Your Image Description Your Image Description

ഗ്രാമീണമേഖലയിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വ്യാപിപ്പിക്കണമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. പുന്നയ്ക്കാട് സിഎസ്‌ഐ കോളേജ് ഫോർ അഡ്വാൻസ് സ്റ്റഡീസിന്റെ ആദ്യ ബിരുദ പൂർത്തീകരണവും കോളേജ് ദിനാഘോഷം മെമന്റം 2025-ന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോളേജ് മാനേജരും സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിച്ചു.

കലാലയത്തിന്റെ ആദ്യ മാഗസിൻ പ്രകാശനം സീരിയൽ സിനിമാ നടി ബ്ലെസി കുര്യൻ നിർവഹിച്ചു. കോളേജ് ബർസാർ റവ.വർക്കി തോമസ്, പ്രിൻസിപ്പൽ ഡോ. ഷീന ഈപ്പൻ, ഗവേണിങ് കൗൺസിൽ അംഗം തോമസ് കോശി, കോളേജ് യൂണിയൻ ചെയർമാൻ ആരോൺ ജോർജ് ബെൻസി, ബി.എം.ബ്രിന്റോ, ഡാർലി മാത്യു, ജൂബിലി എലിസബേത്ത് മാത്യൂസ്, സിലു ചെറിയാൻ, ഫെബിൻ പി. സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച വിദ്യാർഥികൾക്കുള്ള പുരസ്‌കാരം ഗവർണർ വിദ്യാർഥികൾക്ക് സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *