Your Image Description Your Image Description

ദുബായ്: പുതുവർഷത്തിൽ ഭാഗ്യം തേടിയെത്തിയിരിക്കുകയാണ് ജോർജിനയെ. കഴിഞ്ഞ വർഷം അവസാനത്തെ ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു മില്യൺ ദിർഹമാണ് (ഏകദേശം 2.1 കോടി രൂപ) മലയാളിയായ ജോർജിന ജോർജിനു ലഭിച്ചിരിക്കുന്നത്. ഭർത്താവിനും മക്കൾക്കും ഒപ്പം വര്ഷങ്ങളായി ദുബായിൽ സ്ഥിര താമസമാണ് ജോർജിന. അഞ്ച് വർഷം മുൻപാണ് ബി​ഗ് ടിക്കറ്റ് കളിക്കാൻ തുടങ്ങിയതെന്ന് ജോർജിന പറയുന്നു. എല്ലാ മാസവും സഹപ്രവർത്തകർക്കൊപ്പം ​ഗെയിം കളിക്കും. ഇത്തവണ ഭർത്താവിനൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് ഭാ​ഗ്യം.

സമ്മാനം ലഭിച്ചെന്നു ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം കരുതാനാണ് തീരുമാനം. വിജയം നൽകുന്നത് ആത്മവിശ്വാസം കൂട്ടി. ഇനിയും ബി​ഗ് ടിക്കറ്റിൽ പങ്കെടുക്കുമെന്ന് ജോർജിന പറഞ്ഞു. നിരവധി അവസരങ്ങളാണ് ബി​ഗ് ടിക്കറ്റ് നൽകുന്നത്. 25 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസാണ് ജനുവരിയിൽ ലഭിക്കുക. മാത്രമല്ല ഈ മാസം എല്ലാ ആഴ്ച്ചയും ഒരു ഭാ​ഗ്യശാലിക്ക് ഒരു മില്യൺ ദിർഹം ഇ-ഡ്രോയിലൂടെ നേടാം. ജനുവരിയിൽ ദി ബിഗ് വിൻ കോണ്ടസ്റ് തിരികെ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. രണ്ട് ബി​ഗ് ടിക്കറ്റ് ഒറ്റത്തവണയായി, ജനുവരി ഒന്നിനും 26-നും ഇടയിൽ വാങ്ങാം. ഫെബ്രുവരി മൂന്നിന് നടക്കുന്ന ​ഗ്രാൻഡ് ഫിനാലെ നറുക്കെടുപ്പിൽ ഭാ​ഗ്യപരീക്ഷണം നടത്താം

Leave a Reply

Your email address will not be published. Required fields are marked *