Your Image Description Your Image Description

മാവേലിക്കര: ലഹരി വ്യാപനത്തിനെതിരെ കണ്ണടച്ച പിണറായി സർക്കാർ ചെറുപ്പക്കാരെ ലഹരിക്കടിമകളാക്കി എന്ന് കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയ് എബ്രഹാം പ്രസ്ഥാവിച്ചു.
ലഹരിവ്യാപനം പരിധി ലംഘിക്കുകയും കേട്ടുകേൾവി പോലുമില്ലാത്ത സ്വഭാവ വൈകല്യം ലഹരിക്കടിമകളായ ചെറുപ്പക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായപ്പോൾ അത് കേരളത്തിൻ്റെ ക്രമസമാധാനത്തെ ബാധിക്കുന്ന തലത്തിലേക്ക് എത്തിയപ്പോഴാണ് ജനരോക്ഷം ഭയന്ന് ലഹരിക്കെതിരെ ചെറിയ രീതിയിലെങ്കിലും നടപടികളുമായി ഗവൺമെൻ്റ് മുന്നോട്ടു വന്നത്. ഇനിയും കൂടുതൽ ശക്തമായ നടപടികളുമായി സർക്കാർ രംഗത്തുവന്നില്ലങ്കിൽ അടുത്ത തലമുറയെ ഇല്ലാതാക്കിയ സർക്കാരാണ് പിണറായി സർക്കാർ എന്ന് ചരിത്രത്തിൽ ഇടംനേടുമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് നിയോജക മണ്ഡലം ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസിൻ്റെ പുതിയ നേതൃത്വത്തിന് സ്വീകരണവും ക്യാമ്പിൽ നൽകി. സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ്, സംസ്ഥാന വൈസ് ചെയർമാൻ റജി ചെറിയാൽ സംസ്ഥാന ജനറൽ സെക്രട്ടറി ജെയ്സ് ജോൺ വെട്ടിയാ എന്നിവർക്ക് സ്വീകരണം നൽകി.അടുത്ത തലമുറയെക്കൂടി കട കെണിയിലാക്കിയ സർക്കാരാണ് പിണറായി സർക്കാരെന്ന് സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ് പ്രസ്ഥാവിച്ചു. ക്യാമ്പിൽ നൽകിയ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജകമണ്ഡലം പ്രസിഡൻ്റ് റോയി വർഗീസ് അദ്ധ്യക്ഷനായി.ഉന്നതാധികാര സമതി അംഗം തോമസ് സി കുറ്റിശ്ശേരിൽ ആമുഖ പ്രസംഗം നടത്തി.ജില്ല പ്രസിഡൻ്റ് ജേക്കബ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. നേതൃപരിശീലന ക്ലാസ് ജോബിൻ കൊട്ടാരവും, മഴക്കാല പച്ചക്കറി കൃഷി പരിശീലന ക്ലാസ് ജോൺസൺ ഗീവർഗീസ് കുട്ടിയും നയിച്ചു.ഉന്നതാധികാര സമതി അംഗങ്ങളായ സണ്ണി കളത്തിൽ, രാകേഷ് ഇടപ്പുരയിൽ, സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് കൊപ്പാറ, ഉമ്മൻ ചെറിയാൻ, പിസി ഉമ്മൻ, അനീഷ് താമരക്കുളം, ജോർജ് മത്തായി, ഡി.ജി ബോയ്, തോമസ് കടവിൽ അലക്സാണ്ടർ, വർഗീസ് കരിമുളക്കൽ , വർഗീസ് താമരക്കുളം, എബി തോമസ് സിജു നെടിയത്ത്ജോസഫ് ചാക്കോ, ബ്ലസൻ ജേക്കബ്, ബിജു ചെറുകാട്, ലിജ ഹരീന്ദ്രൻ ,ബ്ലെസ്സൺ ജേക്കബ്,ബിജു ചെറുക്കാട്എന്നിവർ പ്രസംഗിച്ചു.കെ എസ് സി നിയോജക മണ്ഡലം കമ്മറ്റിയെ ക്യാമ്പിൽ തെരഞ്ഞെടുത്തു.ജോൺ ശങ്കുപറമ്പിൽ (പ്രസിഡസ് )ഷോബിൻ ജോർജ് (വൈസ് പ്രസിഡൻ്റ്)അമിത്ത് അനീഷ് (ജനറൽ സെക്രട്ടറി, റോജിൻ വർഗീസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *