Your Image Description Your Image Description

ഞെട്ടിക്കുന്ന ലുക്കിൽ അനുഷ്ക ഷെട്ടിയെത്തുന്ന പുതിയ ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ.

2010 ല്‍ വന്‍ വിജയമായ വേദത്തിന് ശേഷം സംവിധായകന്‍ കൃഷ് ജഗര്‍ലമുടിയും അനുഷ്‌കയും ഒന്നിക്കുന്ന ചിത്രം 2025 ഏപ്രില്‍ 18 നാണ് ആഗോള തലത്തില്‍ റിലീസ് ചെയ്യുക. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപന ടീസറും പുറത്തിറക്കിയിട്ടുണ്ട്.

തെലുങ്കിലെ പ്രമുഖ ബാനറായ യുവി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ഇര, ക്രിമിനല്‍, ഇതിഹാസം’ ഘാട്ടി ഇനി രാജ്ഞി ഭരിക്കും’ എന്ന ക്യാപ്ഷനോടെയാണ് ഫസ്റ്റ്ലുക്ക് ഇറങ്ങിയിരിക്കുന്നത്. ഫസ്റ്റ് ലുക്കില്‍ ഞെട്ടിപ്പിക്കുന്ന വേഷത്തിലാണ് അനുഷ്‌ക എത്തുന്നത്.

‘ഘാട്ടി’ തെലുങ്കിന് പുറമേ തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങും. നാഗവല്ലി വിദ്യാസാഗര്‍ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷമുള്ള അനുഷ്‌കയുടെ തിരിച്ചുവരവ് ചിത്രമാണ് ഘാട്ടി.

Leave a Reply

Your email address will not be published. Required fields are marked *