Your Image Description Your Image Description

ചെറുവള്ളി : പൊൻകുന്നം-പുനലൂർ ഹൈവേയിൽ നിയന്ത്രണംവിട്ട ലോറി മണിമലയാറ്റിലേക്ക് മറിഞ്ഞു.ചെറുവള്ളി പള്ളിപ്പടിയിൽ തേക്കുംമൂടിന് സമീപമാണ് ലോറി മറിഞ്ഞത്. അപകാടത്തിൽ ഡ്രൈവറും ക്ലീനറും പരിക്കില്ലാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ ആറരയ്ക്കായിരുന്നു അപകടം ഉണ്ടായത്.

കോഴിത്തീറ്റച്ചാക്കുകളുമായി വന്ന ലോറിയാണ് വൈദ്യുതിത്തൂൺ ഇടിച്ചുതകർത്ത് റോഡിൽനിന്ന് ആറിന്റെ തിട്ടയിലേക്ക് മറിഞ്ഞത്. ഇവിടെ ഒരു റബ്ബർമരത്തിൽ തടഞ്ഞ് ഏതാനും നിമിഷം നിന്നു. ഈ സമയം ഡ്രൈവർക്കും ക്ലീനർക്കും പുറത്തിറങ്ങാനായി. പിന്നീട് റബ്ബർമരം കടപുഴകി വീണതോടെ ലോറി ആറ്റിൽ പതിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *