Your Image Description Your Image Description

ഡല്‍ഹി: ജനുവരി 9ന് പോക്കോ എക്സ് 7, പോക്കോ എക്സ് 7 പ്രോ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാനെരുങ്ങി പോക്കോ. എക്‌സ് 7 പ്രോയില്‍ 6,000 എംഎഎച്ചിന്റെ വമ്പന്‍ ബാറ്ററിയാണ് വരികയെന്ന് പോക്കോ സ്ഥിരീകരിച്ചു. 90 വാട്‌സിന്റെ ഫാസ്റ്റ് ഹൈപ്പര്‍ ചാര്‍ജിംഗ് സംവിധാനമാണ് 6,000 എംഎഎച്ച് ബാറ്ററിക്കൊപ്പം പോക്കോ എക്സ് 7 പ്രോയില്‍ ഉണ്ടാവുക. വീണ്ടും ചാര്‍ജ് ചെയ്യാതെ ദിവസം മുഴുവന്‍ ഉപയോഗിക്കാം എന്ന വാഗ്ദാനവുമായാണ് പോക്കോ പ്രോ മോഡല്‍ അവതരിപ്പിക്കുന്നത്.2025 ജനുവരി 9നാണ് പോക്കോ എക്‌സ് 7 സിരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലും ആഗോള മാര്‍ക്കറ്റിലും പുറത്തിറക്കുന്നത്.

5ജി നെറ്റ് വര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളാണിത്. ഒഐഎസ് പിന്തുണയോടെ 50 മെഗാപിക്സലിന്റെ റീയര്‍ ക്യാമറയാണ് ഇരു ഫോണുകളിലും വരിക. 6.67 ഇഞ്ച് 1.5കെ ഒഎല്‍ഇഡി ഡിസ്പ്ലെ, മീഡിയടെക് ഡൈമന്‍സിറ്റി 7300 അള്‍ട്ര 4എന്‍എം പ്രൊസസര്‍, 12 ജിബി വരെ റാം, 512 ജിബി വരെ സ്റ്റോറേജ്, ഹൈപ്പര്‍ ഒഎസ്, ഡുവല്‍ നാനോ സിം, 20 എംപി സെല്‍ഫി ക്യാമറ, ഇന്‍-ഡിസ്പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 5,110 എംഎഎച്ച് ബാറ്ററി, 45 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് പോക്കോ എക്‌സ് 7ല്‍ പറഞ്ഞുകേള്‍ക്കുന്നത്.

അതേസമയം പോക്കോ എക്‌സ്7 പ്രോയില്‍ 6.67 ഇഞ്ച് 1.5കെ ഒഎല്‍ഇഡി ഡിസ്പ്ലെ, മീഡിയടെക് ഡൈമന്‍സിറ്റി 8400 അള്‍ട്ര 4nm പ്രൊസസര്‍, 12 ജിബി വരെ റാം, 512 ജിബി വരെ സ്റ്റോറേജ്, ഹൈപ്പര്‍ ഒഎസ് 2, ഡുവല്‍ നാനോ സിം, 20 എംപി ഫ്രണ്ട് ക്യാമറ, ഇന്‍-ഡിസ്പ്ലെ സെന്‍സര്‍, ഐപി 68 റേറ്റിംഗ്, ഇന്‍ഫ്രാറെഡ് സെന്‍സര്‍ എന്നിവയാണ് പ്രധാന ഫീച്ചറുകളായി പറഞ്ഞുകേള്‍ക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *