Your Image Description Your Image Description

പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി നടത്തിയ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്ക് കുരുക്കായത് സ്വന്തം വീഡിയോകള്‍ . പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോകള്‍ ജ്യോതി യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. ഈ വീഡിയോകളാണ് ഇപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ തെളിവായി ലഭിച്ചിരിക്കുന്നത്. അതേസമയം, യൂട്യൂബ് ചാനലിന്റെ ഭാഗമായി കേരളത്തിലടക്കം ജ്യോതി എത്തിയിരുന്നു.

ജ്യോതി മല്‍ഹോത്ര പാകിസ്ഥാനിലേയ്ക്ക് പലതവണ പോയിട്ടുണ്ടെന്നാണ് വിവരം. ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായ ഡാനിഷ് എന്നയാളുമായി ജ്യോതിക്ക് അടുത്ത ബന്ധമുണ്ട്. ഹൈക്കമ്മീഷനില്‍ നടത്തിയ ഇഫ്താര്‍ പാര്‍ട്ടിയില്‍ അതിഥിയായി ജ്യോതി എത്തുന്നതും ഡാനിഷുമായി വളരെ അടുത്തിടപഴകുന്നതും വീഡിയോയില്‍ കാണാം.

പാകിസ്ഥാന്‍ യാത്രയ്ക്കുള്ള വിസ അടക്കം തയ്യാറാക്കിയത് ഡാനിഷ് വഴിയാണെന്നാണ് വിവരം. 2023ല്‍ പാകിസ്ഥാന്‍ സന്ദര്‍ശനങ്ങളില്‍ ഇയാളും ഒപ്പമുണ്ടായിരുന്നതായി കണ്ടെത്തി. പാക് ചാര സംഘടനയിലെ ഏജന്റുമാര്‍ക്ക് ജ്യോതിയെ പരിചയപ്പെടുത്തി നല്‍കിയതും ഡാനിഷ് ആണെന്നാണ് സംശയിക്കുന്നത്. ജ്യോതിയുടെ യൂട്യൂബ് വീഡിയോകള്‍ തന്നെയാണ് അന്വേഷണ ഏജന്‍സികള്‍ക്ക് സംശയങ്ങള്‍ ഉണ്ടാക്കിയത്. പിന്നാലെ മാസങ്ങളായി ജ്യോതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു . കേരളത്തിലും യൂട്യൂബ് ചാനലിന്റെ ഭാഗമായി ജ്യോതി എത്തിയിട്ടുണ്ട്. കോഴിക്കോടും ആലപ്പുഴയും മൂന്നാറുമടക്കം വിവിധ സ്ഥലങ്ങളുടെ വീഡിയോയും യൂട്യൂബില്‍ പങ്കുവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *