Your Image Description Your Image Description

യുദ്ധം ആരംഭിച്ചതിനുശേഷം ഇതുവരെ റഷ്യയ്ക്ക് ആറര ലക്ഷം സൈനികരെ നഷ്ടപ്പെട്ടതായി ഉക്രെയ്ൻ. 2022 ൽ ആരംഭിച്ച യുദ്ധത്തിന്റെ ഇതുവരെയുള്ള കണക്കാണിതെന്നും ഇതുവരെ 651,810 റഷ്യൻ സൈനികർ മരണപ്പെട്ടതായും ഉക്രെയ്ൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ് പറഞ്ഞു. സെപ്റ്റംബർ 29-ന് പുറത്തുവിട്ട ഈ കണക്കിൽ ഒരു ദിവസം മാത്രം 1,170 റഷ്യൻ മരണങ്ങൾ സംഭവിച്ചതായും പറയുന്നു. സൈനികർക്ക് പരിക്കേറ്റതിന് പുറമേ, റഷ്യയ്ക്ക് 8,869 ടാങ്കുകളും 17,476 കവചിത യുദ്ധ വാഹനങ്ങളും 25,495 വാഹനങ്ങളും ഇന്ധന ടാങ്കുകളും നഷ്ടപ്പെട്ടതായും റിപ്പോർട്ട് പറയുന്നു.

18,795 പീരങ്കി സംവിധാനങ്ങൾ, 1,204 മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സംവിധാനങ്ങൾ, 962 വ്യോമ പ്രതിരോധ സംവിധാനങ്ങൾ, 369 വിമാനങ്ങൾ, 328 ഹെലികോപ്റ്ററുകൾ, 16,186 ഡ്രോണുകൾ, 28 കപ്പലുകളും ബോട്ടുകളും ഒരു അന്തർവാഹിനിയും ഇതിൽ ഉൾപ്പെടുന്നു.ഈ റിപ്പോർട്ട് പുറത്തുവന്ന ദിവസം തന്നെ തെക്കൻ ഉക്രെയ്നിലെ സപോരിജിയയിൽ റഷ്യ നടത്തിയ ആക്രമണ പരമ്പരയിൽ 16 പേർക്ക് പരിക്കേറ്റതായി വാർത്തകൾ പുറത്തുവന്നിരുന്നു. തലസ്ഥാനത്ത് അതിരാവിലെ ഒന്നിലധികം “വ്യോമാക്രമണങ്ങളും നടന്നതായും ഒരു ബഹുനില കെട്ടിടവും നിരവധി വീടുകളും ആക്രമണത്തിൽ തകർന്നതായും പുറത്തുവരുന്ന വാർത്തകളിൽ പറയുന്നു.

അയൽരാജ്യമായ ഡൊനെറ്റ്സ്ക് മേഖലയിൽ, തുടർച്ചയായി ആക്രമണം നടക്കുന്ന പോക്രോവ്സ്ക് നഗരത്തിൽ റഷ്യൻ ആക്രമണത്തെത്തുടർന്ന് മൂന്ന് മരണങ്ങളും നിരവധി പരിക്കേറ്റവരും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇവിടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് ഉക്രേനിയൻ എമർജൻസി സർവീസ് അറിയിച്ചു. ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ ഓഫീസ് മേധാവി ആൻഡ്രി യെർമാക് ആക്രമണത്തെ അപലപിച്ചു. റഷ്യൻ മിസൈൽ ആക്രമണങ്ങളെ തടയാൻ നൂതന ആയുധങ്ങൾ ഉൾപ്പെടെയുള്ള പാശ്ചാത്യ സഖ്യകക്ഷികളിൽ നിന്ന് സൈനിക പിന്തുണ വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു. നോർവേ അതിർത്തി സുരക്ഷാ നടപടികൾ പരിഗണിക്കാമെന്നും യുക്രൈൻ സൈന്യത്തെ പിന്തുണയ്ക്കാൻ ഡെൻമാർക്ക് 194 മില്യൺ ഡോളർ നൽകാമെന്ന് വാഗ്ദാനവും നൽകി. നേരത്തെ, മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കിയുമായി ട്രംപ് ടവറിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *