Your Image Description Your Image Description

ലഖ്‌നൗ: സ്വന്തം മൈതാനത്ത് പഞ്ചാബ് കിങ്‌സിനെതിരെ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഏകന സ്റ്റേഡിയത്തിലെ പിച്ച് ക്യുറേറ്റര്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാന്‍. ഹോം മത്സരങ്ങള്‍ മറ്റ് ടീമുകള്‍ എങ്ങനെയാണ് പ്രയോജനപ്പെടുത്തുന്നതെന്ന് നാം കണ്ടതാണ്. പക്ഷേ, ഇന്നത്തെ മത്സരം കണ്ടപ്പോള്‍ പിച്ചൊരുക്കിയത് പഞ്ചാബിന്റെ ക്യുറേറ്ററാണെന്ന് തോന്നിപ്പോയി, സഹീര്‍ പറഞ്ഞു.

ഇത്തരമൊരു സാഹചര്യം ആദ്യത്തേതും അവസാനത്തേതുമാണെന്ന് ഞാന്‍ കരുതുന്നു. കാരണം നിങ്ങള്‍ നിരാശപ്പെടുത്തുന്നത് ലഖ്‌നൗ ആരാധകരെക്കൂടിയാണ്. ആദ്യ ഹോം മത്സരം ടീം ജയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ എത്തിയതെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.

‘ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. തോല്‍വി ഞങ്ങള്‍ അംഗീകരിക്കുന്നു. ഹോം മത്സരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാവുന്നതെല്ലാം ചെയ്യും. ആറ് ഹോം മത്സരങ്ങള്‍ക്കൂടി അവശേഷിക്കുന്നുണ്ട്. ഐപിഎല്ലിന് അനിവാര്യമായ നിമിഷങ്ങള്‍ ടീമിന്റെ പ്രകടനത്തില്‍ കാണാനായിട്ടുണ്ട്. അസാധാരണമായ ചിന്താശേഷിയും പോരാടാനുമുള്ള മനസുമാണ് ആവശ്യം,’ സഹീര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *