Your Image Description Your Image Description

പൊൻകുന്നം : പൊൻകുന്നം അട്ടിക്കൽ കവലയിൽ ശബരിമല തീർഥാടകരുടെ ടൂറിസ്റ്റ് ബസ് ഇടിച്ച് നാല് കടകൾ തകർന്നു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

കർണാടക സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ദർശനത്തിനായി പോകുകയായിരുന്നു ഇവർ. നിയന്ത്രണംവിട്ടെത്തിയ ബസ് പാതയോരത്തെ രണ്ട് വൈദ്യുതിത്തൂൺ ഇടിച്ച് തകർത്തശേഷം ഒരു നിരയിലുള്ള കടകളുടെ മുൻപിലേക്ക് നീട്ടിയെടുത്ത ടിൻഷീറ്റിട്ട ഷെഡ് ഇടിച്ചുതകർത്തു.

പുലർച്ചെയായതിനാൽ കടയിലോ പ്രദേശത്തോ ആളുകൾ ഇല്ലാതിരുന്നു. ടിൻഷീറ്റിൽ തട്ടി കടന്നുപോയ ബസിന്റെ മുൻഭാഗം കുറച്ച് തകർന്നു. വൈദ്യുതിത്തൂണുകൾ ഒടിഞ്ഞ് ലൈനുകൾ റോഡിലേക്ക് പൊട്ടിവീണിരുന്നു.പൊൻകുന്നം പോലീസ് ബസ് കസ്റ്റഡിയിലെടുത്തു. തീർഥാടകരെ മറ്റൊരു വാഹനത്തിൽ ദർശനത്തിന് അയച്ചു. ഡ്രൈവർ ഉറങ്ങി പോയതാകാം അപകടകാരണമെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *