Your Image Description Your Image Description

ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്താൻ ശ്രമം. 51 ഗ്രാം എംഡിഎംഎയുമായി ഒരു യുവതി അടക്കം മൂന്ന് പേർ പിടിയിലായി. ചിറയിൻകീഴ് സ്വദേശി സുമേഷ്,കഠിനംകുളം സ്വദേശി വിപിൻ , പാലക്കാട് സ്വദേശി അഞ്ചു എന്നിവരാണ് പിടിയിലായത്.

ഇന്ന് രാവിലെ ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്നാണ് ഇവരെ പിടികൂടുന്നത്. കെഎസ്ആർടിസി ബസിൽ ബംഗളൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ലഹരിയുമായി എത്തുന്നതിനിടെയാണ് ഡാൻസാഫ് സംഘം ഇവരെ പിടികൂടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *