Your Image Description Your Image Description

ന്യൂഡൽഹി: പേഴ്സനൽ കംപ്യൂട്ടർ (പിസി),ലാപ്ടോപ്, ടാബ്‍ലെറ്റ് ഇറക്കുമതി ഒരു വർഷത്തേക്കു കൂടി കേന്ദ്രം അനുവദിച്ചേക്കും. ഇന്നലെ അവസാനിച്ച സമയപരിധി നീട്ടിയേക്കും എന്നാണ് സൂചന. നിലവിലെ ഇറക്കുമതി രീതി തുടരുന്നതോടെ വിലയിലും കാര്യമായ വ്യത്യാസം ഉണ്ടാകില്ല.

ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനായി ഇറക്കുമതിക്ക് കേന്ദ്രം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് 2023 ഓഗസ്റ്റിലാണ്. ലാപ്ടോപ് ഇറക്കുമതിക്ക് സർക്കാരിന്റെ പ്രത്യേക ലൈസൻസ് വേണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ വിപണിയിൽ കാര്യമായ പ്രത്യാഘാതമുണ്ടാക്കും എന്നു കണ്ടതോടെ ആദ്യം 3 മാസത്തേക്കും, പിന്നീട് ഒരു വർഷത്തേക്കും (2024 സെപ്റ്റംബർ 30 വരെ) ഈ നിബന്ധന മരവിപ്പിക്കുകയായിരുന്നു.
ഓൺലൈനായി റജിസ്റ്റർ ചെയ്ത് സർക്കാരിൽ നിന്ന് ഓതറൈസേഷൻ വാങ്ങിയാൽ മതിയെന്ന വ്യവസ്ഥ വന്നു. ഒരു തവണ ഓതറൈസേഷൻ ലഭിച്ചാൽ ഇറക്കുമതി ചെയ്യാം. ഇതിനുള്ള കാലാവധിയാണ് അവസാനിച്ചത്.ഒരു വർഷത്തേക്കു കൂടി നീട്ടിയാൽ ഓതറൈസേഷൻ ലഭിച്ച കമ്പനികൾക്ക് തടസ്സമില്ലാതെ ലാപ്ടോപ്പുകൾ ഇറക്കുമതി ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *