പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയേക്കും; ഷാഫി പറമ്പിൽ
Kerala Kerala Mex Kerala mx Palakkad
1 min read
34

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയേക്കും; ഷാഫി പറമ്പിൽ

June 23, 2024
0

പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയേക്കുമെന്ന സൂചന നല്‍കി വടകരയിലെ നിയുക്ത എംപി ഷാഫി പറമ്പിൽ. പാലക്കാട്ടെ ജനങ്ങൾക്ക് വേണ്ടി ശബ്ദമാകാൻ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പാലക്കാട്ടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും നാട്ടിലെ വികസനത്തിനും കൂടെ നില്‍ക്കുന്ന ചെറുപ്പക്കാരനായ നേതാവ് തന്നെ വരുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.പ്ലസ് വണ്‍

Continue Reading
പ്രളയ മുന്നൊരുക്കങ്ങളും നിലവിലെ സാഹചര്യവും വിലയിരുത്തും; അമിത് ഷായുടെ അധ്യക്ഷതയിൽ യോ​ഗത്തിൽ തീരുമാനം
Kerala Kerala Mex Kerala mx National
0 min read
47

പ്രളയ മുന്നൊരുക്കങ്ങളും നിലവിലെ സാഹചര്യവും വിലയിരുത്തും; അമിത് ഷായുടെ അധ്യക്ഷതയിൽ യോ​ഗത്തിൽ തീരുമാനം

June 23, 2024
0

ഡൽഹി: രാജ്യത്തെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ അമിത് ഷായുടെ അധ്യക്ഷതയിൽ യോ​ഗം. ആഭ്യന്തര മന്ത്രാലയത്തിലാണ് ഉന്നതതല യോ​ഗം വിളിച്ചത്. കേരളം, ബിഹാർ, അസം എന്നിവിടങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തും. മഴക്കെടുതി തുടരുന്ന സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നിവടങ്ങളിലെ നിലവിലെ സാഹചര്യവും വിലയിരുത്തും. അതേസമയം, കേരളത്തിൽ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്. എറണാകുളം,

Continue Reading
ഐസ്ആ‌ർഒയുടെ ആർഎൽവി പുഷ്പക് മൂന്നാം ലാൻഡിംഗ് പരീക്ഷണം വിജയകരം
Kerala Kerala Mex Kerala mx Tech
1 min read
41

ഐസ്ആ‌ർഒയുടെ ആർഎൽവി പുഷ്പക് മൂന്നാം ലാൻഡിംഗ് പരീക്ഷണം വിജയകരം

June 23, 2024
0

ചിത്രദുർഗ: ഐസ്ആ‌ർഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ മൂന്നാം ലാൻഡിംഗ് പരീക്ഷണം വിജയകരം. ഇന്ന് രാവിലെ നടന്ന പരീക്ഷണത്തിൽ പുഷ്പക് ലാൻഡ് ചെയ്തത് രാവിലെ 7.10ഓടെയാണ്. കർണാടകയിലെ ചിത്രദുർഗയിലെ ഡിആർഡിഒ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചായിരുന്നു പരീക്ഷണം. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് പുഷ്പക് എന്ന് പേരിട്ട ആർഎൽവി പേടകത്തെ പൊക്കിയെടുത്ത് നാലരക്കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്കിട്ടായിരുന്നു പരീക്ഷണം. സ്വയം ദിശയും വേഗവും നിയന്ത്രിച്ച് പേടകം റൺവേയിൽ ഇറങ്ങുകയായിരുന്നു. ആർഎൽവിയെ

Continue Reading
പാലക്കാട് ദുരൂഹ സാഹചര്യത്തിൽ ഗര്‍ഭിണി വീടിനുള്ളിൽ മരിച്ച നിലയിൽ
Crime Kerala Kerala Mex Kerala mx Palakkad
1 min read
39

പാലക്കാട് ദുരൂഹ സാഹചര്യത്തിൽ ഗര്‍ഭിണി വീടിനുള്ളിൽ മരിച്ച നിലയിൽ

June 23, 2024
0

പാലക്കാട്: ദുരൂഹ സാഹചര്യത്തിൽ ഗര്‍ഭിണിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയിൽ സജിത (26)നെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഇന്നലെ രാത്രി വഴക്കു കൂടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഭർത്താവ് മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാരും പറയുന്നു. പൊലീസും വിരലടയാള വിദഗ്ദരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. 7 മാസം ഗർഭിണിയായ യുവതിയെ ആണ്

Continue Reading
ഗ്രീസിലെ ഹൈഡ്ര ദ്വീപിൽ കാട്ടുതീ പടർന്ന സംഭവം; 13 പേർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx World
1 min read
51

ഗ്രീസിലെ ഹൈഡ്ര ദ്വീപിൽ കാട്ടുതീ പടർന്ന സംഭവം; 13 പേർ അറസ്റ്റിൽ

June 23, 2024
0

ഏതൻസ്: ഗ്രീസിലെ ഹൈഡ്ര ദ്വീപിൽ കാട്ടുതീ പടർന്ന സംഭവത്തിൽ 13 പേർ അറസ്റ്റിൽ. ആഡംബര നൌകയിൽ നിന്നുണ്ടായ കരിമരുന്ന് പ്രയോഗത്തിന് പിന്നാലെയാണ് ദ്വീപിൽ കാട്ടുതീ പടർന്നതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. ഏതൻസിന് തെക്കൻ മേഖലയിലുള്ള ഈ ദ്വീപ് വിനോദ സഞ്ചാര മേഖലയിൽ ഏറെ പേരുകേട്ടതാണ്. ദ്വീപിൽ നിന്ന് ബീച്ചിലേക്ക് റോഡുകൾ ഇല്ലാത്തതിനാൽ ഏറെ പാടുപെട്ടാണ് ആളിപ്പടർന്ന തീ നിയന്ത്രണ വിധേയമാക്കിയത്. ഹെലികോപ്ടറുകളുടെ സഹായത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗ്രീസ് പൌരന്മാരാണ്

Continue Reading
തെലങ്കാനയിൽ ഗോത്രവനിതക്ക് നേരെ ക്രൂരമായ ആൾക്കൂട്ട വിചാരണയും പീഡനവും; 4 പേര്‍ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx National
1 min read
54

തെലങ്കാനയിൽ ഗോത്രവനിതക്ക് നേരെ ക്രൂരമായ ആൾക്കൂട്ട വിചാരണയും പീഡനവും; 4 പേര്‍ അറസ്റ്റിൽ

June 23, 2024
0

ബെംഗളൂരു: തെലങ്കാനയിലെ നാഗർകു‍ർണൂലിൽ ഗോത്രവനിതക്ക് നേരെ ക്രൂരമായ ആൾക്കൂട്ട വിചാരണയും പീഡനവും. യുവതിയുടെ മുഖത്തും കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളക് പൊടിയിട്ടശേഷം ക്രൂരമായി മർദ്ദിച്ചു. മറ്റൊരു തവണ ഇവരുടെ സാരിയിൽ ഡീസലൊഴിച്ച് കത്തിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ഇവരുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പൊള്ളലേറ്റു. രണ്ട് തവണയായി ബന്ധുക്കളും അയൽവാസികളും അടങ്ങുന്ന ആൾക്കൂട്ടം ഇവരെ മർദ്ദിച്ചതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ജൂൺ ആദ്യവാരമാണ് സംഭവങ്ങൾ നടന്നത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇന്നലെ പ്രചരിച്ചതോടെയാണ് സംഭവം

Continue Reading
‘ഇടീം മിന്നലും’ ചിത്രത്തിൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx
1 min read
40

‘ഇടീം മിന്നലും’ ചിത്രത്തിൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

June 23, 2024
0

കൊച്ചി: കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിൻ്റെ പശ്ചാത്തലത്തിൽ തീർത്തും ഹ്യൂമറിന് പ്രാധാന്യം നൽകി അനൂപ്മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന ചിത്രത്തിൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ നടൻ ജയസൂര്യ റിലീസ് ചെയ്തു. ‘ഇടീം മിന്നലും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവിസിൻ്റെ പതിനാലാമത് ചിത്രമാണിത്. ഏറെ നാളുകൾക്ക് ശേഷം

Continue Reading
യുവതിയെ എയർപോർട്ടിലെത്തിക്കാൻ വൈകി, വിമാനം പോയി, കാമുകൻ തനിക്ക് കനത്ത നഷ്ടമുണ്ടാക്കി; നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയിൽ
Kerala Kerala Mex Kerala mx
1 min read
42

യുവതിയെ എയർപോർട്ടിലെത്തിക്കാൻ വൈകി, വിമാനം പോയി, കാമുകൻ തനിക്ക് കനത്ത നഷ്ടമുണ്ടാക്കി; നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയിൽ

June 23, 2024
0

പല കാരണങ്ങൾ കൊണ്ടും കാമുകനും കാമുകിയും തമ്മിൽ വഴക്കുകൾ ഉണ്ടാവാറുണ്ട്. ചില വലിയ പ്രശ്നങ്ങൾ, അതിക്രമങ്ങൾ ഒക്കെ കോടതിയിലും എത്താറുണ്ട്. എന്നാൽ, ന്യൂസിലാൻഡിൽ നിന്നുള്ള ഈ യുവാവും യുവതിയും തമ്മിലുള്ള പ്രശ്നം കേൾക്കുമ്പോൾ അല്പം വിചിത്രമായി തോന്നാം. യുവതിയെ എയർപോർട്ടിലെത്തിക്കാം എന്നേറ്റതാണ് കാമുകൻ. എന്നാൽ, അയാൾ സമയത്തിന് യുവതിയെ എയർപോർട്ടിലെത്തിച്ചില്ല. അതിനാൽ, അവളുടെ വിമാനവും പോയി. ഇതോടെ കാമുകൻ തനിക്ക് കനത്ത നഷ്ടമുണ്ടാക്കിയെന്നും അതിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് യുവതി

Continue Reading
താമരശ്ശേരിയിൽ ബാര്‍ ജീവനക്കാരനെ കത്തികൊണ്ട് കഴുത്തിന് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; റിസോര്‍ട്ട് ജീവനക്കാരനെ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Kozhikode
1 min read
46

താമരശ്ശേരിയിൽ ബാര്‍ ജീവനക്കാരനെ കത്തികൊണ്ട് കഴുത്തിന് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; റിസോര്‍ട്ട് ജീവനക്കാരനെ അറസ്റ്റിൽ

June 23, 2024
0

കോഴിക്കോട്: കഴിഞ്ഞ ദിവസം താമരശ്ശേരിയിലെ ബാര്‍ ജീവനക്കാരനെ കത്തികൊണ്ട് കഴുത്തിന് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ റിസോര്‍ട്ട് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരനായ അത്തോളി മൊടക്കല്ലൂര്‍ താഴെക്കുനി പനോളി അന്‍വര്‍(48) ആണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. താമരശ്ശേരി ചുങ്കത്തെ ഹസ്തിനപുരി ബാറില്‍ വെച്ച് ജീവനക്കാരനായ താമരശ്ശേരി അമ്പലക്കുന്ന് വിജുവിനെ കത്തികൊണ്ട് കഴുത്തിന് വെട്ടി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. വൈത്തിരിയിലേക്ക് പോകുന്ന വഴി അന്‍വര്‍ മദ്യപിക്കാന്‍

Continue Reading
കോട്ടയം കുറിച്ചി ഇഗ്‌നാത്തിയോസ് ക്നാനായ പള്ളിയിൽ വിശ്വാസികൾ തമ്മിൽ സംഘർഷം; ഒരാളുടെ തലക്ക് ഗുരുതരപരിക്ക്
Crime Kerala Kerala Mex Kerala mx Kottayam
1 min read
40

കോട്ടയം കുറിച്ചി ഇഗ്‌നാത്തിയോസ് ക്നാനായ പള്ളിയിൽ വിശ്വാസികൾ തമ്മിൽ സംഘർഷം; ഒരാളുടെ തലക്ക് ഗുരുതരപരിക്ക്

June 23, 2024
0

കോട്ടയം: കോട്ടയം കുറിച്ചി ഇഗ്‌നാത്തിയോസ് ക്നാനായ പള്ളിയിൽ വിശ്വാസികൾ തമ്മിൽ സംഘർഷം. സംഘര്‍ഷത്തില്‍ ഒരാളുടെ തലക്ക് ഗുരുതരമായി പരിക്കേറ്റു. പാർത്രിയാർക്കിസ് ബാവ സസ്പെൻഡ് ചെയ്ത മെത്രാപോലീത്ത കുർബാന ചൊല്ലി എന്നാരോപിച്ചായിരുന്നു തർക്കം. മെത്രാപൊലീത്തയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലായിരുന്നു സംഘര്‍ഷം. മെത്രാപ്പോലീത്തെ എതിർക്കുന്ന വിഭാഗത്തിലെ റിജോ എന്നാ ആൾക്കാണ് തലയ്ക്ക് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർത്രിയാർക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപൊലീത്തയാണ് കുർബാന ചൊല്ലാൻ എത്തിയത്.

Continue Reading