Kerala Kerala Mex Kerala mx Look back New year trends Tech
1 min read
69

എക്സിൽ പേരും പ്രൊഫൈൽ ചിത്രവും മാറ്റി ഇലോൺ മസ്ക്

5 months ago
0

  വാഷിങ്ടൺ: എക്സിൽ തന്റെ പേരും പ്രൊഫൈൽ ചിത്രവും മാറ്റി എക്സിന്റെ ഉടമയും നിയുക്ത അമേരിക്കൻ. പ്രസിഡന്റ് ഡൊണാൾഡ്‌ ട്രംപിന്റെ ഉപദേഷ്ടാവുമായ ഇലോൺ മസ്ക്. ‘കെകിയസ് മാക്സിമസ്’ എന്നാണ് മസ്കിന്റെ പുതിയ എക്സ് ഹാൻഡിൽ. റോമൻ യോദ്ധാക്കളുടേതുപോലുള്ള വസ്ത്രമണിഞ്ഞ് കൈയിൽ വീഡിയോ ഗെയിം ജോയ്‌സ്റ്റിക്കും പിടിച്ചിരിക്കുന്ന പ്രശസ്ത കാർട്ടൂൺ കഥാപാത്രവും മീമുമായ ‘പെപ്പെ ദ ഫ്രോഗി’നെയാണ് പ്രൊഫൈൽ ചിത്രമായി തിരഞ്ഞെടുത്തിരിക്കുന്നത്. മസ്കിന്റെ മറ്റുപല ‘എക്സ് തമാശ’കളെയും പോലെ പുതിയ മാറ്റത്തിനുപിന്നിലെ

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
73

ചാര്‍ജ് ചെയ്യാതെ ദിവസം മുഴുവന്‍ ഉപയോഗിക്കാം; 6000 എംഎഎച്ച് ബാറ്ററിയുമായി പോക്കോ എക്സ്7 പ്രോ

5 months ago
0

ഡല്‍ഹി: ജനുവരി 9ന് പോക്കോ എക്സ് 7, പോക്കോ എക്സ് 7 പ്രോ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാനെരുങ്ങി പോക്കോ. എക്‌സ് 7 പ്രോയില്‍ 6,000 എംഎഎച്ചിന്റെ വമ്പന്‍ ബാറ്ററിയാണ് വരികയെന്ന് പോക്കോ സ്ഥിരീകരിച്ചു. 90 വാട്‌സിന്റെ ഫാസ്റ്റ് ഹൈപ്പര്‍ ചാര്‍ജിംഗ് സംവിധാനമാണ് 6,000 എംഎഎച്ച് ബാറ്ററിക്കൊപ്പം പോക്കോ എക്സ് 7 പ്രോയില്‍ ഉണ്ടാവുക. വീണ്ടും ചാര്‍ജ് ചെയ്യാതെ ദിവസം മുഴുവന്‍ ഉപയോഗിക്കാം എന്ന വാഗ്ദാനവുമായാണ് പോക്കോ പ്രോ മോഡല്‍ അവതരിപ്പിക്കുന്നത്.2025

Continue Reading
Kerala Kerala Mex Kerala mx Look back New year trends World
0 min read
108

പുതുവത്സര ദിനത്തിലും ആക്രമണം തുടർന്ന്​ ഇസ്രായേല്‍; മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികൾ

5 months ago
0

ഗാസ: പുതുവത്സര ദിനത്തിലും ഗാസയിൽ ഇസ്രേയലിന്റെ കനത്ത ആക്രമണം തുടരുകയാണ്. വടക്കൻ ജബലിയയിലും ബുറൈജ്​ അഭയാർഥി ക്യാമ്പിന്​ നേരെയുമായിരുന്നു ആക്രമണം. 17 പേർ മരിക്കുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. ജബലിയയിൽ 15 പേരാണ്​ ആക്രമണത്തിൽ മരിച്ചത്​. ഇതിൽ ഭൂരിഭാഗം പേരും കുട്ടികളാണെന്ന്​ ‘അൽ ജസീറ’ റിപ്പോർട്ട്​ ചെയ്യുന്നു. ഹമാസ് പോരാളികൾ​ വീണ്ടും സംഘടിക്കുന്നതിനാലാണ്​​ ആക്രമണം നടത്തിയതെന്നാണ്​​​ ഇസ്രായേൽ ആരോപിക്കുന്നത്​. എന്നാൽ വടക്കൻ ഗാസയിൽ നിന്ന്​ ജനങ്ങളെ പൂർണമായും ഒഴിപ്പിച്ച്​

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
68

ജനുവരി മൂന്നിനും നാലിനും മാനത്ത് നോക്കി ഇരുന്നോളൂ ; പുതുവർഷത്തിലെ ആദ്യ ഉല്‍ക്കാവർഷം കാണാം

5 months ago
0

ന്യൂഡൽഹി: 2025ലെ ആദ്യ ഉല്‍ക്കാ വര്‍ഷം ജനുവരി 3,4 തീയതികളില്‍ സജീവമാകുമെന്ന് റിപ്പോർട്ട്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഉല്‍ക്കാ വര്‍ഷം ഇന്ത്യയിലും ദൃശ്യമാകും എന്ന പ്രത്യേകതയുമുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ 27 മുതല്‍ ആകാശത്ത് ദൃശ്യമാകുന്ന ‘ക്വാഡ്രാന്‍റിഡ്‌സ്’ ഉല്‍ക്കാ വര്‍ഷം ജനുവരി 3-4 തിയതികളില്‍ അതിന്റെ പാരമ്യതയിലെത്തും. ജനുവരി 16 വരെ ക്വാഡ്രാന്‍റിഡ്‌സ് ഉല്‍ക്കാ വര്‍ഷം തുടരുമെന്നാണ് റിപ്പോർട്ട്. ചുരുക്കം മണിക്കൂറുകളില്‍ മാത്രം ദൃശ്യമാകുന്നതാണ് ക്വാഡ്രാന്‍റിഡ്‌സ് ഉല്‍ക്കാ വർഷമെങ്കിലും ഇവയുടെ ജ്വാല

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
104

നിയന്ത്രണം ഉടൻ ഉണ്ടാകില്ല ; ലാപ്ടോപ്, പിസി, ടാബ്‍ലെറ്റ് ഇറക്കുമതി തുടരാൻ സാധ്യത

5 months ago
0

ന്യൂഡൽഹി: പേഴ്സനൽ കംപ്യൂട്ടർ (പിസി),ലാപ്ടോപ്, ടാബ്‍ലെറ്റ് ഇറക്കുമതി ഒരു വർഷത്തേക്കു കൂടി കേന്ദ്രം അനുവദിച്ചേക്കും. ഇന്നലെ അവസാനിച്ച സമയപരിധി നീട്ടിയേക്കും എന്നാണ് സൂചന. നിലവിലെ ഇറക്കുമതി രീതി തുടരുന്നതോടെ വിലയിലും കാര്യമായ വ്യത്യാസം ഉണ്ടാകില്ല. ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനായി ഇറക്കുമതിക്ക് കേന്ദ്രം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് 2023 ഓഗസ്റ്റിലാണ്. ലാപ്ടോപ് ഇറക്കുമതിക്ക് സർക്കാരിന്റെ പ്രത്യേക ലൈസൻസ് വേണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ വിപണിയിൽ കാര്യമായ പ്രത്യാഘാതമുണ്ടാക്കും എന്നു കണ്ടതോടെ ആദ്യം 3

Continue Reading