
കോന്നി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ മാലിന്യമുക്തം
പത്തനംതിട്ട : കോന്നി ഗ്രാമപഞ്ചായത്ത് ഇനി സമ്പൂര്‍ണ മാലിന്യമുക്തം. പ്രിയദര്‍ശിനി ഹാളില്‍ ഹരിത പ്രഖ്യാപനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് അനി സാബു തോമസ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷയായി. പഞ്ചായത്തിലെ 36 സിസിടിവി കാമറകള്‍, മിനി എംസിഎഫ്, ബോട്ടില്‍ ബൂത്ത്, ബയോ ബിന്നുകള്‍, തുമ്പൂര്‍മൂഴി യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. പഞ്ചായത്തിലെ ആറു കോളജുകളെയും ഹരിത കലാലയം ആയി പ്രഖ്യാപിച്ചു. സ്ഥാപന പ്രതിനിധികള്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പഞ്ചായത്ത് സ്ഥിരം

ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട: ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ. പത്തനംതിട്ട തണ്ണിത്തോട് മൂഴി സ്വദേശി മത്തായി യോഹന്നാൻ (53) ആണ് മരിച്ചത്. വീടിനോട് ചേർന്ന് പറമ്പിലെ മരത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മത്തായിയുടെ രണ്ട് ആൺമക്കളെ കഴിഞ്ഞ ദിവസം വധശ്രമക്കേസിൽ 20 വർഷത്തേക്ക് കോടതി ശിക്ഷിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് മത്തായി ജീവനൊടുക്കിയതെന്നാണ് സംശയം. സ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി.

ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കയറി എസ്എൻഡിപി സംയുക്ത സമിതി
പത്തനംതിട്ട : പെരുനാടിൽ എസ്എൻഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറി ഭക്തർ. കക്കാട്ട് കോയിക്കൽ ദേവസ്വം ബോർഡ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലാണ് ഷർട്ട് ധരിച്ച് ദർശനം നടത്തിയത്. സ്ഥലത്ത് പൊലീസ് കാവൽ ഉണ്ടായിരുന്നെങ്കിലും ആരും തടഞ്ഞില്ല. എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ചു കയറാൻ അനുവദിക്കണമെന്ന് എസ്എൻഡിപിയും ശിവഗിരി മഠവും മുൻപ് ആവശ്യപ്പെട്ടിരുന്നു

ദേശീയ അംഗീകാര നിറവില്‍ ഏഴംകുളം കുടുംബാരോഗ്യകേന്ദ്രം
പത്തനംതിട്ട : ജില്ലയില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഏഴംകുളം കുടുംബാരോഗ്യത്തിന് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു. സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്‌സ്, ഇന്‍പുട്ട്‌സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ , ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട്കം എന്നീ വിഭാഗങ്ങളിലായി 70 ശതമാനത്തിനു മുകളില്‍ സ്‌കോര്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകാരം നല്‍കുന്നത്. ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നതിനായി ജില്ലാ, സംസ്ഥാന, ദേശീയതലത്തിലുള്ള പ്രത്യേക

കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്
പത്തനംതിട്ട: ഏറത്ത് വയലയിൽ കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. നെച്ചിറ താഴേക്കിൽ സാറാമ്മയ്ക്കാണ്(56) പരിക്കേറ്റത്. തലയ്ക്ക് സാരമായി പരുക്കേറ്റ ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി വീടിന് സമീപം നിൽക്കുന്പോഴായിരുന്നു ആക്രമണം.

ഗ്രാമീണമേഖലയിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വ്യാപിപ്പിക്കണം; പി.എസ്. ശ്രീധരൻപിള്ള
ഗ്രാമീണമേഖലയിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വ്യാപിപ്പിക്കണമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. പുന്നയ്ക്കാട് സിഎസ്‌ഐ കോളേജ് ഫോർ അഡ്വാൻസ് സ്റ്റഡീസിന്റെ ആദ്യ ബിരുദ പൂർത്തീകരണവും കോളേജ് ദിനാഘോഷം മെമന്റം 2025-ന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോളേജ് മാനേജരും സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിച്ചു. കലാലയത്തിന്റെ ആദ്യ മാഗസിൻ പ്രകാശനം സീരിയൽ സിനിമാ നടി ബ്ലെസി കുര്യൻ നിർവഹിച്ചു. കോളേജ്

അടൂര്‍ കൃഷിഭവനെ നവീകരിക്കും ; ഡെപ്യൂട്ടി സ്പീക്കര്‍
പത്തനംതിട്ട : സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതിയില്‍ ഉള്‍പെടുത്തി അടൂര്‍ കൃഷിഭവനെ നവീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. ഒരു കോടി 42 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. കേരള ലാന്‍ഡ് ഡെവലപ്മെന്‍റ് കോര്‍പറേഷനാണ് നിര്‍വഹണ ഏജന്‍സി. പദ്ധതി തയ്യാറാക്കുന്നതിനും സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തികരിക്കുന്നതിനുമായി കെഎല്‍ഡിസിയുടെയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേരുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

വേനൽ മഴ; ഇടിമിന്നലേറ്റ് വയോധികന് ദാരുണാന്ത്യം
വേനൽ മഴക്കിടെയുണ്ടായ ഇടിമിന്നലേറ്റ് വയോധികന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ കോന്നി ചെങ്ങറ സമര ഭൂമിയിലെ താമസക്കാരനായ നീലകണ്ഠൻ (70) ആണ് മരിച്ചത്. ഇടിമിന്നലേറ്റ നീലകണ്ഠനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

റാന്നിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്
റാന്നിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്.ഇടമുറി കിഴക്കേചെരുവിൽ സുന്ദരേശൻ(45), രഞ്ജുഷ(39), ഉന്നക്കാവ് സ്വദേശി അനന്തു ഓമനക്കുട്ടൻ (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് 5.15ഓടെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ബ്ലോക്കുപടി വൈക്കം സ്‌കൂളിന് മുൻപിലാണ് അപകടം നടന്നത്. പത്തനംതിട്ട ഭാഗത്തുനിന്ന് റാന്നിയിലേക്ക് വരുകയായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡിന്റെ മറുവശത്തേക്ക് എത്തിയാണ് എതിർദിശയിൽ വന്ന കാറുകളിലിടിച്ചത്. മുമ്പിലുണ്ടായിരുന്ന കാർ റോഡിന്റെ പാർക്കിങ് ഭാഗത്തേക്ക് കയറ്റിയതിനാൽ വശത്താണ്

പത്തനംതിട്ട കളക്ടറേറ്റിൽ ബോംബ് ഭീഷണി
പത്തനംതിട്ട: കളക്ടറേറ്റിൽ ബോംബ് ഭീഷണി. രാവിലെ 6.48 ന് ആസിഫ് ഗഫൂർ എന്ന മെയിലിൽ നിന്നാണ് ജില്ലാ കളക്ടറുടെ ഔദ്യോഗിക മെയിലിലേക്ക് സന്ദേശം വന്നത്. ആർഡിഎക്സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്നും ജീവനക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശം. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കാനാവില്ലെന്നും മെയിലിൽ പരാമർശമുണ്ട്. 10-ന് ഓഫീസിൽ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് മെയിൽ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് സ്പെഷ്യൽ ബ്രാഞ്ചിൽ വിവരം അറിയിച്ചു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എത്തി കളക്ടറുടെ ചേംബറിലും