർഥാടകരിൽ ആദ്യ സംഘം മടങ്ങി. ഇന്ന് പുലർച്ചെ സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദ ഇൻറർനാഷണൽ ഹജ്ജ് ടെർമിനലിൽ നിന്നും 289 ഹാജിമാരുമായാണ് ആദ്യ വിമാനം പുറപ്പെട്ടത്. ഹാജിമാരെ ഹജ്ജ് ടെർമിനലിൽ കെഎംസിസി എയർപോർട്ട് വിങ്ങും ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ചേർന്ന് യാത്രയാക്കി. ഇന്ന് മുതൽ ജൂലൈ 14ന് അവസാന ഹാജി യാത്രയാവുന്നത് വരെ കെഎംസിസി എയർപോർട്ട് സജീവമായി തന്നെ രംഗത്തുണ്ടാവുമെന്ന് കൺവീനർ

Continue Reading
ഗുരുവായൂർ ക്ഷേത്രം ശ്രീകോവിലിനുള്ളിൽ നിന്നും പൂജിച്ചു പുറത്തെത്തിച്ച നേദ്യങ്ങളിൽ ഇലട്രോണിക് ഉപകരണം കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala Kerala Mex Kerala mx Thrissur
1 min read
35

ഗുരുവായൂർ ക്ഷേത്രം ശ്രീകോവിലിനുള്ളിൽ നിന്നും പൂജിച്ചു പുറത്തെത്തിച്ച നേദ്യങ്ങളിൽ ഇലട്രോണിക് ഉപകരണം കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

June 23, 2024
0

തൃശൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിലിനുള്ളിൽ നിന്നും പൂജിച്ചു പുറത്തെത്തിച്ച നേദ്യങ്ങളിൽ ഇലട്രോണിക് ഉപകരണം കണ്ടെടുത്തു. പൊട്ടിത്തെറിക്കാൻ ഏറെ സാധ്യതയേറെയുള്ള പവർ ബാങ്കാണ് കണ്ടെത്തിയത്. ഇതേ തുടർന്ന് ക്ഷേത്രത്തിൽ പുണ്യാഹം നടത്തി. പൂജാ യോഗ്യമല്ലാത്ത വസ്തു കണ്ടെത്തിയതിനായിരുന്നു പുണ്യാഹം. ഗുരുവായൂർ ദേവസ്വം പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്തേക്ക് മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണം കൊണ്ടുപോകുന്നതിന് വിലക്കുണ്ടെന്നിരിക്കെയാണ് ഈ കനത്ത സുരക്ഷാ വീഴ്ച്ച. 24 മണിക്കൂറും നിരീക്ഷണത്തിനായി സദാ

Continue Reading
നീറ്റ് യുജി പരീക്ഷാ ക്രമക്കേട് കേസ് അന്വേഷണം സിബിഐക്ക്; കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്
Career Kerala Kerala Mex Kerala mx National
1 min read
34

നീറ്റ് യുജി പരീക്ഷാ ക്രമക്കേട് കേസ് അന്വേഷണം സിബിഐക്ക്; കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

June 23, 2024
0

ഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേട് കേസ് അന്വേഷണം സിബിഐക്ക് വിട്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പരീക്ഷാ സമ്പ്രദായത്തിൻ്റെ വിശ്വാസ്യത ഉറപ്പാക്കാനാണ് നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു. നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം തുടരുകയാണ്. നിലവിൽ ബീഹാർ പൊലീസാണ് നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം നടത്തുന്നത്. കേസിലെ മുഖ്യകണ്ണിയായ സഞ്ജീവ് മൂഖിയക്കായി തെരച്ചിൽ ബിഹാര്‍ പൊലീസ്

Continue Reading
നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു; വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നു, പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും, ആരോഗ്യ മന്ത്രാലയം
Kerala Kerala Mex Kerala mx National
1 min read
49

നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു; വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നു, പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും, ആരോഗ്യ മന്ത്രാലയം

June 22, 2024
0

ഡൽഹി: നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. രാത്രി വൈകിയാണ് തീരുമാനം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. പരീക്ഷയിൽ ക്രമക്കേട് ഉയർന്ന സാഹചര്യത്തിലാണ് നടപടി. വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിവാദത്തിന് പിന്നാലെ ഇന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടര്‍ ജനറൽ സുബോധ് കുമാര്‍ സിങിനെ ചുമതലയിൽ നിന്ന്

Continue Reading
നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിവാദം; നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടര്‍ സുബോധ് കുമാര്‍ സിങിനെ നീക്കി, പകരം ചുമതല പ്രദീപ് സിങ് കരോളയ്ക്ക് നൽകി
Career Crime Kerala Kerala Mex Kerala mx
1 min read
59

നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിവാദം; നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടര്‍ സുബോധ് കുമാര്‍ സിങിനെ നീക്കി, പകരം ചുമതല പ്രദീപ് സിങ് കരോളയ്ക്ക് നൽകി

June 22, 2024
0

ഡൽഹി: നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിവാദത്തിന് പിന്നാലെ നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടര്‍ സുബോധ് കുമാര്‍ സിങിനെ നീക്കി. പകരം ചുമതല റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസര്‍ പ്രദീപ് സിങ് കരോളയ്ക്ക് നൽകി. പ്രദീപ് സിങിനെ താത്കാലിക ചുമതലയിലാണ് നിയമിച്ചിരിക്കുന്നത്. പുതിയ എൻടിഎ ഡയറക്ടര്‍ ജനറലിനെ ഉടൻ നിയമിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന് ശേഷമാണ് തീരുമാനം. മൂന്നാം നരേന്ദ്ര മോദി

Continue Reading
വ്യാജ ഇൻവോയ്‌സുകൾ മുഖേനയുള്ള നികുതി വെട്ടിപ്പുകളെ തടയാൻ, ബയോമെട്രിക് അധിഷ്‌ഠിത ആധാർ ഓതന്റിക്കേഷൻ അഖിലേന്ത്യാടിസ്ഥാനത്തിൽ കൊണ്ടുവരുമെന്ന് നിർമല സീതാരാമൻ
Kerala Kerala Mex Kerala mx National
1 min read
53

വ്യാജ ഇൻവോയ്‌സുകൾ മുഖേനയുള്ള നികുതി വെട്ടിപ്പുകളെ തടയാൻ, ബയോമെട്രിക് അധിഷ്‌ഠിത ആധാർ ഓതന്റിക്കേഷൻ അഖിലേന്ത്യാടിസ്ഥാനത്തിൽ കൊണ്ടുവരുമെന്ന് നിർമല സീതാരാമൻ

June 22, 2024
0

ന്യൂഡൽഹി: ബയോമെട്രിക് അധിഷ്‌ഠിത ആധാർ ഓതന്റിക്കേഷൻ അഖിലേന്ത്യാടിസ്ഥാനത്തിൽ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ശനിയാഴ്ച നടന്ന 53-ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് അവർ ഇക്കാര്യം അറിയിച്ചത്. വ്യാജ ഇൻവോയ്‌സുകൾ മുഖേനയുള്ള നികുതി വെട്ടിപ്പുകളെ തടയാൻ ഇത് തങ്ങളെ സഹായിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു. പെട്രോളും ഡീസലും ജി.എസ്.ടിക്ക് കീഴിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാറിന് ഉദ്ദേശമുണ്ടെന്നും എന്നാൽ, നികുതി നിരക്കിന്റെ ഏകോപനം സംബന്ധിച്ച് സംസ്ഥാനങ്ങൾ ആണ് തീരുമാനമെടുത്ത്

Continue Reading
കോൺഗ്രസിൽ നിന്ന് പുറത്താക്കിയവരെ അനുകൂലിച്ച് പെരിയയിൽ പന്തം കൊളുത്തി പ്രകടനം; പ്രകടനം നടത്തിയത് പുറത്താക്കപ്പെട്ട 4 നേതാക്കളേയും അഭിവാദ്യമർപ്പിച്ച്
Kasaragod Kerala Kerala Mex Kerala mx
1 min read
52

കോൺഗ്രസിൽ നിന്ന് പുറത്താക്കിയവരെ അനുകൂലിച്ച് പെരിയയിൽ പന്തം കൊളുത്തി പ്രകടനം; പ്രകടനം നടത്തിയത് പുറത്താക്കപ്പെട്ട 4 നേതാക്കളേയും അഭിവാദ്യമർപ്പിച്ച്

June 22, 2024
0

കാസർകോട്: കോൺഗ്രസിൽ നിന്ന് പുറത്താക്കിയവരെ അനുകൂലിച്ച് കാസർകോട് പെരിയയിൽ പന്തം കൊളുത്തി പ്രകടനം. പുറത്താക്കപ്പെട്ട ബാലകൃഷ്ണൻ പെരിയ, രാജൻ പെരിയ, പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവർക്ക് അഭിവാദ്യമർപ്പിച്ചാണ് പ്രകടനം നടന്നത്. പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിനെ ചൊല്ലിയുണ്ടായ വിവാദത്തിനൊടുവിലാണ് നാല് കോൺ​ഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുത്തത്. നാല് പേരെയും പ്രാഥമിക അം​ഗത്വത്തിൽ നിന്നും പുറത്താക്കി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, മുന്‍ ബ്ലോക്ക് പ്രസിഡന്‍റ് രാജന്‍ പെരിയ,

Continue Reading
മകളോട് മോശമായി പെരുമാറിയ 59 കാരന്റെ മൂക്കിടിച്ചു പൊളിച്ച സംഭവം; അമ്മയുടേത് സ്വയം പ്രതിരോധമായിരുന്നു, അമ്മയ്ക്കെതിരെ കേസെടുക്കില്ലന്ന് പൊലീസ്
Crime Kerala Kerala Mex Kerala mx Pathanamthitta
1 min read
51

മകളോട് മോശമായി പെരുമാറിയ 59 കാരന്റെ മൂക്കിടിച്ചു പൊളിച്ച സംഭവം; അമ്മയുടേത് സ്വയം പ്രതിരോധമായിരുന്നു, അമ്മയ്ക്കെതിരെ കേസെടുക്കില്ലന്ന് പൊലീസ്

June 22, 2024
0

പത്തനംതിട്ട: മകളോട് മോശമായി പെരുമാറിയ 59 കാരന്റെ മൂക്കിടിച്ചു പൊളിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കേസെടുക്കില്ല. ഏനാത്ത് പൊലീസിൻ്റേതാണ് തീരുമാനം. സംഭവത്തിൽ അമ്മയുടേത് സ്വയം പ്രതിരോധമായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. കേസിൽ നിയമോപദേശം തേടാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ആക്രമിക്കാൻ വന്നപ്പോൾ അമ്മ സ്വയം പ്രതിരോധം തീർത്തുവെന്നും പ്രതി രാധാകൃഷ്ണപിള്ള അമ്മയെയും മകളെയും ആക്രമിച്ചുവെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ ഇന്ന് രാവിലെ വിശദീകരണവുമായി അമ്മ രംഗത്ത് വന്നിരുന്നു. ബസിൽ നിന്ന് ഇറങ്ങിയ ശേഷവും രാധാകൃഷ്ണപിള്ള

Continue Reading
നീറ്റ്-യുജി 2024 പരീക്ഷാപേപ്പർ ചോർച്ച; മുഖ്യ സൂത്രധാരൻ അറസ്റ്റിൽ
Career Crime Kerala Kerala Mex Kerala mx
1 min read
49

നീറ്റ്-യുജി 2024 പരീക്ഷാപേപ്പർ ചോർച്ച; മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

June 22, 2024
0

ഡൽഹി: നീറ്റ്-യുജി 2024 പരീക്ഷാപേപ്പർ ചോർച്ചയുടെ മുഖ്യ സൂത്രധാരൻ രവി അത്രിയെ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) അറസ്റ്റ് ചെയ്തു. ഗ്രേറ്റർ നോയിഡയിലെ നീംക സ്വദേശിയാണ് അത്രി. ഇയാളാണ് ചോദ്യപേപ്പർ ചോർച്ചയുടെ കേന്ദ്രമെന്നാണ് കരുതപ്പെടുന്നത്. സോൾവർ ഗ്യാങ് എന്നറിയപ്പെടുന്ന ഒരു നെറ്റ്‌വർക്ക് വഴി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സോൾവ്ഡ് ചോദ്യപേപ്പറുകൾ അപ്‌ലോഡ് ചെയ്യുന്നതാണ് ഇയാളുടെ പ്രവർത്തന രീതി. മെഡിക്കൽ പ്രവേശന പരീക്ഷാ പേപ്പറുകൾ ചോർത്തിയെന്നാരോപിച്ച് 2012ൽ ഡൽഹി പൊലീസ്

Continue Reading
കുന്നംകുളം- കേച്ചേരി പാതയിൽ കുഴികൾ, യാത്രാ ദുരിതം രൂക്ഷം; റോഡിലെ കുഴി ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ വാഹനം വഴിതിരിച്ചുവിട്ടു
Kerala Kerala Mex Kerala mx Thrissur
1 min read
52

കുന്നംകുളം- കേച്ചേരി പാതയിൽ കുഴികൾ, യാത്രാ ദുരിതം രൂക്ഷം; റോഡിലെ കുഴി ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ വാഹനം വഴിതിരിച്ചുവിട്ടു

June 22, 2024
0

തൃശ്ശൂര്‍: കുന്നംകുളത്ത് നിന്ന് കേച്ചേരി വഴിയുള്ള റോഡിലെ കുഴി ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ വാഹനം വഴിതിരിച്ചുവിട്ടു. കുന്നംകുളത്തു നിന്നും വടക്കാഞ്ചേരി വഴിയാണ് മുഖ്യമന്ത്രി തെരഞ്ഞെടുത്തത്. കോഴിക്കോട് നിന്നും തൃശൂർ രാമനിലയത്തിലേക്കുള്ള യാത്രക്കിടെയാണ് മുഖ്യമന്ത്രിയുടെ വാഹനം വഴിമാറി പോയത്. കുന്നംകുളം- കേച്ചേരി പാതയിൽ കുഴികൾ കൊണ്ട യാത്രാ ദുരിതം രൂക്ഷമാണ്. ഇതോടെയാണ് മുഖ്യമന്ത്രി യാത്ര വടക്കാഞ്ചേരി വഴിയാക്കിയത്.

Continue Reading