Kerala Kerala Mex Kerala mx Kottayam
0 min read
44

കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗത്തിന് ഇനി സ്വന്തം ചിഹ്നം ലഭിക്കും

January 14, 2025
0

കോട്ടയം: കേരളാ കോൺഗ്രസിനെ (ജോസഫ് വിഭാഗം) സംസ്ഥാന പാർട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. അതോടെ പാർട്ടിക്ക് സ്വന്തമായി തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കും. ഇതു സംബന്ധിച്ച് പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശം കൂടി കണക്കിലെടുത്താകും തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കുക. നിലവിൽ കേരള കോൺ​ഗ്രസിനെ കൂടാതെ ഏഴു പാർട്ടികൾക്കാണ് സംസ്ഥാന പാർട്ടി പദവിയുള്ളക്. നിലവിൽ രണ്ട് എംഎൽഎമാരും ഒരു എംപിയും ജോസഫ് വിഭാഗത്തിനുണ്ട്. പി.ജെ.ജോസഫും മോൻസ് ജോസഫുമാണ് എംഎൽഎമാർ. ഫ്രാൻസിസ് ജോർജാണ് പാർട്ടിയെ പാർലമെന്റിൽ

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
51

​വിപുലമായ പരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം

January 14, 2025
0

കോട്ടയം : റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പറഞ്ഞു. ജില്ലാതല ആഘോഷപരിപാടികളുടെ ഒരുക്കം വിലയിരുത്താൻ കളക്‌ട്രേറ്റിലെ വിപഞ്ചിക ഹാളിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 26ന് രാവിലെ എട്ടു മുതൽ കോട്ടയം പൊലീസ് പരേഡ് മൈതാനത്താണ് ജില്ലാതല ആഘോഷപരിപാടികളും പരേഡും നടക്കുക. പൊലീസ്, എക്‌സൈസ്, വനം വകുപ്പ്, എൻ.സി.സി., എസ്.പി.സി., സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ്, ജൂനിയർ റെഡ്‌ക്രോസ്

Continue Reading
Kerala Kerala Mex Kerala mx Kottayam
0 min read
50

അമിത വില ഈടാക്കിയാൽ നടപടി ; സംയുക്ത സ്‌ക്വാഡ് രൂപീകരിച്ചു

January 14, 2025
0

കോട്ടയം : വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയെടുക്കാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന വിലനിലവാര അവലോകന യോഗം തീരുമാനിച്ചു. അമിത വില ഈടാക്കുന്നത് തടയും. ഇക്കാര്യങ്ങൾ പരിശോധിക്കാൻ ജില്ലാ കളക്ടർ അധ്യക്ഷനായി സംയുക്ത സ്‌ക്വാഡ് രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് യോഗം ചേർന്നത്. സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, കൃഷി , ഭക്ഷ്യ സുരക്ഷ, പോലീസ് എന്നീ വകുപ്പു മേധാവികളുടെ നേതൃത്വത്തിലാണ്

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
40

നിയന്ത്രണംവിട്ട ലോറി മണിമലയാറ്റിലേക്ക് മറിഞ്ഞു

January 14, 2025
0

ചെറുവള്ളി : പൊൻകുന്നം-പുനലൂർ ഹൈവേയിൽ നിയന്ത്രണംവിട്ട ലോറി മണിമലയാറ്റിലേക്ക് മറിഞ്ഞു.ചെറുവള്ളി പള്ളിപ്പടിയിൽ തേക്കുംമൂടിന് സമീപമാണ് ലോറി മറിഞ്ഞത്. അപകാടത്തിൽ ഡ്രൈവറും ക്ലീനറും പരിക്കില്ലാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ ആറരയ്ക്കായിരുന്നു അപകടം ഉണ്ടായത്. കോഴിത്തീറ്റച്ചാക്കുകളുമായി വന്ന ലോറിയാണ് വൈദ്യുതിത്തൂൺ ഇടിച്ചുതകർത്ത് റോഡിൽനിന്ന് ആറിന്റെ തിട്ടയിലേക്ക് മറിഞ്ഞത്. ഇവിടെ ഒരു റബ്ബർമരത്തിൽ തടഞ്ഞ് ഏതാനും നിമിഷം നിന്നു. ഈ സമയം ഡ്രൈവർക്കും ക്ലീനർക്കും പുറത്തിറങ്ങാനായി. പിന്നീട് റബ്ബർമരം കടപുഴകി വീണതോടെ ലോറി ആറ്റിൽ

Continue Reading
Kerala Kerala Mex Kerala mx Kottayam
0 min read
38

ശബരിമല തീർഥാടകരുടെ ബസ് ഇടിച്ച് നാല് കടകൾ തകർന്നു

January 12, 2025
0

പൊൻകുന്നം : പൊൻകുന്നം അട്ടിക്കൽ കവലയിൽ ശബരിമല തീർഥാടകരുടെ ടൂറിസ്റ്റ് ബസ് ഇടിച്ച് നാല് കടകൾ തകർന്നു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. കർണാടക സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ദർശനത്തിനായി പോകുകയായിരുന്നു ഇവർ. നിയന്ത്രണംവിട്ടെത്തിയ ബസ് പാതയോരത്തെ രണ്ട് വൈദ്യുതിത്തൂൺ ഇടിച്ച് തകർത്തശേഷം ഒരു നിരയിലുള്ള കടകളുടെ മുൻപിലേക്ക് നീട്ടിയെടുത്ത ടിൻഷീറ്റിട്ട ഷെഡ് ഇടിച്ചുതകർത്തു. പുലർച്ചെയായതിനാൽ കടയിലോ പ്രദേശത്തോ ആളുകൾ ഇല്ലാതിരുന്നു. ടിൻഷീറ്റിൽ തട്ടി

Continue Reading
Kerala Kerala Mex Kerala mx Kottayam
0 min read
74

നേട്ടങ്ങളിലേക്കുള്ള യാത്രയിൽ ലക്ഷ്യം സമാധാനമായിരിക്കണം ; എൻ ജയരാജ് എംഎൽഎ

January 11, 2025
0

കൊടുങ്ങൂർ: നേട്ടങ്ങളിലേക്കുള്ള യാത്രയിൽ മനുഷ്യൻ്റെ ലക്ഷ്യം സമാധാനം ആയിരിക്കണമെന്നു ഗവൺമെൻറ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എംഎൽഎ പറഞ്ഞു. വിശുദ്ധ ബൈബിളിൽ നിരവധി യുദ്ധങ്ങളുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ബൈബിൾ നൽകുന്നത് സമാധാനത്തിന്റെ സന്ദേശമാണ്. ഓരോ യുദ്ധങ്ങളെക്കുറിച്ച് എഴുതുമ്പോഴും, സമാധാനത്തിലേക്കുള്ള വഴി കാണിച്ചുകൊണ്ടാണ് അത് അവസാനിപ്പിട്ടുള്ളത്. വേൾഡ് ലിറ്ററേച്ചർ ഫോറത്തിന്റെയും ചർച്ച് ഓഫ് ഗോഡ് ഫെലോഷിപ്പ് ഇൻ ഇന്ത്യയുടെയും സംയുക്താ ആഭിമുഖ്യത്തിൽ നടത്തിയ സംസ്ഥാന സെമിനാർ കൊടുങ്ങൂർ ചർച്ച് ഓഫ്

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
70

വി​ദ്വേ​ഷ പ​രാ​മ​ർ​ശത്തിൽ പി.​സി. ജോ​ർ​ജി​നെ​തി​രെ പോ​ലീ​സ് കേ​സ്

January 11, 2025
0

കോ​ട്ട​യം: വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ര്‍​ജി​നെ​തി​രെ കേ​സെ​ടു​ത്തു. ഈ​രാ​ട്ടു​പേ​ട്ട പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. മ​ത​സ്പ​ര്‍​ധ വ​ള​ര്‍​ത്ത​ല്‍, ക​ലാ​പാ​ഹ്വാ​നം തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണു ന​ട​പ​ടി. ചാ​ന​ല്‍ ച​ര്‍​ച്ച​യി​ലെ വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ത്തി​ല്‍ യൂ​ത്ത് ലീ​ഗ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
57

‘വേനൽ മധുരം’; തണ്ണിമത്തൻ കൃഷിക്ക് തുടക്കം കുറിച്ച് കുടുംബശ്രീ

January 10, 2025
0

കോട്ടയം : കുടുംബശ്രീ ജില്ലാ മിഷൻ നടപ്പാക്കുന്ന ‘വേനൽ മധുരം’ തണ്ണിമത്തൻ കൃഷിക്ക് നീണ്ടൂർ പഞ്ചായത്തിലെ മേക്കാവ് കൃഷിയിടത്തിൽ തുടക്കമായി. സഹകരണ-തുറമുഖ-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ തണ്ണീർമത്തൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിലും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന കുടുംബശ്രീ രാജ്യത്തിനാകെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റെടുത്തു നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന കാര്യത്തിൽ കുടുബശ്രീ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. ജില്ലയിൽ 80 ഏക്കറിൽ തണ്ണിമത്തൻ കൃഷി

Continue Reading
Kerala Kerala Mex Kerala mx Kottayam
0 min read
55

കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ പിടികൂടി

January 10, 2025
0

കോട്ടയം : നഗരമധ്യത്തിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ പിടികൂടി നഗരസഭയിലെ വനിതാ ജീവനക്കാരും കൗൺസിലർമാരും. പാറേച്ചാൽ ബൈപ്പാസിൽ വ്യാഴാഴ്ച പുലർച്ചെ നാലിനാണ് സംഭവം നടന്നത്. പാറേച്ചാൽ ഭാഗത്ത് മാലിന്യം തള്ളാനെത്തിയവരെ ഇവർ പിൻതുടർന്ന് പുത്തനങ്ങാടി പള്ളിക്ക് മുന്നിൽവെച്ച് പിടികൂടി. ലോറിയിലുണ്ടായിരുന്നവർ ഇറങ്ങി ഓടി. എങ്കിലും ഇവരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഒരാൾ ഓടി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി പരിശോധനയ്ക്ക് ഇറങ്ങിയ സ്ക്വാഡ് പാറേച്ചാൽ ഭാഗത്ത് സംശയാസ്പദമായ രീതിയിൽ ടാങ്കർ ലോറി കണ്ടതാണ്

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
49

മാട്രിമോണിയൽ സൈറ്റിന് പിഴയിട്ട് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ

January 9, 2025
0

കോട്ടയം : അനുയോജ്യമായ വിവാഹാലോചന പ്രൊഫൈൽ നൽകാത്തതിന് മാട്രിമോണിയൽ സൈറ്റ് നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചു. ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് പ്രമുഖ ദിനപത്രത്തിൽ വിവാഹ അഭ്യർഥനകൾ ക്ഷണിച്ച് പരസ്യം നൽകി. ഇതിനുശേഷം ദിനപത്രത്തിന്റെ ഭാഗമായ എം4മാരി ഡോട്ട് കോമിൽനിന്ന് ബന്ധപ്പെട്ടതിനേത്തുടർന്ന് 25,960 രൂപ അടച്ച് രജിസ്റ്റർ ചെയ്തു. തന്റെ പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന ഒരു വധുവിന്റെ പ്രൊഫൈൽ ലഭ്യമാക്കുമെന്ന ഉറപ്പിനേത്തുടർന്നാണിത്. എന്നാൽ അയച്ച പ്രൊഫൈലുകൾ ഒന്നും പൊരുത്തപ്പെടുന്നതായിരുന്നില്ല.

Continue Reading