Your Image Description Your Image Description

കൊടുങ്ങൂർ: നേട്ടങ്ങളിലേക്കുള്ള യാത്രയിൽ മനുഷ്യൻ്റെ ലക്ഷ്യം സമാധാനം ആയിരിക്കണമെന്നു ഗവൺമെൻറ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എംഎൽഎ പറഞ്ഞു. വിശുദ്ധ ബൈബിളിൽ നിരവധി യുദ്ധങ്ങളുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ബൈബിൾ നൽകുന്നത് സമാധാനത്തിന്റെ സന്ദേശമാണ്. ഓരോ യുദ്ധങ്ങളെക്കുറിച്ച് എഴുതുമ്പോഴും, സമാധാനത്തിലേക്കുള്ള വഴി കാണിച്ചുകൊണ്ടാണ് അത് അവസാനിപ്പിട്ടുള്ളത്.

വേൾഡ് ലിറ്ററേച്ചർ ഫോറത്തിന്റെയും ചർച്ച് ഓഫ് ഗോഡ് ഫെലോഷിപ്പ് ഇൻ ഇന്ത്യയുടെയും സംയുക്താ ആഭിമുഖ്യത്തിൽ നടത്തിയ സംസ്ഥാന സെമിനാർ കൊടുങ്ങൂർ ചർച്ച് ഓഫ് ഗോഡ് ഫെലോഷിപ്പ് ഇൻ ഇന്ത്യ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോക്ടർ ജയരാജ്. പാസ്റ്റർ തോമസ് കുട്ടി പുന്നൂസിന്റെ അധ്യക്ഷതയിൽ പാസ്റ്റർ വർഗീസ് മത്തായി “യുദ്ധങ്ങളുടെ ബൈബിൾ ഭാഷ്യം” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.

മുൻ എംഎൽഎ രാജു ഏബ്രഹാം ആമുഖപ്രസംഗം നടത്തി. ലണ്ടനിലെ ബ്രിസ്റ്റോൾ മേയർ എമിരിറ്റസ് ടോം ആദിത്യ മുഖ്യ അതിഥിയായിരുന്നു. പാസ്റ്റർ എം എം ചാക്കോയ്ക്ക് സഭാരത്ന അവാർഡും, തോമസ് മാമമൻ പുത്തൻപുരയ്ക്കലിന് അദ്ദേഹത്തിൻ്റെ സേവനങ്ങളെ മാനിച്ച് പ്രത്യേക പുരസ്കാരവും സമർപ്പിച്ചു.

പാസ്റ്റർ പി ജെ ചാക്കോ ചരിത്രത്തിലെ യുദ്ധങ്ങളെ വിലയിരുത്തി സംസാരിച്ചു.പാസ്റ്റർ ഷിജു ചാക്കോ, ഷാജി തേക്കാട്ടിൽ, ബ്ലസൻ ചെറിയനാട്, ഡോ. എ എം വർഗീസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *