Kerala Kerala Mex Kerala mx Pravasi
0 min read
66

മലയാളികളെ കൈവിടാതെ അറേബ്യൻ ഭാ​ഗ്യദേവത; മലയാളി നഴ്സിനെ തേടിയെത്തിയത് 70 കോടി രൂപ

January 6, 2025
0

അബുദാബി: മലയാളികളെ കൈവിടാതെ അറേബ്യൻ ഭാ​ഗ്യദേവത. ഇക്കുറി മലയാളി നഴ്സിന് ലഭിച്ചത് 70 കോടി രൂപയുടെ സമ്മാനം. അബു​​ദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് മലയാളിയായ നഴ്സിന് മൂന്നു കോടി ദിർഹത്തിന്റെ ജാക്ക്പോട്ട് ലഭിച്ചത്. ബഹ്‌റൈനിൽ നഴ്സായി ജോലി ചെയ്യുന്ന മനു മോഹനാണ് അപ്രതീക്ഷിത ഭാ​ഗ്യം കൈവന്നത്. ഏഴു വർഷത്തോളമായി ബഹ്‌റൈനിൽ നഴ്സായി ജോലി ചെയ്യുകയാണ് മനു. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി ബിഗ് ടിക്കറ്റ് ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. ഇക്കുറി 16 സുഹൃത്തുക്കൾക്കൊപ്പം

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
72

വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്കും മരങ്ങൾക്കും തീ പിടിച്ചു

January 5, 2025
0

കു​വൈ​റ്റ് സി​റ്റി: കുവൈറ്റിലെ റു​മൈ​തി​യ​യി​ൽ വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്കും മ​ര​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യുണ്ടായ സം​ഭ​വത്തെത്തുടർന്ന് ബി​ദാ, സാ​ൽ​മി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എത്തി തീ ​നി​യ​ന്ത്രി​ച്ചു. തീ ​പി​ടി​ത്ത​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ കേ​ടു​പാ​ട് സം​ഭ​വി​ച്ചു. വീ​ടി​ന്റെ മു​ൻ​ഭാ​ഗ​ത്തി​ന്റെ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും തീ ​പ​ട​ർ​ന്നു. ആളപായം ഒന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
74

ജിദ്ദയിൽ ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി നിര്യാതനായി

January 5, 2025
0

ജിദ്ദ: ജിദ്ദക്കടുത്ത് ഖുലൈസിൽ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. അരീക്കോട് കീഴുപറമ്പ് സ്വദേശിയും നിലവിൽ എടവണ്ണ കല്ലിടുമ്പിൽ താമസക്കാരനുമായ 53കാരൻ ശിവപ്രസാദ് ആണ് മരിച്ചത്. ഖുലൈസിന്നടുത്ത് കാർപെന്ററി വർക്ക് ഷോപ്പിൽ ജോലിക്കാരനായിരുന്നു. പിതാവ്: ചന്ദൻ ഗോവിന്ദ്, മാതാവ്: യശോദ, ഭാര്യ: ദീപ, മക്കൾ: വരുൺ പ്രസാദ്, അരുൺ പ്രസാദ്, ലക്ഷീദ് പ്രസാദ്. ജിദ്ദ അബ്ഹൂറിലെ കിംങ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്ക്കരിക്കുമെന്ന് സഹായങ്ങൾക്കായി

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
74

ദുബായില്‍ മലയാളി വനിതയ്ക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.1 കോടി സമ്മാനം

January 3, 2025
0

ദുബായ്: പുതുവർഷത്തിൽ ഭാഗ്യം തേടിയെത്തിയിരിക്കുകയാണ് ജോർജിനയെ. കഴിഞ്ഞ വർഷം അവസാനത്തെ ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു മില്യൺ ദിർഹമാണ് (ഏകദേശം 2.1 കോടി രൂപ) മലയാളിയായ ജോർജിന ജോർജിനു ലഭിച്ചിരിക്കുന്നത്. ഭർത്താവിനും മക്കൾക്കും ഒപ്പം വര്ഷങ്ങളായി ദുബായിൽ സ്ഥിര താമസമാണ് ജോർജിന. അഞ്ച് വർഷം മുൻപാണ് ബി​ഗ് ടിക്കറ്റ് കളിക്കാൻ തുടങ്ങിയതെന്ന് ജോർജിന പറയുന്നു. എല്ലാ മാസവും സഹപ്രവർത്തകർക്കൊപ്പം ​ഗെയിം കളിക്കും. ഇത്തവണ ഭർത്താവിനൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് ഭാ​ഗ്യം. സമ്മാനം

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
71

യു.എ.ഇയിലെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധന

January 3, 2025
0

അബൂദബി:സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി യു.എ.ഇയിലെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധന. സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇമറാത്തികളുടെ എണ്ണം 1,31,000 ആയതായി പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചു. പുതുവര്‍ഷത്തെ ആദ്യ മന്ത്രിസഭായോഗത്തില്‍ രാജ്യം കൈവരിച്ച റെക്കോര്‍ഡ് നേട്ടങ്ങള്‍ വിവരിക്കവെയാണ് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 1,31,000 കവിഞ്ഞതായി വ്യക്തമാക്കിയത്. കഴിഞ്ഞവര്‍ഷം ഇമറാത്തി യുവാക്കള്‍ 25,000 ചെറുകിട

Continue Reading
Kerala Kerala Mex Kerala mx Pravasi World
0 min read
90

മയക്കുമരുന്ന് കേസിൽ ഇറാൻ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി ; പ്രതിഷേധിച്ച് ഇറാൻ

January 2, 2025
0

ജിദ്ദ: നിരോധിത മയക്കുമരുന്നായ ഹഷീഷ് സൗദിയിലേക്ക് ഒളിച്ചു കടത്തിയെന്ന കേസിൽ പിടിയിലായിരുന്ന ആറ് ഇറാനിയൻ പൗരന്മാരെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി റിപ്പോർട്ട്. ശിക്ഷ നടപ്പാക്കിയത് സംബന്ധിച്ച സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രസ്‌താവന ഔദ്യോഗിക വാർത്താ ഏജൻസിയായ സൗദി പ്രസ് ഏജൻസി ബുധനാഴ്ചയാണ് റിപ്പോർട്ട് ചെയ്തത്. സുരക്ഷാ വിഭാഗത്തിന് കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചുവെന്നും അവരുടെ കാര്യത്തിൽ നിയമാനുസൃത നടപടികൾ കൈക്കൊണ്ടുവെന്നും പ്രസ്താവനയിൽ പറയുന്നു. കുറ്റാരോപണം തെളിയിക്കപ്പെടുകയും അപ്പീൽ നൽകാനുള്ള

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
70

ഒമാനിൽ ഈ തൊഴിൽ മേഖലകളിൽ പ്രവാസികൾക്ക് നിയന്ത്രണം

January 2, 2025
0

മസ്‌കത്ത്: പ്രവാസികള്‍ക്ക് നെറ്റ്‌വര്‍ക്ക് ഓപ്പറേഷന്‍സ് സെന്ററുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ഒമാൻ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ടിആർഎ). ഇനി ഈ മേഖലയില്‍ വിദേശികള്‍ക്ക് ആറ് ശതമാനം മാത്രമായിരിക്കും തൊഴില്‍ അവസരമെന്ന് ടിആർഎ അധികൃതർ പുറപ്പെടുവിച്ച പുതിയ ഉത്തരവില്‍ പറയുന്നു. നിലവില്‍ സ്വദേശിവത്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് അത് നടപ്പാക്കുന്നതിനായി എട്ട് മാസത്തെ ഗ്രേസ് പിരീഡ് അനുവദിക്കും. ഈ കാലയളവില്‍ നടപ്പിലാക്കുന്ന ക്രമീകരണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് സമര്‍പ്പിക്കണമെന്നും ടിആർഎ അത് അവലോകനം ചെയ്ത് അംഗീകാരം നല്‍കുമെന്നും

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
65

ആയിരം വർഷങ്ങൾ പഴക്കം ; സൗദിയിൽ പുരാതന നഗരം കണ്ടെത്തി

January 2, 2025
0

റിയാദ്: ആയിരം വർഷങ്ങൾ പഴക്കമുള്ള പുരാതന നഗരം സൗദിയിലെ അല്‍ ബഹയില്‍ കണ്ടെത്തി. അല്‍ ബഹയിലെ അല്‍ മഅമല എന്ന പ്രദേശത്താണ് ഭൂമിക്കടിയില്‍ ആയിരം വര്‍ഷം പഴക്കമുള്ള നഗരം കണ്ടെത്തിയത്. ഗ്രാനൈറ്റ് കല്ല് കൊണ്ടുള്ള മതിലുകളും മണ്ണുകൊണ്ടുള്ള ടൈലുകളും ജിപ്സം പൊതിഞ്ഞ ഭിത്തികളുമാണ് കണ്ടെത്തിയത്. നിര്‍മാണ നൈപുണ്യത്തിന്റെ അടയാളങ്ങള്‍ ഓരോ വസ്തുവിലും കാണാം. മുറികളും സ്റ്റോറുകളും ജലസംവിധാനവും അടുക്കളകളും ഉള്‍ക്കൊള്ളുന്നതാണ് നിര്‍മ്മാണം. ആധുനിക നഗരങ്ങളുടെ മാത്യകയിലാണ് ഈ പട്ടണം ഉള്ളത്.

Continue Reading
Ernakulam Kerala Kerala Mex Kerala mx Pravasi
1 min read
70

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പ് : പ്രവാസി മലയാളിയുടെ നാലരക്കോടി തട്ടി

January 2, 2025
0

കൊച്ചി: പ്രവാസി മലയാളിയായ പെരുമ്പാവൂര്‍ സ്വദേശിക്ക് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ നഷ്ടമായത് നാലരക്കോടി രൂപ. ഷെയര്‍ ട്രേഡിംഗില്‍ വിദഗ്ധയാണെന്നും പണം നിക്ഷേപിച്ചാല്‍ വന്‍ തുക ലാഭം കിട്ടുമെന്നും പ്രലോഭിപ്പിച്ചാണ് തട്ടിപ്പിനിരയാക്കിയത്. സംഭവത്തില്‍ എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തട്ടിപ്പിനിരയായ മലയാളി ദുബായിയില്‍ വെച്ച് ഒരാളെ പരിചയപ്പെടുകയായിരുന്നു. തുടര്‍ന്ന് വാട്സാപ്പ്, ജിമെയില്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെയായിരുന്നു ഇവര്‍ ആശയവിനിമയം നടത്തിയിരുന്നത്. തട്ടിപ്പ് സംഘം പറഞ്ഞ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
59

നിലവിലെ വില തുടരും; ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ

January 2, 2025
0

അബുദാബി: ജനുവരി മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ. പെട്രോള്‍, ഡീസൽ വിലയില്‍ മാറ്റമില്ല.ഡിസംബര്‍ മാസത്തിലെ അതേ വില തന്നെ ജനുവരിയിലും തുടരും. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.61 ദിര്‍ഹമാണ് വില. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.50 ദിര്‍ഹമാണ് നിരക്ക്. ഇ-പ്ലസ് പെട്രോള്‍ ലിറ്ററിന് 2.43 ദിര്‍ഹവും ഡീസലിന് 2.68 ദിര്‍ഹവുമാണ് വില. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് എല്ലാ മാസവും പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിക്കുന്നത്.

Continue Reading